കിടിലൻ ഗ്ലാമറസ്സ് ലുക്കിൽ ഒറ്റപ്പാലത്തെ ഇളക്കി മറിച്ച് തരംഗമായി ഹണി റോസ്; ഉദ്ഘാടനത്തിന് എത്തിയ നടിയുടെ വീഡിയോകൾ വൈറൽ

1042

വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായകയായും സഹനടിയായും ഒക്കെ തിളങ്ങിയിട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്.

ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായതാണ് ഹണി റോസ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് ഹണി മലയാളികളുടെ ഹൃദയം കവർന്നത്. അതേ സമയം ഹണി റോസ് കൊച്ചിയിലെ ലുലു മാളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വീഡിയോ കഴിഞ്ഞ ആഴ്ചയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

Advertisements

ഇപ്പോളിതാ പാലക്കാട് നടി എത്തിയ ഒരു വീഡിയോയും ആരാധകർ ആഘോഷമാക്കുകയാണ്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ ചിക്കി വോക് എന്ന പുതിയ കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴുള്ള ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോസുമാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്.

Also Read: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു, അന്ത്യം ചെന്നെയിലെ ഫ്‌ളാറ്റിൽ വെച്ച്

സിനിമയുടെ ഒരു സെന്ററാണ് ഒറ്റപ്പാലമെന്നും ഒരുപാട് മനോഹരമായ സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും ഹണി റോസ് കാണികളോട് പറഞ്ഞു. റോസ് നിറത്തിലെ മോഡേൺ ഔട്ട് ഫിറ്റിൽ കട്ട സ്റ്റൈലിഷ് ഗ്ലാമറസ് ലുക്കിലാണ് ഹണി റോസ് ഒറ്റപ്പാലത്ത് എത്തിയത്.

ഡ്രെസ്സിംഗ് സ്റ്റൈലിൽ മാത്രമല്ല തന്റെ ആക്സസറീസിലും അതേ സ്റ്റൈലിഷ് ലുക്ക് കൊണ്ടു വരുന്നുണ്ട്. നടി കഴുത്തിലെ മാലയിൽ അണിഞ്ഞ ആർ എന്ന അക്ഷരത്തിലേക്കാണ് ചിലരെങ്കിലും ശ്രദ്ധിച്ചത്. മാലയിലെ ലോക്കറ്റായി കിടക്കുന്ന ആർ എന്ന അക്ഷരം എന്താണ് സൂചിപ്പിക്കുന്നതെന്നും ആരുടെ പേരാണ് അതെന്നും ആരാധകർ ചോദിക്കുന്നുണ്ട്.

Also Read: മൂന്നാമത്തെ ഭർത്താവിന്റെ കൂടെയും മദ്യപിച്ചിട്ടുണ്ട്, പബ്ബിലും പാർട്ടികളിലുമടക്കം എല്ലായിടത്തും കറങ്ങിയിട്ടുണ്ട്, കഴിഞ്ഞ കാലത്തെ കുറിച്ച് നടി ചാർമിള

ഹണി റോസിന്റെ റോസ് എന്ന പേരിന്റെ ആദ്യാക്ഷരമാണ് ആർ എന്നും ആരാധകർ സംശയിക്കുന്നു. മോഹൻലാലിന് ഒപ്പമുള്ള മോൺസ്റ്ററാണ് ഇനി ഹണി റോസിന്റെ ഇറങ്ങാനുള്ളത്. നന്ദമൂരി ബാലകൃഷ്ണയുടെ തെലുങ്ക് സിനിമയിലും ഹണി റോസ് അഭിനയിക്കുന്നുണ്ട്.

Advertisement