രാവണപ്രഭു സിനിമയില്‍ ഞാനാണ് ഹീറോ; മോഹന്‍ലാല്‍ അല്ല; ആ കഥാപാത്രത്തെ താഴ്ത്തിക്കെട്ടിയാണ് സംസാരിക്കുന്നത്: സിദ്ദിഖ്

1137

മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വര്‍ഷത്തിന് മുകളിലായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് സിദ്ധിഖ്.

യുവനടന്മാര്‍ക്കൊപ്പം ഇന്നും തിളങ്ങി നില്‍ക്കാന്‍ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയ നടന്‍ കൂടിയാണ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Advertisements

എതൊരു കഥാപാത്രവും അനായാസം അവതരിപ്പിക്കാന്‍ കഴിവുള്ള താരം കൂടിയാണിത്. തുടക്ക കാലങ്ങളില്‍ ചെറിയ വേഷങ്ങളും പിന്നീട് ഹാസ്യ കഥാപാത്രങ്ങളും ചെയ്തുകൊണ്ടിരുന്ന സിദ്ദിഖ് ഒരിടവേളയ്ക്ക് ശേഷം വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങി നിന്നു.

ALSO READ- കഥ ഇഷ്ടമായി അഡ്വാന്‍സുമായി ബാംഗ്ലൂരില്‍ എത്തി, ടിനി ടോം ആണ് നായകനെന്ന് അറിഞ്ഞതോടെ പ്രിയാമണി പിന്മാറി; അന്നത്തെ പെരുമാറ്റത്തിന്റെ നോവ് പറഞ്ഞ് താരം

2000ത്തിന്റെ തുടക്ക കാലത്ത് അദ്ദേഹം സ്വഭാവ നടനായും ഹാസ്യ നടനായും തിരിച്ചു വരവ് നടത്തി. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രമാണ് താരത്തിന് നടനെന്ന നിലയില്‍ ബ്രേക്ക് നല്‍കിയത്. 250ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തിന് കേരള സ്റ്റേറ്റ് അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, നന്തി അവാര്‍ഡ്, ഏഷ്യാനെറ്റ് അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താന്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം രാവണപ്രഭു വിനെ സംബന്ധിച്ച് താരം നടത്തിയ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്. രാവണപ്രഭു എന്ന മോഹന്‍ലാല്‍ സിനിമയില്‍ താനാണ് ഹീറോയെന്നാണ് സിദ്ദിഖ് പറയുന്നത്. സിനിമയില്‍ മാത്രമാണ് മോഹന്‍ലാല്‍ ഹീറോയെന്നും, സിനിമയില്‍ അഭിനയിക്കുമ്പോള്‍ താന്‍ സ്വയം ഹീറോയായിട്ടാണ് കരുതുന്നതെന്നും സിദ്ദിഖ് പറഞ്ഞു.

താനെപ്പോഴും നമ്മുടെ കഥാപാത്രത്തെ എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കാമെന്നാണ് ചിന്തിക്കുന്നത്. അതല്ലാതെ ഇതൊരു നെഗറ്റീവ് റോളാണ് അതുകൊണ്ട് എങ്ങനെ ചെയ്യും എന്നൊന്നും ചിന്തിക്കാറില്ല. ഒരു നടന്മാരും അങ്ങനെ ചിന്തിക്കുമെന്ന് കരുതുന്നില്ല എന്നാണ് താരം പറയുന്നത്.

ഒരു ഉദാഹരണം പറയാം. നായകന് എതിരായി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തന്നെ സംബന്ധിച്ച് താനാണ് അവിടെ ഹീറോ. രാവണപ്രഭു സിനിമയില്‍ താനും മോഹന്‍ലാലും ഒരുമിച്ചുള്ള ഒരു സീനുണ്ട്. ആ സീന്‍ നടക്കുന്നത് റോഡില്‍ വെച്ചാണ്. ആ കഥാപാത്രത്തെ വളരെ മോശക്കാരനാക്കിയും താഴ്ത്തിക്കെട്ടിയും തന്നെയാണ് അവിടെ താന്‍ സംസാരിക്കുന്നത്. കാരണം താനാണ് എസ്പി ഏയാള്‍ അവിടെയാരുമല്ലെന്നും താരം പറയുന്നു.

ALSO READ- മയോസൈറ്റിസ് രോഗം തിരിച്ചടിയായി; സാമന്തയെ സിനിമകളില്‍ നിന്നും ഒഴിവാക്കുന്നു; ബോളിവുഡ് ചിത്രവും നഷ്ടപ്പെട്ടേക്കും

സിനിമയിലാണ് മോഹന്‍ലാല്‍ ഹീറോയും താന്‍ വില്ലനുമാകുന്നത്. അഭിനയിക്കുന്നവരെ സംബന്ധിച്ച് അങ്ങനെയൊന്നുമില്ല. അങ്ങനെ വിശ്വസിച്ചാണ് കഥാപാത്രങ്ങളെല്ലാം ചെയ്യുന്നത്. രണ്ട് സീനില്‍ മാത്രം വന്നുപോകുന്ന കഥാപാത്രമാണെങ്കില്‍ പോലും എന്നെകൊണ്ട് പറ്റുന്ന രീതിയില്‍ മികച്ചതാക്കാന്‍ ഞാന്‍ നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement