അമ്മഅറിയാതെ സീരിയിലിൽ അപ്രതീക്ഷിത ട്വിസ്റ്റ്: ഇത്രയും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അന്തംവിട്ട പ്രേക്ഷകർ

491

പതിറ്റാണ്ടുകളോളം ആയി മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റ് പരമ്പരകൾ സമ്മാനിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. അതേപോലെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ടെലിവിഷൻ ചാനൽ ഏതാണ് എന്ന ചോദ്യത്തിന് ഏഷ്യാനെറ്റ് എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാവാനും സാധ്യയില്ല.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളാണ് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടത്. മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന ആദ്യ അഞ്ചു സീരിയലുകലും ഏഷ്യാനെറ്റിലെ ആ ആണെന്നത് ഒരുവസ്തുതയാണ്.

Advertisements

ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് അമ്മയറിയാതെ എന്ന സീരിയൽ. കണ്ടുമടുത്ത സ്ഥിരം കഥകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു കഥയുമായിട്ടാണ് അമ്മയറിയാതെ എന്ന സീരിയൽ മലയാളികൾക്ക് മുന്നിലേക്ക് കടന്നു വന്നത്.

അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ഈ സീരിയൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. മലയാളികൾ ഏറ്റവുമധികം ആസ്വദിക്കുന്ന പരമ്പരകളിൽ ഒന്നു കൂടിയാണ് ഇന്ന് അമ്മ അറിയാതെ. അലീന എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് താരം ശ്രീതു കൃഷ്ണനാണ്. വളരെ മികച്ച അഭിപ്രായമാണ് ഈ നടിയുടെ പ്രകടനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ എപ്പിസോഡിൽ ഒരു ഗംഭീര ട്വിസ്റ്റ് ആയിരുന്നു ഈ കഥാപാത്രം പ്രേക്ഷകർക്ക് നൽകിയത്. അലീനയുടെ കേസ് വാദിക്കുന്നതിന് വേണ്ടി ഒരു പുതിയ അഡ്വക്കേറ്റ് കഥാപാത്രം വരുന്നുണ്ട് എന്ന സൂചനകൾ രണ്ടു ദിവസങ്ങൾക്ക് മുൻപ് തന്നെ നൽകിയിരുന്നു.

എന്നാൽ ഇത് ആരായിരിക്കുമെന്ന് ആകാംക്ഷയിൽ ആയിരുന്നു പ്രേക്ഷകർ. അലീന തന്നെയാണ് ഈ അഡ്വക്കേറ്റ്. ഇതായിരുന്നു പ്രേക്ഷകരെ ഞെട്ടിച്ച ആ വഴിത്തിരിവ്. ഇതുവരെ ഒരു കോളേജ് അധ്യാപിക എന്ന നിലയിൽ മാത്രമാണ് അലീന എന്ന കഥാപാത്രത്തെ മലയാളികൾ അറിഞ്ഞിരുന്നത്. ഇപ്പോൾ എൽഎൽബി കഴിഞ്ഞ ഒരു അഡ്വക്കേറ്റ് കൂടി ആയിരുന്നു അലീന എന്ന വസ്തുത ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് സംവിധായകൻ ഇട്ടുനൽകിയത്.

കുറച്ചുവർഷങ്ങളായി എൽഎൽബി കഴിഞ്ഞിട്ട് എന്നും, പപ്പയുടെ ജൂനിയറായി കുറച്ചുകാലം പ്രാക്ടീസ് ചെയ്തിട്ടുണ്ട് എന്നുമുള്ള വസ്തുതയും അലീന വെളിപ്പെടുത്തി. അലീനയുടെ പപ്പയും ഒരു അഡ്വക്കേറ്റ് ആണ് എന്ന വിവരം കഴിഞ്ഞ് എപ്പിസോഡിൽ ആണ് മലയാളി പ്രേക്ഷകർ മനസ്സിലാക്കുന്നത്.

Advertisement