മേഘ്‌ന വിൻസെന്റിന് പിന്നാലെ പുതിയ ഐറ്റവുമായി ഡിംപിൾ റോസും, മൂക്കത്ത് വിരവെച്ച് ആരാധകർ

143

സിനിമയിലും സീരിയലിലും ഒക്കൊമായി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആരാധകർക്ക് പ്രിയപ്പെട്ട താരമാണ് നടി ഡിംപിൾ റോസ്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിത കൂടിയയാണ് താരം.

ഇടയ്ക്ക് വെച്ച് അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുക്കുകയായിരുന്നു ഡിംപിൾ. ബാലതാരമായിട്ടായിരുന്നു ഡിംപിൾ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത്. തെങ്കാശിപ്പട്ടണം, കാറ്റ് വന്ന് വിളിച്ചപ്പോൾ തുടങ്ങിയ സിനിമകളിലും നടി വേഷമിട്ടിരുന്നു.

Advertisements

പൊരുത്തം എന്ന സീരിയലിലൂടെയായിരുന്നു ഡിംപിൾ സീരിയൽ മേഖലയിലേക്ക് എത്തിയത്. ഡിംപിൾ അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് വ്യത്യസ്തവുമായിരുന്നു. വിവാഹത്തോടെ ഡിംപിൾ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കകയായിരുന്നു.

അതേ സമയം ഡിംപിളനോട് എല്ലാവരും ഒരുപോലെ തിരിച്ചുവരവിനെക്കുറിച്ച് ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. എന്നാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം. എന്നാൽ ഇപ്പോൾ തന്റെ പുതിയ ചുവടുവെപ്പിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം.

അഭിനയത്തിൽ നീണ്ട ഇടവേളയെടുത്ത താൻ യൂട്യൂബ് ചാനലിലൂടെ നിങ്ങൾക്ക് മുന്നിലേക്കെത്തുകയാണ്. എല്ലാവരും പിന്തുണയ്ക്കുമെന്ന് കരുതുന്നുവെന്നായിരുന്നു ഡിംപിൾ സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്.

ആരാധകരും സീരിയലിലെ സഹപ്രവർത്തകരും അടക്കം നിരവധി പേരാണ് ഡിംപിളിന്റെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ച് എത്തിയത്. പ്രേക്ഷകരുടെ മുന്നിലേക്ക് പാചകവും സൗന്ദര്യ സംരക്ഷണത്തിനുള്ള ടിപ്സും, ഫാഷനും യാത്രാ വീഡിയോയും ഒക്കെയായാണ് താൻ എത്തുന്നതെന്നായിരുന്നു ഡിംപിൾ വ്യക്തമാക്കിയത്.

വീഡിയോയ്ക്ക് കീഴിൽ ലക്ഷ്മി നായരായിരുന്നു ആദ്യത്തെ കമന്റുമായെത്തിയത്. അഭിനന്ദനങ്ങൾക്കും ആശംസയ്ക്കും നന്ദി പറഞ്ഞ് ഡിംപിളും എത്തിയിരുന്നു. നടി അശ്വതിയും ആശംസ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ്.

അതേ സമയം അടുത്ത സുഹൃത്തുക്കളാണ് സീരിയൽ താരം മേഘ്ന വിൻസെന്റും ഡിംപിളും. കൂട്ടുകാരിയായ ഡിംപിളിന്റെ സഹോദരന്റെ ആദ്യ ഭാര്യയായിരുന്നു മേഘ്ന. മേഘ്‌നയും നേരത്തെ യൂടൂബ് ചാനലുമായി എത്തിയിരുന്നു. അതിന്റെ പിന്നാലെയാണ് കൂട്ടുകാരിയും പഴയ നാത്തൂനുമായ ഡിംപിളും ഇപ്പോൾ ചാനലുമായി എത്തിയിരിക്കുന്നത്.

ഡോൺ രണ്ടാമതും വിവാഹിതനായത് മേഘ്നയിൽ നിന്നും വിവാഹമോചനം നേടിയതിന് പിന്നാലെയാണ്.
നിയന്ത്രണങ്ങളോടെയായിരുന്നു കൊവിഡ് കാലമായതിനാൽ വിവാഹമെന്നും, എല്ലാവരേയും ക്ഷണിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഡിംപിൾ പറഞ്ഞിരുന്നു. സഹോദരന്റെ വിവാഹചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ഡിംപിൾ എത്തിയിരുന്നു.

അതേ സമയം ഡിംപിളിന്റെ ഭർത്താവ് ബിസിനസുകാരനാണ്. അദ്ദേഹം എല്ലാ കാര്യത്തിനും ശക്തമായ പിന്തുണയാണ് നൽകുന്നതെന്ന് ഡിംപിൾ പറഞ്ഞിരുന്നു.

Advertisement