തനി നാട്ടുംപുറത്തുകാരായി മാസ്‌കും ധരിച്ച് ദീലിപും കാവ്യയും, പ്രിയ താരദമ്പതികളുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

674

മിമിക്രി കലാകാരനായി തുടങ്ങി, സംവിധാന സഹായിയായി, ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട് മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് ദിലീപ്. ജനപ്രിയ നായകൻ എന്ന ടാഗ് ലൈൻ അദ്ദേഹത്തിന് ആരാധകർ സമ്മാനിച്ചതാണ്.

അതേ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യയായ കാവ്യാ മാധവനും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എന്നാൽ ഇവരുടെ ഓരോ വിശേഷങ്ങളും ആരാധകർ ആഘോഷമാക്കാറുണ്ട്.

Advertisements

ഇപ്പോഴിതാ ദിലീപിന്റെയും ഭാര്യയും നടിയുമായ കാവ്യാ മാധവന്റെയും ഏറ്റവും പുതിയ ചിത്രം വൈറലാകുന്നു. ദിലീപിന്റെ ഒരു ഫാൻസ് പേജിൽ പങ്കുവയ്ക്കപ്പെട്ട ചിത്രം ഇരുവരും ഒരു നാട്ടിൻപുറത്ത് നിന്നെന്ന് തോന്നിപ്പിക്കുന്ന വിധമാണ്.

വിവാഹ ശേഷം സിനിമയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും പിൻവലിഞ്ഞു നിൽക്കുന്ന കാവ്യാ മാധവന്റെ ചിത്രങ്ങൾ വളരെ സ്‌നേഹത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

കഴിഞ്ഞ ദിവസം ദിലീപിന്റെ പിറന്നാളുമായി ബന്ധപ്പെട്ട്, ഇരുവരുമൊന്നിച്ചുള്ള മറ്റൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്.

53ാം പിറന്നാൾ ആഘോഷത്തിനിടയിലെ ചിത്രങ്ങളും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാവ്യ മാധവനും മീനാക്ഷിയും ചേർന്നാണ് ജന്മദിനത്തിന് ദിലീപിന് സർപ്രൈസൊരുക്കിയത്. ലോക് ഡൗൺ സമയത്തായിരുന്നു ചെന്നൈയിലുള്ള മീനാക്ഷി പത്മസരോവരത്തിലേക്ക് തിരിച്ചെത്തിയത്.

അച്ഛന്റെ പിറന്നാളാഘോഷത്തിന് സർപ്രൈസൊരുക്കാനായി മീനൂട്ടിയും മുന്നിലുണ്ടായിരുന്നുവെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അതിനിടെ തന്നെയും പിതാവിനേയും ചില ഓൺലൈൻ മാധ്യമങ്ങൾ അപകീർത്തി പെടുത്തുന്നു എന്നുകാട്ടി മീനാക്ഷി രംഗത്ത് വന്നതും കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു.

Advertisement