Home Entertainment

സന്തോഷകരമായ ദാമ്പത്യ ജീവതത്തിന് അടിപൊളി ടിപ്‌സുമായി നടൻ ഉണ്ണി മുകുന്ദൻ, ഏറ്റെടുത്ത് ആരാധകർ

120

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. മലയാള സിനിമയിലെ മസിൽ അളിയൻ എന്നാണ് ഉണ്ണി മുകുന്ദൻ പൊതുവെ അറിയപ്പെടുന്നത്. മലയാളത്തിന് പുറമെ തെലുങ്കിലും ഉണ്ണി തിളങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് ഉണ്ണി. താരം പങ്കുവെയ്ക്കുന്ന പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് വൈറൽ ആകാറുമുണ്ട്.

കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു. വൈശാഖിന്റെ മല്ലൂസിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്.

Advertisements

വിക്രമാദിത്യൻ ഫയർമാൻ,സാമ്രാജ്യം 2,ഒരു വടക്കൻ സെൽഫി, കെഎൽ 10 പത്ത്, സ്റ്റെൽ,കാറ്റും മഴയും,ഒരു മുറൈയ് വന്ത് പാർത്തായാ,ജനത ഗ്യാരേജ്, അവരുടെ രാവുകൾ,ക്ലിന്റ്, തരംഗം,മാസ്റ്റർപീസ് ഭാഗമതി (തമിഴ് തെലുങ്ക്) ഇര, ചാണക്യതന്ത്രം, മാമാങ്കം എന്നിവയൊക്കെ ഉണ്ണിമുകന്ദൻ വേഷമിട്ട പ്രധാന ചിത്രങ്ങൾ ആണ്.

Also Read
അഡ്ജസ്റ്റുമെന്റുകൾക്ക് ഒന്നും ഞാൻ തയ്യാറായിരുന്നില്ല, അതുകൊണ്ട് സിനിമയിൽ പിടിച്ചുനിൽക്കാനും ആയില്ല, മിത്ര കുര്യന്റെ വാക്കുകൾ

കഴിഞ്ഞ ദിവസം റിലീസായ പൃഥ്വിരാജ് നായകനായ ഭ്രമം എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് പ്രതികരണത്തിന് ഗംഭീര അഭിപ്രായം ആണ് ലഭിക്കുന്നത്. അതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡയിയിൽ താരം പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ നടി അനന്യക്ക് ഒപ്പമുള്ള ചിത്രവും ഉണ്ണിമുകുന്ദൻ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ കുറിപ്പ് ഇങ്ങനെ:

ഭ്രമത്തിലെ എന്റെ പ്രകടനത്തെക്കുറിച്ച് ധാരാളം നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. വളരെ നന്ദി. ഒരു നടനെന്ന നിലയിൽ ഒരു വിഭാഗത്തിലും ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.ഈ ചിത്രത്തിലും അതിന് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു.

എന്റെ സംവിധായകൻ രവി കെ. ചന്ദ്രനും എന്റെ സഹോദരൻ പൃഥ്വിരാജിനോടുമാണ് ഇക്കാര്യത്തിൽ എനിക്ക് നന്ദി പറയേണ്ടത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശരത്ത് ബാലനോടും നന്ദിയുണ്ട്. നിങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഒരിക്കൽക്കൂടി കാത്തിരിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിനും വിശ്വാസത്തിനും ഒരിക്കൽ കൂടി നന്ദി. പുതിയ കഥകളുമായി നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാൻ എനിക്കാഗ്രഹമുണ്ട്.

Also Read
അന്ന് ആ സംവിധായകനെ വിശ്വസിച്ച് ഞാൻ അഭിനയിച്ചു, പക്ഷെ കബളിപ്പിക്കപ്പെടുക ആയിരുന്നു: വെളിപ്പെടുത്തലുമായി ചാർമിള

മേപ്പടിയാനുമായി നിങ്ങൾക്കു മുന്നിലെത്താൻ ഞാൻ കാത്തിരിക്കുകയാണ്. സന്തോഷകരമായ ദാമ്പത്യ ജീവതത്തിന് ഭാര്യയുമൊത്തുള്ള ചില സെൽഫീസ് ഉത്തമമാണ് എന്ന് പാവം ദിനേശ് എന്നുമാണ് താരത്തിന്റെ കുറിപ്പ്.

Advertisement