രാജൻ സക്കറിയ ഒരു വരവുകൂടി വരും: കസബയുടെ രണ്ടാം ഭാഗം വരുന്നു: വെളിപ്പെടുത്തലുമായി ജോബി ജോർജ്

26

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി രാജൻ സക്കറിയ എന്ന പൊലീസുകാരനായി എത്തിയ ചിത്രം കസബ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഇപ്പോൾ ചിത്രം റിലീസ് ചെയ്തിട്ട് നാല് വർഷം പിന്നിടുകയാണ്.

അതേ സമയം ഇപ്പോൾ ചർച്ചയാകുന്നത് രാജൻ സക്കറിയയുടെ രണ്ടാം വരവാണ്. കസബയുടെ രണ്ടാം വരവിനെക്കുറിച്ച് ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജ് തന്നെയാണ് സൂചന നൽകിയത്.

Advertisements

ജോബി ഇതേക്കുറിച്ച് സൂചന നൽകുന്നത് തന്റെ ഫേസ്്ബുക്ക് പോസ്റ്റിലൂടെയാണ്. കസബയുടെ നാലാം വർഷത്തിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് വിധി അനുകൂലമായാൽ രാജൻ സക്കറിയ ഒരു വരവുകൂടി വരുമെന്ന് അദ്ദേഹം കുറിച്ചത്.

നാല് കൊല്ലം മുമ്പ് ഈ സമയം അവസാന മിനുക്കുപണികളിൽ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി. അതെ എന്റെ രാജൻ സക്കറിയയുടെ വരവിനു വേണ്ടി ആണായി പിറന്ന പൗരുഷത്തിന്റെ പൊന്നിൽ ചാലിച്ച പ്രതിരൂപം.

ആർക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഈ രാജൻ, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ് വിധി അനുകൂലമായാൽ വീണ്ടും ഒരു വരവ് കൂടി വരും രാജൻ സക്കറിയ എന്ന് ജോബി ജോർജ് കുറിച്ചു.

രൺജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കസബ. സ്ത്രീവിരുദ്ധത മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരിൽ വലിയരീതിയിൽ ചർച്ചയായിരുന്നു.

നടിമാരായ പാർവതിയും റിമ കല്ലിങ്കലും കസബയെ തുറന്നു വിമർശിച്ച രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. പ്രധാന വേഷങ്ങളിൽ വരലക്ഷ്മി ശരത് കുമാർ, നേഹ സക്‌സേന, സമ്പത് രാജ് എന്നിവരാണ് എത്തിയത്.

Advertisement