ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; കീർത്തി സുരേഷ് മികച്ച നടി, ആയുഷ്മാൻ ഖുറാനയും വിക്കി കൗശലും മികച്ച നടന്മാർ, ജോജുവിനും സാവിത്രി ശ്രീധരനും പ്രത്യേക പരാമർശം

35

ന്യൂഡൽഹി: അറുപത്തിയാറാമത് ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു. ആയുഷ്മാൻ ഖുറാനയും (അന്ധദുൻ) വിക്കി കൗശലുമാണ് (ഉറി) മികച്ച നടന്മാർ. മികച്ച നടിക്കുള്ള പുരസ്‌കാരം കീർത്തി സുരേഷ് സ്വന്തമാക്കി. മഹാനടിയിലെ അഭിനയത്തിനാണ് കീർത്തിക്ക് പുരസ്‌കാരം ലഭിച്ചത്.

ഉറി: ദി സർജിക്കൽ സ്‌ട്രൈക്കിന്റെ സംവിധായകൻ ആദിത്യ ധറാണ് മികച്ച സംവിധായകൻ. അന്തരിച്ച എം.ജെ.രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രഹകനുള്ള അവാർഡ്. ഓളാണ് രാധാകൃഷ്ണനെ അവാർഡിന് അർഹനാക്കിയത്.

Advertisements

ജോസഫിലെ അഭിനയത്തിന് ജോജുവിനും മികച്ച നടനുള്ള പ്രത്യേക പരാമർശം ലഭിച്ചു. മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്‌കാരം മലയാള ചിത്രം കമ്മാരസംഭവത്തിന് ലഭിച്ചു.

സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രെം നൈജീരിയയാണ് മികച്ച മലയാള ചിത്രം. മികച്ച തെലുങ്ക് ചിത്രം: മഹാനടി. മികച്ച ഹിന്ദി ചിത്രം അന്ധാഥുൻ. മികച്ച ആക്ഷൻ, സ്പെഷൽ എഫക്ട്സ് ചിത്രത്തിനുള്ള പുരസ്‌കാരം കെജിഎഫിന്. മികച്ച സംഗീത സംവിധായകൻ: സഞ്ജയ് ലീല ബൻസാലി (പത്മാവത്). മികച്ച സഹനടനുള്ള പുരസ്‌കാരം ആനന്ദ് കിർകിരെയും (പുബാക്ക്) മികച്ച സഹനടിക്കുള്ള പുരസ്‌കാരം സുലേഖയും (ബദായി ഹൊ) സ്വന്തമാക്കി.

നടി ശ്രുതി ഹരിഹരനും പ്രത്യേക പരാമർശമുണ്ട്. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം. ചിത്രത്തിലെ അഭിനയത്തിലൂടെ സാവിത്രി ശ്രീധരനും ജോസഫിലെ അഭിനയത്തിന് ജോജു ജോർജും പ്രത്യേക പരാമർശത്തിന് അർഹരായി. ശ്രുതി ഹരിഹരനും മികച്ച നടിക്കുള്ള പ്രത്യേക പരാമർശത്തിന് അർഹയായി.

ബധായി ഹോ ആണ് മികച്ച ജനപ്രിയ സിനിമ. പാഡ്മാൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമായും മികച്ച പരിസ്ഥിതി സിനിമയായി ദ വേൾഡ്സ് മോസ്റ്റ് ഫേമസ് ടൈഗറും തിരഞ്ഞെടുത്തു.

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: കമ്മാരസംഭവം, സിനിമ സൌഹൃദ സംസ്ഥാനം- ഉത്തരാഖണ്ഡ്, മികച്ച ഹിന്ദി ചിത്രം : അന്ധാദുൻ, മികച്ച അവലംബിത തിരക്കഥ: ശ്രിരാം രാഘവൻ, അരിജിത് ബിശ്വാസ്, പൂജ, യോഗേഷ് ചന്ദ്രേഖർ (അന്ധാദുൻ) എന്നിവയാണ് മറ്റ് പ്രധാനപുരസ്‌ക്കാരങ്ങൾ.

Advertisement