ആ സ്നേഹത്തിന് പകരമായി എന്റെ ജീവൻ വരെ നൽകുമെന്ന് സാജു നവോദയ, സാജുവിനോട് തനിക്ക് തോന്നുന്ന ഇഷ്ടം എന്തു കൊണ്ടാണ് എന്ന് പറഞ്ഞ് ആര്യ

131

മലയാളികൾക്ക് ഏറെ സുപരിചിതനായ മിമിക്രി ആർട്ടിസ്റ്റും സിനിമാ താരവും ആണ് സാജു നവോദയ എന്ന പാഷാണം ഷാജി. മിമിക്രി സ്‌കിറ്റുകളിലൂടെ എത്തി വെള്ളിമൂങ്ങയിലെ കൊച്ചാപ്പി, അമർ അക്ബർ അന്തോണിയിലെ ദുരന്തം തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ആണ് മലയാളി മനസുകളിൽ സാജു നവോദയ കുടിയേറിത്.

മിനിസ്‌ക്രീനിൽ നിന്നും സിനിമയിലേക്കും ചുവടുവെച്ച സാജു പിന്നീട് കോമഡി വേഷങ്ങൾ ചെയ്ത് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു. അതേ സമയം ഏഷ്യാനെറ്റിലെ റിയാലിറ്റിഷോയായ ബിഗ് ബോസ് മലയാളം രണ്ടാം സീസണിൽ പങ്കെടുത്തതോടെയാണ് സാജു നവോദയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറത്തെത്തുന്നത്.

Advertisements

കൊവിഡ് ലോക്ക്ഡൗൺ കാരണം ഷോ പാതി വഴിയിൽ നിർത്തിയെങ്കിലും ഷാജിയ്ക്ക് പുറത്ത് വലിയ ആരാധകരെ ലഭിച്ചിരുന്നു. ബിഗ് ബോസിൽ നിന്ന് വന്നതിന് ശേഷം ഭാര്യ രശ്മിയ്ക്കൊപ്പം ചേർന്ന് യൂട്യൂബ് ചാനലും സാജു നവോദയ തുടങ്ങിയിരുന്നു. സാജുവും രശ്മിയും പ്രണയിച്ച് വിവാഹിതർ ആയവരാണ്. തങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു എന്ന് പലപ്പോഴും സാജു തുറന്ന് പറഞ്ഞിട്ടുണ്ട്.

Also Read
അന്ന് അച്ഛനെ മയക്കി കിടത്തി ലക്ഷക്കണക്കിന് വരുന്ന പണവും സമ്പാദ്യവും മോഷ്ടിച്ചു, ഒന്നും ഇല്ലാതായപ്പോൾ ബന്ധുക്കൾക്ക് ഞങ്ങൾ വലിയ ബാധ്യതയായി, ആർക്കും ഞങ്ങളെ വേണ്ടാതായി: ഇച്ചാപ്പി പറയുന്നു

അതേ സമയം ഞാനും എന്റാളും എന്ന പേരിൽ സീ കേരളം ചാലിൽ പുതിയ റിയാലിറ്റി ഷോ വരുന്ന കാര്യം ഇതിനോടകം പുറത്ത് വന്ന വാർത്തയാണ്. സെലിബ്രിറ്റികളായ താര ജോഡികൾ അവരുടെ പ്രണയത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും പറഞ്ഞുകൊണ്ട് പങ്കെടുക്കുന്ന ഷോ ഒക്ടോബർ 8 മുതലാണ് സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്.

അശ്വതി അവതാരകയായി എത്തുന്ന ഷോയിൽ ലോഞ്ചിങ് എപ്പിസോഡിൽ മുഖ്യാതഥിയായി ജനപ്രിയ നായകൻ ദിലീപും എത്തിയിരുന്നു. അതേ സമയം ഷോയുടേതായി നേരത്തെ പുറത്തുവിട്ട പ്രമോ വീഡിയോ എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഷോയിൽ മത്സരാർത്ഥിയായി എത്തുന്ന സാജു തന്റെ ഭാര്യയെ കുറിച്ച് പറയുന്ന പ്രമോ വീഡിയോയും വൈറലായി മാറിയിരുന്നു.

പ്രമോ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ആര്യ സാജുവിനോട് തനിയ്ക്ക് തോന്നുന്ന ഇഷ്ടം എന്തു കൊണ്ടാണ് എന്നും പറയുന്നു. കരിയറിൽ തന്നെ എത്രമാത്രം പിന്തുണയ്ക്കുന്ന ആളാണ് തന്റെ ഭാര്യ എന്നതിനെ കുറിച്ചാണ് സാജു പ്രമോയിൽ പറയുന്നത്. മിമിക്രി അല്ലാതെ മറ്റ് തൊഴിലിന് പോയാൽ താൻ തൂ ങ്ങി ചാവും എന്ന് പോലും ഭാര്യ പറഞ്ഞിട്ടുണ്ടത്രെ.

ഈ സ്നേഹത്തിന് എന്താണ് പകരം നൽകുക എന്ന് ചോദിച്ചപ്പോൾ, എന്റെ ജീവൻ വരെ നൽകും എന്നാണ് നടൻ പറയുന്നത്. ഈ ഷോ കഴിയുന്നതോടെ നിങ്ങൾ തമ്മിലുള്ള സ്നേഹം കൂടും എന്ന് ദിലീപ് പറയുന്നുണ്ട്. ഈ വീഡിയോ ആണ് ആര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചരിയ്ക്കുന്നത്.

ഇതാണ് എന്റെ അച്ചായി, ഈ മനുഷ്യനെ ബിഗ്ഗ് ബോസിൽ എനിക്ക് ഇത്രയും ഇഷ്ടം തോന്നാൻ കാരണം ഇതൊക്കെയാണ്. ഇതൊക്കെ തന്നെയാണ് അച്ചായിയും ഇച്ചായിയും എന്നാണ് ആര്യ പറഞ്ഞത്. അതേ സമയം വീട്ടുകാരുടെ സമ്മതം ഇല്ലാതിരുന്നതിനാൽ എടുക്കേണ്ടി വന്ന റിസ്‌ക്കുകളെ കുറിച്ചും രശ്മിയെ ഓട്ടോയിൽ കടത്തി കൊണ്ടു പോയതിനെ കുറിച്ചുമെല്ലാം നേരത്തെ സാജു തുറന്നു പറഞ്ഞിരുന്നു.

വിവാഹം എന്ന് ചിന്തിച്ചപ്പോൾ തന്നെ ആദ്യം രശ്മിയുടെ വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞു. അമ്മയോട് ആണ് പറഞ്ഞത്. കേൾക്കേണ്ട താമസം അമ്മ ചൂലെടുത്തു. നിനക്കൊന്നും എന്റെ മോളെ കെട്ടിച്ച് തരില്ലെന്ന് പറഞ്ഞു. അപ്പുറത്ത് അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു എങ്കിലും ചോദിക്കാൻ പോയില്ല. കാരണം അദ്ദേഹത്തിന്റെ കൈയ്യിൽ ചുറ്റികയും ഉണ്ടായിരുന്നു.

പിന്നീട് ഞങ്ങൾ തന്നെ ഒളിച്ചോടാൻ തീരുമാനിച്ചു. ഓട്ടോറിക്ഷയിൽ കയറിയാണ് ഒളിച്ചോടിയത്. ഒളിച്ചോട്ടമാണെന്ന് മനസിലായ ഡ്രൈവർ കാശ് പോലും വാങ്ങാതെ കൃത്യ സ്ഥലത്ത് എത്തിച്ചു.കൂട്ടുകാരന്റെ വീട്ടിൽ തങ്ങിയാണ് രജിസ്റ്റർ വിവാഹം നടന്നത്.

Also Read
ഒരുപാട് പെണ്‍കുട്ടികള്‍ എന്നെ ആരാധിക്കുകയും പ്രണയിക്കുകയും ചെയ്തിരുന്നു, ഗുരുവായൂരില്‍ വന്നപ്പോള്‍ എന്റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങിക്കാന്‍ പലരും വന്നിരുന്നു, നിതീഷ് ഭരദ്വാജ് പറയുന്നു

വിവാഹ ശേഷം സംഭവമറിഞ്ഞ വീട്ടുകാർ പരസ്പരം സംസാരിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി. തിയ്യതി നിശ്ചയിച്ച് വിവാഹം നടത്താമെന്ന് പറഞ്ഞു. രശ്മിയെ കൂട്ടാൻ അവളുടെ വീട്ടിൽ നിന്ന് ഒരുപാട് ആളുകൾ വന്നിരുന്നു.
ഒളിച്ചോടിപ്പോയ എന്ന കൂട്ടാൻ ആരും വന്നില്ല.

ഞാൻ തന്നെ ബസ് കയറി വീട്ടിലേക്ക് പോവുകയായിരുന്നു. ഇപ്പോൾ യാതൊരു പ്രശ്നവുമില്ലാതെ സുഖമായി ജീവിതം മുന്നോട്ട് പോകുന്നു എന്നും സാജു പറഞ്ഞിരുന്നു.

Advertisement