എനിക്ക് വിവാഹമേ വേണ്ട, അങ്ങനെ ഒരാൾക്കൊപ്പം ജീവിച്ച് തീർക്കാനുള്ളതല്ല എന്റെ ജീവിതം: നിത്യാ മേനോൻ

1311

ബാലതാരമായി 1988ൽ സിനിമാ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് നായികയായി തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒഴിച്ചു കൂടാൻ ആകാത്ത സാന്നിധ്യമായി മാറിയ താരസുന്ദരിയാണ് നടി നിത്യാ മേനൻ. ദി മഗ്ഗി ഹു നോ ടൂ മച്ച് എന്ന ഹിന്ദി ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യാ മേനോൻ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിരുന്നു. മോഹൻലാൽ നായകനായ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള സിനിമയിൽ എത്തിയത്.

Advertisements

Also Read
എന്തെങ്കിലും, വാങ്ങിച്ചു കൊടുത്താല്‍ നശിപ്പിച്ചു കൈയ്യില്‍ തരും; വിവാഹ വാര്‍ഷിക വീഡിയോയിലും സുഹാനയെ ശാസിച്ച് ബഷീര്‍

കേരള കഫേ, എയ്ഞ്ചൽ ജോൺ, അപൂർവ്വ രാഗം, അൻവർ, ഉറുമി, തത്സമയം ഒരു പെൺകുട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ എത്തിയിട്ടുണ്ട്. ഒരു മികച്ച പിന്നണി ഗായിക കൂടിയാണ് നടി. ഇപ്പോൾ തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങി നിൽക്കുകയാണ്.

അതേ സമയം തനിക്ക് വിവാഹം വേണ്ടെന്ന തീരുമാനം പരസ്യമായി പ്രഖ്യാപിച്ച് നേരത്തെ നിത്യാമേനോൻ രംഗത്ത് എത്തിയിരുന്നു. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാൾ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത് മുമ്പ് ഒരിക്കൽ നിത്യാ മേനോൻ തുറന്നു പറഞ്ഞിരുന്നു.

വിവാഹം കഴിക്കണമെന്ന് തനിക്ക് നിർബന്ധമൊന്നുമില്ല. അനുയോജ്യനല്ലാത്ത ഒരാൾക്കൊപ്പം ജീവിച്ച് തീർക്കാനുള്ളതല്ല തന്റെ ജീവിതമെന്നും നിത്യ പറയുന്നു. ശരിക്കും മനസിലാകുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാൾ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്.

Also Read
രാവണപ്രഭു സിനിമയില്‍ ഞാനാണ് ഹീറോ; മോഹന്‍ലാല്‍ അല്ല; ആ കഥാപാത്രത്തെ താഴ്ത്തിക്കെട്ടിയാണ് സംസാരിക്കുന്നത്: സിദ്ദിഖ്

18ാം വയസിൽ ഒരാളെ താൻ പ്രണയിച്ചിരുന്നു. അയാളുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്ന് മനസിലായപ്പോൾ ആ കാമുകനെ താൻ വേണ്ടെന്ന് വെയ്ക്കുക ആയിരുന്നുവെന്നും നിത്യാ മേനോൻ വെളിപ്പെടുത്തിയിരുന്നു.

Advertisement