ലോകം മുഴുവൻ ആരാധകരുള്ള സംഗീത സംവിധായകൻ ആണ് ഏആർ റഹ്മാൻ. ഓസ്‌കാർ പുരസ്‌കാര ജോതാവ് കൂടിയായ അദ്ദേഹം സംഗീതം നിർവ്വഹിച്ചിട്ടുള്ള ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റുകളായി മാറിയിരുന്നു.
മദ്രാസിന്റെ മൊസാർട്ട് എന്നും ഓസ്‌കാർ തമിഴൻ എന്നും അറിയപ്പെടുന്ന എആർ റഹ്മാൻ യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിനാണ് ആദ്യമായി സംഗീതം കൊടുത്തത്. പിന്നീട് റോജ, ജന്റിൽമാൻ, ബോംബൈ, കാതലൻ, കതലർദിനം, ലവ് ബേർഡ്‌സ്, രക്ഷകൻ, രംഗീല, ദിൽസേ തുടങ്ങി നിരവധി ചിത്രങ്ങളിലെ സൂപ്പർഹിറ്റ് ഗാനങ്ങളിലുടെ ലോകപ്രശസ്തനായി മാറുകയായിരുന്നു.
സ്ലംഡോഗ് മില്ല്യേനിയേഴ്‌സ് എന്ന സിനിമയലൂടെ അദ്ദേഹം ഓസ്‌കാർ അവാർഡും ഗ്രാമി അവാർഡും നേ
ടുയെടുത്തു. അടുത്തിടെ മോഹൻലാലിന്റെ മാസ് മസാല ചിത്രമായ ആറാട്ടിൽ അതിഥി വേഷത്തിലും എആർ റഹ്മാൻ എത്തി.
ഇപ്പോഴിതാ എആർ റഹ്മാൻ ഉംറ നിർവ്വഹിക്കാനായി മക്കയിൽ എത്തിയിരിക്കുകയാണ്. മക്കളായ റഹീമ റഹ്മാൻ, എആർ അമീൻ എന്നിവരും എആർ റഹ്മാന്റെ കൂടെ ഉംറ നിർവ്വഹിക്കാനെത്തി. പാപ മോചനവും സമാധാനവും ഉപാധികളില്ലാത്ത സ്‌നേഹവും തേടി ആദമിന്റെയും ഹവ്വയുടെയും മക്കൾ എന്ന വിശേഷണത്തോടെ മക്കയിൽ വിശ്വാസികൾ കഅ്ബക്ക് ചുറ്റും വലം വെയ്ക്കുന്ന ദൃശ്യങ്ങൾ എആർ റഹ്മാൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൌണ്ട് വഴി പങ്കുവെച്ചു.
എആർ റഹ്മാന്റെ കുൻ ഫയകുൻ എന്ന ഹിറ്റ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് മക്കയിലെ ഹറം പള്ളിയിലെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. മക്കയിലെ അൽ മർവ്വ റയ്ഹാൻ ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷെഫ് ഹക്കീമുൽ ഇസ്‌ലാമുമൊത്തുള്ള സെൽഫി ചിത്രവും എആർ റഹ്മാന്റേതായി പുറത്തുവന്നിട്ടുണ്ട്.
ഹക്കീമുൽ ഇസ്‌ലാം തന്നെയാണ് തൻറെ ഫേസ്ബുക്ക് അക്കൌണ്ട് വഴി ചിത്രം പുറത്തുവിട്ടത്. എആർ റഹ്മാന്റെ ഉംറ ദൈവം സ്വീകരിക്കട്ടെയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. 1989ലാണ് എആർ റഹ്മാനും കുടുംബവും ഇസ്‌ലാം സ്വീകരിക്കുന്നത്. 2004ൽ ആദ്യമായി എആർ റഹ്മാൻ ഹജ്ജ് നിർവ്വഹിച്ചു. 2006ൽ എആർ റഹ്മാനും മാതാവ് കരീമയും രണ്ടാം തവണ ഹജ്ജ് നിർവ്വഹിച്ചു.