വിജയിയ്ക്കും അജിത്തിനും വിക്രത്തിനും ഒപ്പം നായികയാവാൻ എനിക്ക് അവസരം വന്നിരുന്നു, പക്ഷേ സംഭവിച്ചത് ഇങ്ങനെ: നവ്യാ നായർ അന്ന് വെളിപ്പെടുത്തിയത്

1421

രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലെ ബാലാമണിയായി മലയാളികളുടെ മനസ്സിൽ ചേക്കേറിയ പ്രിയ താരമാണ് നവ്യനായർ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു പിടി നല്ല കഥാപാത്രങ്ങളെ ആസ്വദകർക്കായി സമ്മാനിച്ച നവ്യ ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും വെളളിത്തിരയിലേക്ക് മടങ്ങി എത്തിയിരുന്നു.

വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തിയിലൂടെ ആയിരുന്നു നവ്യയുടെ ഗംഭീര തിരിച്ചു വരവ്.
അതേ സമയംനവ്യയുടെ പഴയ ഒരു അഭിമുഖം അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.

Advertisements

അന്ന് അഭിമുഖത്തിന് ആയി നവ്യ എത്തിയത് വളരെ വേറിട്ട ഗെറ്റപ്പിൽ ആയിരുന്നു. ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായാണ് ഈ ഗെറ്റപ്പെന്നും എന്നാൽ താൻ വളരെ സാധാരണ വേഷമാണ് റിയൽ ലൈഫിൽ ധരിക്കാറെന്നും നവ്യാ നായർ വ്യക്തമാക്കിയിരുന്നു.

Also Read
ചിലപ്പോഴൊക്കെ കോമാളിത്തരം കാണിക്കും, പക്ഷേ അതിശയിപ്പിക്കുന്ന നടനാണ്, അമിതാഭ് ബച്ചനേക്കാള്‍ മുന്നിലാണ്, മോഹന്‍ലാലിനെ കുറിച്ച് അംബിക പിള്ള പറയുന്നു

എന്നാൽ ആ അഭിമുഖത്തിടെ ഏവരെയും ഞെട്ടിച്ച് കൊണ്ട് താരം ചില വെളിപ്പെടുത്തലുകൾ നടത്തുകയും ചെയ്തിരുന്നു. തമിഴ് യുവ സൂപ്പർ നടൻമാരായ ദളപതി വിജയിയ്ക്കും തല അജിത്തിനും വിക്രത്തിനും ഒപ്പം അഭിനയിക്കാൻ തന്നെ തേടി അവസരങ്ങൾ വന്നിരുന്നു എന്നും പക്ഷേ ആ സിനിമകൾ ചെയ്യാനായില്ലെന്നും ആയിരുന്നു താരം പറഞ്ഞത്.

കുറച്ച് തമിഴ് സിനിമകൾ മാത്രമേ ചെയ്തിട്ടുളളു എങ്കിലും തമിഴ് സിനിമകളോട് വലിയ പ്രിയമാണ് ഇപ്പോളും. മലയാള സിനിമയിലെ തിരക്കുകൾ കാരണമാണ് അന്ന്് സൂപ്പർ താരങ്ങളായ വിജയിയ്ക്കും അജിത്തിനും വിക്രത്തിനുമൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും അത് നടക്കാതെ പോയത് എന്നും താരം പറഞ്ഞു.

അതോടൊപ്പം കൂടെ അഭിനയിക്കാൻ ആഗ്രഹിക്കുന്ന താരങ്ങളുടെ പേരും നവ്യ വെളിപ്പെടുത്തി യിരുന്നു. മോഹൻലാൽ, മമ്മൂട്ടി, രജിനികാന്ത് എന്നിവരുടെ കൂടെ അഭിനയിക്കാനാണ് ഇനി മോഹം. രജിനികാന്ത് എന്ന നടനെ ഏറെ ആരാധിക്കുന്നെന്നും അതോടൊപ്പം താരത്തിന്റെ സ്‌റ്റൈലും സംസാര ശൈലിയുമൊക്കെ ഏറെ ഇഷ്ടമാണെന്നും നവ്യ വ്യക്തമാക്കി.

താരം നായികയായി ഒരിടവേളയ്ക്ക് ശേഷം വീണ്ടും എത്തിയ വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ തകർപ്പൻ വിജയം നേടിയിരുന്നു. ഒരു ബോട്ടിലെ കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ ചിത്രത്തിൽ എത്തിയത്. സിനിമയിലെ നവ്യയുടെ പ്രകടനവും ഏറെ പ്രശംസ നേടിയെടുത്തിരുന്നു.

Also Read
മകളെ കണ്ടതോടെ കെട്ടിപ്പിടിച്ച് ഉമ്മകള്‍ നല്‍കി, ബാലയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു, ഐസിയുവില്‍ നിന്നും പുറത്തേക്കിറങ്ങിയ ഉണ്ണിയും കരയുന്നുണ്ടായിരുന്നു, ബാദുഷ പറയുന്നു

Advertisement