Home Entertainment Celebrities

മാലിദ്വീപിൽ ഹണിമൂൺ ആഘോഷിച്ച് കാജൽ അഗർവാളും ഗൗതമും: കിടു ചിത്രങ്ങൾ പുറത്ത്

100

നിരവധി സൂപ്പരഹിറ്റ് സിനിമകലിൽ നായികയായി എത്തി സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാജൽ അഗർവാൾ. സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ കാജൽ തെന്നിന്ത്യൻ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അനശ്വരമാക്കി ശ്രദ്ധ നേടി. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് കാജൽ.

ക്യൂൻ ഹോ ഗയാ നാ എന്ന 2004ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് കാലെടുത്തുവെച്ച കാജൽ ഒട്ടനവധി തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Advertisements

കഴിഞ്ഞ ഒക്ടോബർ 30ന് ആയിരുന്നു കാജൽ അഗർവാളിന്റെ വിവാഹം. സുഹൃത്ത് ഗൗതം കിച്ലു ആണ് വരൻ. അദ്ദേഹം ബിസിനസുകാരനാണ്. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ വൈറലായിരുന്നു. കാജൽ തന്നെയാണ് ആരാധകർക്കായി ചിത്രങ്ങൾ പങ്കുവെച്ചത്.

ഇപ്പോഴിതാ ഇരുവരു ഹണിമൂണിന് പോയിരിക്കുകയാണ് ഇരുവരും. ഇരുവരുടെയും പേരുകളെഴുതിയ രണ്ട് പൗച്ചുകളുടെയും പാസ്പോർട്ടുകളുടെയും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കാജൽ ഹണിമുണിന് പോകുന്ന വിവരം പുറത്തു വിട്ടിരുവന്നു.

ഇപ്പോൾ മാലദ്വീപിലെ മൺൽപരപ്പിൽ നിന്നുമുള്ള ഇരുവരുടേയും ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രങ്ങൾ ഇതിനേടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

Advertisement