കുടുംബവിളക്കിലെ അനന്യ നടി ആതിരാ മാധവ് വിവാഹിതയായി, വിവാഹ വേദിയിൽ വെച്ച് വരൻ രാജീവ് ചെയ്തത് കണ്ടോ

202

പ്രേക്ഷകപ്രീതി നേടി ഏഷ്യാനെറ്റിൽ മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭർത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തിൽ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര.

സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവർത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭർത്താവ് സിദ്ധാർഥ്. കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥപാത്രമാണ് സുമിത്രയുടെ മകൾ അനന്യ. ആതിര മാധവാണ് അനന്യയായി എത്തുന്നത്. വില്ലത്തിയായി എത്തി ഒടുവിൽ അമ്മയിയമ്മയുടെ പ്രിയപ്പെട്ട മരുമകളായി മാറുകയായിരുന്നു.

Advertisements

ഇപ്പോഴിതാ ആതിര മാധവിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. രാജീവ് മേനോനാണ് വരൻ. തിരുവനന്തപുരത്തു വെച്ച് നവംബർ 9 തിങ്കളാഴ്ച രാവിലെയായിരുന്നു രാജീവ് ആതിരയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്. വൺ പ്ലസ് കമ്പനിയിൽ ഉദ്യോഗസ്ഥനാണ് രാജീവ്.

ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വിവാഹം. ഏറെ നാളെത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം കതിർ മണ്ഡപത്തിൽ വെച്ച് രാജീവ് ആതിരയെ ചുംബിക്കുന്നത് ഉൾപ്പടെയുള്ള ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.

വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങ് നടന്നിരുന്നു. ഇതിനിടയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുമുണ്ട്. വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളും വീഡിയോയുമൊക്കെ ആതിര ഇൻസ്റ്റ സ്റ്റോറിയാക്കിയിരുന്നു.

കഴിഞ്ഞ ദിവസം മെഹന്തി ചടങ്ങിന്റേയും, വിവാഹ പാർട്ടിയുടെയും ചിത്രങ്ങളും വീഡിയോയും സുഹൃത്തുകൾക്ക് ഒപ്പമുള്ള ഡാൻസുമൊക്കെ ആതിര പങ്കുവെച്ചിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു. പ്രീ വെഡിങ് ഫോട്ടോഷൂട്ടും താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. വിവാഹ വാർത്ത ആതിര തന്നെയാണ് കഴിഞ്ഞ ദിവസം ആരാധകരുമായി പങ്കുവെച്ചത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിന്. പ്രത്യേകിച്ച് ഒരുക്കങ്ങൾ ഒന്നും ഇല്ല. വിവാഹ വസ്ത്രങ്ങൾ ഒക്കെയും സെറ്റ് ചെയ്തു. അടുത്ത മാസം ഒന്നിനും രണ്ടിനും ഒക്കെ ഷൂട്ട് ഉണ്ടാകും.
വിവാഹശേഷവും ഞാൻ അനന്യ ആയി ഉണ്ടാകും. വിവാഹം കഴിഞ്ഞു പതിനഞ്ചുമുതൽ പുതിയ ഷെഡ്യൂളും ആരംഭിക്കുമെന്ന് ആതിര പറഞ്ഞു.

വിവാഹത്തിന്റെ സന്തോഷം ഉണ്ടെങ്കിലും മൂന്നാമത്തെ ചേച്ചി വിദേശത്താണ്, ചേച്ചിക്ക് വിവാഹത്തിന് പങ്കെടുക്കാൻ കഴിയില്ല. അത് സങ്കടം തരുന്ന ഒന്നാണ്. ബാക്കി രണ്ടു ചേച്ചിമാരും നാട്ടിൽ എത്തിയിട്ടുണ്ട്, എങ്കിലും കുഞ്ഞുകുട്ടികൾ ഉള്ളത് കൊണ്ട് ഒരു വലിയ ഫാമിലി ഫംഗ്ഷൻ ഒന്നും ഉണ്ടാകില്ല ലളിത വിവാഹം ആയിരിക്കും എന്നും ആതിര പറഞ്ഞിരുന്നു

തിരുവനന്തപുരം സ്വദേശിയായ ആതിര ഒരു പുതുമുഖ താരമല്ല. അവതാരകയായും താരം ഇതിനോടകം തന്നെ തന്റെ മികവ് തെളിയിച്ചിട്ടുമുണ്ട്. എഞ്ചിനീയർ മേഖലയിലെ തന്റെ ഉദ്യോഗം രാജിവച്ചായിരുന്നു ആതിര അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. തുടർന്നായിരുന്നു അഭിനയമാണ് തന്റെ പ്രവർത്തന മേഖല എന്ന് ഉറപ്പിച്ചതും.

പരമ്പരയിൽ ജാഡക്കാരിയായും പത്രാസ്സുകാരിയുമായിട്ടാണ് ആതിര എത്തുന്നത്. സീരിയലിന് പുറമെ ഒരു സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. അതിരയുടേത് പ്രണയ വിവാഹമാണ്. രാജീവ് ബാംഗ്ലൂരിൽ വൺ പ്ലസ് കമ്പനിയിൽ ജോലി നോക്കുകയാണ്. സ്വപനം കണ്ടയാളെ തന്നെ ജീവിതത്തിന്റെ ഭാഗമാകുന്നതിലുള്ള സതോഷത്തിലാണ് ഇപ്പോൾ താരമുള്ളത്.

Advertisement