33 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ദൗത്യം അനിലും വീണ്ടും ഒന്നിക്കുന്നു, കിടിലൻ ചിത്രം ഭാരത രത്‌ന വരുന്നു, പൊളിച്ചടുക്കുമെന്ന് ആരാധകർ

3350

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി 2 സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് അനിൽ. അടിവേരുകൾ, ദൗത്യം എന്നീ ചിത്രങ്ങൾ ആയിരുന്ന അവ. മോഹൻലാലിന്റെ തുടക്ക കാലത്ത് ആയിരുന്നു ഈ രണ്ട് വമ്പൻ വിജയ ചിത്രങ്ങളും അനിൽ അദ്ദേഹത്തിന് സമ്മാനിച്ചത്.

1986 ൽ അടിവേരുകളും അതിന് പിന്നാലെ 1989ൽ ദൗത്യവും. അടിവേരുകളിൽ മോഹൻലാൽ കാർത്തിക മുകേഷ് കൂട്ടുകെട്ടായിരുന്നു അണി നിരന്നത്. അനിലിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു അടിവേരുകൾ. 1989ൽ അനിൽ സംവിധാനം ചെയ്ത് മോഹൻലാൽ സുരേഷ് ഗോപി പാർവ്വതി,ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചലച്ചിത്രമാണ് ദൗത്യം.

Advertisements

ഇപ്പോഴിതാ മോഹൻലാലും അനിലും ഒന്നിച്ച ദൗത്യത്തിന് ശേഷം 33 വർഷങ്ങൾക്കിപ്പുറം ഇരുവരവും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾ എത്തിയിരുന്നു. ഭാരത് രത്‌ന എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുക എന്നാണ് റിപ്പോർട്ട്.

Also Read
പ്രണവും ഞാനുമായിട്ടുള്ള വിവാഹ വാർത്തയെ കുറിച്ച് അറിയിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ഇങ്ങനെ: വെളിപ്പെടുത്തലുായി കല്യാണി പ്രിയദർശൻ

ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ഒരുങ്ങുന്നത് എന്നാണ് സൂചന. ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചോ അണിയറക്കാരെ കുറിച്ചോ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സഫ്രോൺ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ സഫ്രോൺ മൂവി മേക്കേഴ്‌സ് നിർമ്മിച്ച ഈ ചിത്രമാണ് ദൗത്യം. കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് പ്രമുഖ പരസ്യകലാകാരനായ ബി അശോക് ആണ്.

അതേ സമയം കാടിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ അടിവേരുകൾ പെരുവന്താനം സുകുമാരന്റെ കഥയ്ക്ക് ടി ദാമോദരന്റെ തിരക്കഥയിൽ ആയിരുന്നു ഒരുങ്ങിയത്. ചിയേഴ്‌സിന്റെ ബാനറിൽ മോഹൻലാലും കൊച്ചുമോനും ചേർന്നായിരുന്നു അടിവേരുകൾ നിർമ്മിച്ചത്.

ജീത്തു ജോസഫ് സംവിധാനത്തിൽ ഒരുങ്ങുന്ന റാം, ബറോസ് എന്നീ ചിത്രങ്ങളെ ഇനി മോഹൻലാലിന്റേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങൾ, ഒപ്പം പ്രിയദർശന്റെ ഓളവും തീരവും എന്ന ആന്തോളജി അണിയറയിൽ ആണ്. എംടി വാസുദേവൻ നായരുടെ മകൾ അശ്വതി വി നായർ ആണ് ആന്തോളജിയുടെ നിർമ്മാതാവ്.

കൂടാതെ ആന്തോളജിയിൽ ഒരു ചിത്രം അശ്വതി സംവിധാനം ചെയ്യുന്നുമുണ്ട്. ‘വിൽപ്പന’ എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Also Read
‘എന്റെ വിശ്രമം ഖബറിലായിരിക്കും’, കഠിനധ്വാനത്തിന്റെ പാഠം പകർന്ന് വികാരഭരിതനായി യൂസഫലിയുടെ വാക്കുകൾ ഇങ്ങനെ

Advertisement