Home Entertainment

പൗർണമിതിങ്കൾ താരം വിഷ്ണു വി നായരുടെ വിവാഹം ഈമാസം 18ന്, താരത്തിന്റെ വധു കാവ്യ ശരിക്കും ആരാണെന്നറിയാവോ

186

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പൗർണമി തിങ്കൾ എന്ന സീരിയൽ. ഈ സൂപ്പർഹിറ്റ് പരമ്പരയിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ നടനാണ് വിഷ്ണു വി നായർ.

ഭാഗ്യജാതകം എന്ന സീരിയലിലൂടെയാണ് വിഷ്ണു മലയാളികളികൾക്ക് മുന്നിലേക്ക് എത്തുന്നത്. തുടർന്ന് പൗർണമിത്തിങ്കളിലെ പ്രേം എന്ന കഥാപാത്രം കരിയർ ബ്രേക്കായി. ഭാഗ്യജാതക ത്തിലെ അനന്തൻ എന്ന കഥാപാത്രത്തിലൂടെയാണ് വിഷ്ണു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പൗർണമി തിങ്കൾ സീരിയലിലെ പ്രേം എന്ന കഥാപാത്രത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിക്കാനും വിഷ്ണുവിന് സാധിച്ചു.

Advertisements

വ്യത്യസ്ത അഭിനയ ശൈലി തന്നെയാണ് വിഷ്ണുവിന്റെ ഉയർച്ചയ്ക്ക് കാരണവും. സോഷ്യൽ മീഡിയയിൽ നിരവധി ഫാൻ പേജുകളും വിഷ്ണുവിന്റെ കഥാപാത്രത്തിനായി ഉണ്ട്. വിവിധ സീരിയലുകളിൽ വിഷ്ണു വേഷമിട്ടിരുന്നു എങ്കിലും പൗർണമി തിങ്കളിലൂടെ ആണ് കൂടുതൽ ആരാധകരെ വിഷ്ണുവിന് കിട്ടിയത്. ഇപ്പോൾ മനസ്സിനക്കരെ എന്ന പരമ്പരയിൽ എത്തി നിൽക്കുകയാണ് വിഷ്ണുവിന്റെ അഭിനയ ജീവിതം.

Also Read
അതായിരുന്നു താൻ ജീവിതത്തിൽ ഏറ്റവും കൂടതൽ സന്തോഷിച്ച നിമിഷം: വെളിപ്പെടുത്തലുമായി കസ്തൂരിമാൻ താരം റബേക്ക സന്തോഷ്

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സന്തോഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തിന്റെ തീയതി പുറത്തുവിട്ടിരിക്കുകയാണ് താരം. കാവ്യ ഗോപാലകൃഷ്ണൻ ആണ് താരത്തിന്റെ വധു. ഈ മാസം 18 നാണ് ഇരുവരുടേയും വിവാഹം.

നിരവധി താരങ്ങളും ആരാധകരുമാണ് വീഡിയോ ഏറ്റെടുത്തുകൊണ്ട് ആശംസകൾ അറിയിച്ചിരിക്കുന്നത്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ് ഇരുവരുടേതും. ടിക് ടോക് വീഡിയോ കളിലൂടെ കാവ്യയും പ്രേക്ഷകർക്ക് പരിചിതയാണ്. പ്രണയ വിവാഹമല്ല വിവാഹ ആലോചനയുമായി വന്നശേഷം വീട്ടുകാർ തന്നെ മുൻകൈ എടുത്താണ് വിവാഹം നടത്തുന്നത്.

Also Read
പ്രിയപ്പെട്ട അഞ്ജു നീ നല്ലൊരു സുഹൃത്തും ക്രിയാത്മക വീക്ഷണമുള്ള വ്യക്തിയും ആണ്: അഞ്ജു കുര്യനോട് ഉണ്ണി മുകുന്ദൻ

പക്ഷേ ഇരുവരും ഒരേ നാട്ടുകാരും ഒരേ കോളേജിൽ വിഷ്ണുവിന്റെ ജൂനിയറായി പഠിച്ച വ്യക്തിയുമാണ് കാവ്യ. അതേസമയം, അടുത്തിടെ നടന്ന വിഷ്ണുവിന്റെ വിവാഹ നിശ്ചയ വാർത്ത പോലും സർപ്രൈസായാണ് ആരാധകർ അറിഞ്ഞത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരുന്നു വിഷ്ണുവിന്റെയും കാവ്യയുടെയും വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.

പൗർണ്ണമിത്തിങ്കൾ ഈയിടെ ആവസാനിച്ചിരുന്നു. സീരിയലിലെ താരജോഡികളായിരുന്ന വിഷ്ണുവും ഗൗരിയും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ ഉണ്ടായിരുന്നു.

Advertisement