അനൂപ് സത്യന്റെ അടുത്ത ചിത്രത്തിൽ നായകൻ താരാജാവ് മോഹൻലാൽ, കൂടെ ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളുടെ ഒരു കൂട്ടവും, അഖിൽ സത്യന്റെ വെളിപ്പെടുത്തലിൽ ആേവേശം കൊണ്ട് ആരാധകർ

989

മലയാളത്തിലെ കുടുംബ ചിത്രങ്ങളുടെ അമരക്കാരൻ ആയിരുന്നു സത്യൻ അന്തിക്കാട്. കൂടുംബ പശ്ചാത്തലത്തിൽ തമാശയും ഗ്രാമീണ ഭംഗയും ചേർത്ത് ഇത്രയധികം സിനിമകൾ ഒരുക്കിയ മറ്റൊരു സംവിധായകൻ മലയാളത്തിൽ ഉണ്ടാവില്ല. താരരാജാക്കൻമാരേയും യവ നിരയേയും എല്ലാം അണിനിരത്തി സത്യൻ സിനമകൾ ഒരുക്കിയിട്ടുണ്ട്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ രണ്ട് മക്കളും സിനിമാ സംവിധാന രംഗത്ത് എത്തിയിരിക്കുകയാണ്. അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് തകർപ്പൻ വിജയം നേടിയിരുന്നു. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ തുടങ്ങിയവർ ആയിരുന്നു വരനെ ആവശ്യമുണ്ടിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയത്.

Advertisements

ഇളയ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുതവിളക്കും ചിത്രീകരണം പുരോഗമിക്കുകയാണ്. അതേ സമയം അനൂപ് സത്യന്റെ അടുത്ത പടത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനാകുന്നു എന്ന വാർത്തകൾ കുറച്ചു നാളുകൾക്ക് മുൻപേ കേട്ടു തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഇത് സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് അഖിൽ സത്യൻ.

Also Read
പ്രതാപ് പോത്തൻ കെട്ടുമ്പോൾ രാധികയുടെ പ്രായം 17, അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ സാധിച്ചില്ല: ആദ്യ ഭര്യ രാധികയുമായി പിരിഞ്ഞതിനെ കുറിച്ച് പ്രതാപ് പോത്തൻ പറഞ്ഞത് ഇങ്ങനെ

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യയിലെ മികച്ച താരങ്ങൾ അണിനിരക്കുമെന്നാണ് അഖിൽ സത്യൻ പറയുന്നത്. ഫേസ്ബുക്കിലൂടെ ആണ് അഖിൽ സത്യൻ തന്റെ സഹോദരൻ ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ സൂചനകൾ നൽകിയത്.

അനൂപ് ഒരു രസകരമായ വലിയ ചിത്രവുമായി വരുന്നുണ്ട്. കംപ്ലീറ്റ് ആക്ടറിനൊപ്പം ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാനാണ് അവൻ ഉദ്ദേശിക്കുന്നത് എന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഖിൽ സത്യൻ പറയുന്നു.

അതേ സമയം അഖിൽ സത്യന്റെ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ശോഭനയാകും ചിത്രത്തിൽ നായികയായി എത്തുക എന്ന പ്രവാചനവുമായി ആരാധകരും എത്തിയിട്ടുണ്ട്. പോസ്റ്റിന് താഴെ ഇക്കാര്യം നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
എന്തായാലും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

വരനെ ആവശ്യമുണ്ടാണ് അനൂപ് സത്യൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. ദുൽഖർ സൽമാൻ കല്യാണി പ്രിയദർശൻ, സുരേഷ് ഗോപി, ശോഭന തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു. ഏറെ നാളുകൾക്ക് ശേഷം ശോഭന സുരേഷ് ഗോപി ജോഡികൾ ഒന്നിച്ച ചിത്രം കൂടിയായിരുന്നു വരനെ ആവശ്യമുണ്ട്.

Also Read
ആദ്യം കളിയാക്കിയത് തൊലി കറുത്തതാണെന്ന് പറഞ്ഞ്, വിളിച്ചത് കറുത്ത സുമി എന്നും, ഇപ്പോൾ നിറം വെച്ചപ്പോൾ ചോദിക്കുന്നത് ഇഞ്ചക്ഷൻ ആണോയെന്ന്; തുറന്നടിച്ച് സുമി റാഷിക്

അതേസമയം അഖിൽ സത്യന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രം പാച്ചുവും അത്ഭുതവിളക്കും ഡിസംബറിൽ ആണ് തിയേറ്ററുകളിൽ എത്തുക. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും.

Advertisement