അത്രയധികം സഹായങ്ങൾ ചെയ്ത് കൊടുത്തിട്ടുള്ള എന്നെ ജഗതിക്ക് ഇന്ന് കണ്ടാൽ അറിയില്ല; മല്ലിക കണ്ടാൽ ഹാ എന്ന് പറയും; വെളിപ്പെടുത്തൽ

30991

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. താരം ആദ്യം വിവാഹം കഴിച്ചത് നടൻ ജഗതി ശ്രീകുമാറിനെയായിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. എന്നാൽ ഇപ്പോൾ ഖദീജ എന്ന നടി വർഷങ്ങൾക്ക് മുൻപ് ജഗതിയെക്കുറിച്ചും മല്ലികയെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

മലയാള സിനിമാ രംഗത്ത് ജഗതി മല്ലിക വിവാഹം അദ്ദേഹം സിനിമയിൽ ചുവടുറപ്പിക്കുന്നതിന് മുമ്പു തന്നെ കഴിഞ്ഞിരുന്നു. മല്ലികയെ ജഗതി ഒരു ക്യാമ്പസ് പ്രണയത്തിന്റെ ബാക്കിയെന്നോണം താലി ചാർത്തി. വുമൻസ് കോളേജിന്റെ വിദ്യാർത്ഥികളുടെ നേതൃ നിരയിലുള്ള മല്ലികയെ കലോത്സവ വേദികളിൽ നിന്നും കാണാനും പ്രണയിക്കാനും കാലതാമസം വേണ്ടി വന്നില്ല ജഗതി ശ്രീകുമാറിന് എന്നുമാണ് ഖദീജ പറയുന്നത്.

Advertisements

ഖദീജയുടെ വാക്കുകൾ ഇങ്ങനെ:

ഒരീസം സന്ധ്യയ്ക്ക് ജഗതി ശ്രീകുമാറും മല്ലികയും കൂടി എന്റെ വീട്ടിലേക്ക് വന്നു. അന്ന് ജഗതി വല്ലാതെ വിഷമിച്ചിരുന്നു. ഒരുപാട് നാൾ എന്റെ വീട്ടിൽ താമസിച്ചു. രണ്ട് പേർക്കും ജോലി ഇല്ലായിരുന്നു. ഞാനവർക്ക് വേണ്ടി ഒരു സ്ഥലത്ത് ജോലി അന്വേഷിച്ചു.

Also Read
ആ പരസ്യത്തിൽ അഭിനയിക്കാൻ ചെന്നപ്പോൾ ഒരു ദിവസം കൂടെ താമസിക്കാൻ ആയാൾ പറഞ്ഞു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജസീല പൺവീർ

നിങ്ങൾക്ക് വേറെ പണിയില്ലേ എന്നാണ് അവരെന്നോട് ചോദിച്ചത്. അങ്ങനെ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ എന്ന് കരുതി, കുറച്ച് നാൾ പണിയെടുത്ത കാശ് കൊണ്ട് കൽപക സ്റ്റുഡിയോയുടെ പുറകിൽ ഒരു വീടെടുത്ത് കൊടുത്തു. അത്രയധികം സഹായങ്ങൾ ഞാൻ പലർക്കും ചെയ്ത് കൊടുത്തിട്ടുണ്ട്.

ഇന്നത്തെ പല താരങ്ങളും സംവിധായകരുമൊക്കെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് ജഗതി എന്നെ കണ്ടാൽ അറിയില്ല. മല്ലിക കണ്ടാൽ ഹാ എന്ന് പറയും. എന്നോട് മിണ്ടാൻ തന്നെ ജഗതിയ്ക്ക് മടിയാണ്. അവന്റെ രണ്ട് മക്കളുടെ കല്യാണം വന്നിട്ട് എനിക്കൊരു ക്ഷണക്കത്ത് അയച്ചിട്ടില്ല.

എന്റെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് അവനെ ഞാൻ കണ്ടത്. നെടുമുടി വേണു അവന്റെ മകന്റെ കല്യാണത്തിന് എന്നെ വിളിച്ചു. ഭീമൻ രഘു വിളിച്ചു, ജഗദീഷുമൊക്ക വിളിച്ചിട്ടുണ്ട്. പക്ഷേ ജഗതിയുമായി മാത്രം ബന്ധമൊന്നുമില്ലാതായി പോയി. ജഗതിയുടെ രണ്ട് മക്കളുടെ കല്യാണവും ലോകം മുഴുവൻ വിളിച്ചു. അതിന്റെ വിഷമം ഉണ്ടെന്നും ഖദീജ പറയുന്നു.

അതേ സമയം വാഹനാ പകടത്തെ തുടർന്ന് അഭിനയരംഗത്ത് നിന്നുംവിട്ടുനിൽക്കുകയാണ് ജഗതി ഇപ്പോൾ.
2012 മാർച്ച് 10ന് കാലിക്കട്ട് സർവകലാശാലക്ക് സമീപത്ത് പാണമ്പ്രയിലെ വളവിൽ വെച്ചാണ് ജഗതിക്ക് അപകടം സംഭവിച്ചത്. ജഗതി സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചാണ് അ പ ക ടം നടന്നത്.

Also Read
സരോവരത്തിലെ രാജലക്ഷ്മിയായും ഇഷ്ടത്തിലെ ശ്രീദേവിയായും എത്തി മലയാളികളുടെ മനം കവർന്ന ഈ നടിയെ ഓർമ്മയുണ്ടോ, താരം ഇപ്പോൾ ആരാണെന്ന് അറിയാമോ

തിരുവമ്പാടി തമ്പാൻ, ഇടവപ്പാതി, ഗ്രാൻഡ് മാസ്റ്റർ, കിംഗ് ആൻഡ് കമ്മീഷണർ, മാസ്റ്റേഴ്‌സ്, കൗബോയ്‌സ്, സ്ട്രീറ്റ് ലൈറ്റ്, ബോംബെ മിഠായി തുടങ്ങി പത്തോളം ചിത്രങ്ങളിലായിരുന്നു ജഗതി അന്ന് അഭിനയിച്ച് വന്നിരുന്നത്.

ജഗതിയെ ഒഴിവാക്കിയും കഥയിൽ മാറ്റം വരുത്തിയും പലരും പടം പൂർത്തിയാക്കുകയായിരുന്നു. തിരുവമ്പാടി തമ്പാന്റെ ലൊക്കേഷനിൽ നിന്നും ഇടവപ്പാതിയുടെ ലൊക്കേഷനിലേക്ക് പോകുംവഴിയായിരുന്നു അപകടം സംഭവിച്ചത്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിബി ഐ സീരിസിലെ അഞ്ചാം ഭാഗമായ സിബി ഐ 5 ദി ബ്രയിൽ എന്ന ചിത്രത്തിൽ ജഗതി അടുത്തിടെ അഭിനയിച്ചിരുന്നു.

Advertisement