Home Entertainment Celebrities

മോഹൻലാലിന്റെ നായികയായി അഭിനയിച്ചു തുടങ്ങിയ എന്നെ രാശിയില്ലാത്തവൾ എന്ന് മുദ്രകുത്തി: തുറന്നടിച്ച് വിദ്യാ ബാലൻ

146

മലയാളിയായ താരസുന്ദരി വിദ്യ ബാലൻ ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നായികാനടിയണ്. നിരവധി സൂപ്പർഹിറ്രു സിനിമകളിൽ നായികയായി കഴിഞ്ഞ വിദ്യാ ബാലൻ ഉറുമി എന്ന സിനിമയിലൂടെ മലയാളത്തിലുമെത്തിയിരുന്‌നു

എന്നാൽ മലയാളി കൂടിയായ വിദ്യാ ബാലൻ ആദ്യം അഭിനയിച്ചത് മലയാളം സിനിമയിലാണ്. മലയാളത്തിന്റെ താരരാജാവായ മോഹൻലാലിന്റെ നായികയായി അഭിനയിച്ചു തുടങ്ങിയ തന്നെ രാശിയില്ലാത്തവൾ എന്ന് മുദ്രകുത്തപ്പെട്ടുവെന്നാണ് വിദ്യാ ബാലൻ പറയുന്നത്.

Advertisements

ആദ്യ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം ഷൂട്ടിങ് നിർത്തിവെച്ചതാണ് അതിനു കാരണം എന്നും പീന്നീട് 7-8 സിനിമകൾ തന്നെ ഒഴിവാക്കിയെന്നും താരം പറഞ്ഞു. ദേശിയ മാധ്യമത്തിന് നൽകി അഭിമുഖത്തിലായിരുന്നു വിദ്യ ബാലന്റെ തുറന്നു പറച്ചിൽ. വിദ്യാ ബാലന്റെ വാക്കുകൾ ഇങ്ങനെ:

മോഹൻലിനൊപ്പമുള്ള ഒരു മലയാളം ചിത്രമായിരുന്നു എന്റെ ആദ്യ ഫീച്ചർ ഫിലിം. ആദ്യ ഷെഡ്യൂളിന് പിന്നാലെ 7-8 സിനിമകൾ എന്നെ തേടിയെത്തി. പ്രശ്നമെന്തെന്നാൽ ആദ്യ ഷെഡ്യൂളിന് ശേഷം ഷൂട്ടിങ് നിർത്തി.

സിനിമ ഇല്ലാതായി എന്നു മാത്രമല്ല എല്ലാ സിനിമകളിൽ നിന്നും എന്നെ മാറ്റി. അതിനുശേഷം രാശിയില്ലാത്തവളായി എന്നെ മുദ്രകുത്തി. എനിക്കത് വിശ്വസിക്കാനായില്ല. ഞാൻ അന്ധവിശ്വാസിയായ ആളല്ല. വിജയവും പരാജയവുമൊന്നും ഒരാളുടെ കാരണം കൊണ്ടാണെന്ന് കരുതുന്നില്ല.

ചിലസമയങ്ങളിൽ കാര്യങ്ങൾ വിചാരിച്ചതുപോലെയാവില്ല. ഈ സിനിമകളിൽ നിന്ന് എന്നെ മാറ്റിയപ്പോഴെല്ലാം എന്റെ ഹൃദയം തകർന്നുപോയിരുന്നു. ആ സമയത്ത് ഒരു വലിയ തമിഴ് സിനിമയിൽ നിന്നും എന്നെ മാറ്റി വിദ്യാബാലൻ പറഞ്ഞു.

അവസരങ്ങൾ നഷ്ടപ്പെടുന്നത് തന്നെ ദേഷ്യക്കാരിയാക്കിയെന്നു പറഞ്ഞ വിദ്യ തന്റെ ദേഷ്യം മുഴുവൻ തീർത്തത് അമ്മയോടാന്നും കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ പ്രാർത്ഥനയും മെഡിറ്റേഷനും നടത്തി മനസിനെ ശരിയാക്കാൻ എപ്പോഴും അമ്മ പറയുമായിരുന്നു.

എന്നാൽ നിരാശയുും ദേഷ്യവും കാരണം ഞാൻ എപ്പോഴും വഴക്കിട്ടുകൊണ്ടിരുന്നു. ബോളിവുഡ് സംവിധായകനും എഴുത്തുകാരാനുമായ പ്രദീപ് സർക്കാരിനെ കണ്ടതോടെയാണ് തന്റെ ജീവിതം തന്നെ മാറിയത് എന്നും വിദ്യ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

ജോണി സാഗരിക്ക വേണ്ടി കമൽ സംവിധാനം ചെയ്ത ചക്രം എന്ന സിനിമയിലായിരുന്നു വിദ്യാ ബാലൻ മോഹൻലാലിന്റെ നായികയായി തുടക്കം കുറിച്ചത്. ദീലീപും ഈ സിനിമയിൽ പ്രധാനപ്പെട്ട ഒരു വേഷത്തിലുണ്ടായിരുന്നു. എന്നാൽ ഏതാനം ദിവസത്തെ ഷൂട്ടിന് ശേഷം ആ സിനിമ മുടങ്ങുകയായിരുന്നു.

പിന്നീട് ഈ സിനിമ പൃഥിരാജിനേയും മീരാ ജാസ്മിനേയും വെച്ച് ലോഹിതദാസ് സംവിധാനം ചെയ്ത് പുറത്തിറക്കിയിരുന്നു. പക്ഷേ സാന്രത്തികമായി സിനിമ വലിയ പരാജയമായിരുന്നു.

Advertisement