Home Entertainment Celebrities

നവവധുവായി അണിഞ്ഞൊരുങ്ങിയ രഞ്ജിനി ഹരിദാസ്, ആകാംഷയോടെ ആരാധകർ

136

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസി് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. പിന്നീട് നടിയായും മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ രഞ്ജിനി ഹരിദാസ് മിനിസ്‌ക്രീൻ രംഗത്ത് ഇപ്പോഴും സജീവമാണ്. മലയാളത്തിൽ നിരവധി ആരാധകരുളള അവതാരകമാരിൽ ഒരാൾ കൂടിയാണ് താരം.

റിയാലിറ്റി ഷോകൾക്ക് പുറമെ സ്റ്റേജ് ഷോകളിലും മറ്റ് പരിപാടികളിലുമെല്ലാം അവതാരകയായി രഞ്ജിനി ഹരിദാസ് എത്തിയിരുന്നു. അവതരണത്തിന് പുറമെ ബിഗ് ബോസ് മലയാളം ആദ്യ സീസണിൽ മൽസരാർത്ഥിയായും രഞ്ജിനി പങ്കെടുത്തിരുന്നു. ഷോയിൽ അറുപതിലധികം ദിവസങ്ങൾ പിടിച്ചുനിന്ന ശേഷമായിരുന്നു രഞ്ജിനി പുറത്തായത്.

Advertisements

ബിഗ് ബോസിൽ നിന്നും പുറത്തായ ശേഷവും സഹമൽസരാർത്ഥികളുമായുളള സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു താരം. തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും ആക്ടീവാകാറുളള താരമാണ് രഞ്ജിനി ഹരിദാസ്. ലോക്ഡൗൺ സമയത്ത് വീട്ടിൽ നിന്നുളള ചിത്രങ്ങൾ പങ്കുവെച്ചും മുൻപ് രഞ്ജിനി എത്തിയിരുന്നു.

യൂടൂബ് ചാനലിലും തന്റെ വിശേഷങ്ങൾ പങ്കുവെച്ച് അവതാരക എത്താറുണ്ട്. അടുത്തിടെ ബിഗ് ബോസ് താരങ്ങൾക്കൊപ്പമുളള രഞ്ജിനിയുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. രഞ്ജിനിക്കും അർച്ചനയ്ക്കുമൊപ്പം ദിയ സനയും ദീപൻ മുരളിയും സാബുമോനും എല്ലാം ചിത്രങ്ങളിൽ നിറയാറുണ്ട്.

അതേസമയം നടിയുടെ വിവാഹം എന്നാണെന്ന് എല്ലാവരും ആകാംക്ഷകളോടെ കാത്തിരിക്കുന്ന കാര്യമാണ്. അതേസമയം അടുത്തിടെയാണ് രഞ്ജിനി ഹരിദാസിന്റെ വിവാഹത്തെ കുറിച്ചുളള വിവരങ്ങൾ പുറത്തുവന്നത്. രഞ്ജിനിയുടെ കല്യാണത്തെ കുറിച്ച് പറഞ്ഞുളള പ്രൊമോ വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിയിരുന്നു.

വീഡിയോയിൽ നവവധുവായി അണിഞ്ഞൊരുങ്ങിയ രഞ്ജിനിയെ ആണ് കാണിക്കുന്നത്. അവരൊക്കെ എത്തിയെന്ന് തോന്നുവെന്ന് പറഞ്ഞ് സന്തോഷത്തോടെ അതിഥികളെ നോക്കിനിൽക്കുകയാണ് രഞ്ജിനി. ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണത്തിന് ഒരുങ്ങുന്ന ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും എന്ന പരിപാടിയിലാണ് നവവധുവായി രഞ്ജിനി എത്തുന്നത്. വീഡിയോയിൽ രഞ്ജിനിക്ക് അരികിലേക്ക് എത്തുന്ന മുകേഷ്, രമേഷ് പിഷാരടി തുടങ്ങിയ താരങ്ങളെയും കാണിക്കുന്നുണ്ട്.

നവംബർ 15 ഞായറാഴ്ച രാത്രി ഒമ്പത് മണി മുതലാണ് പരിപാടി ആരംഭിക്കുന്നത്. തന്റെ പുതിയ ഷോയെ കുറിച്ച് മുൻപും സോഷ്യൽ മീഡിയ പേജുകളിലൂടെ രഞ്ജിനി ഹരിദാസ് ആരാധകരെ അറിയിച്ചിരുന്നു. അവതാരകയുടെ പുതിയ പരിപാടിക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
അവതാരക എന്നതിലുപരി നടിയായും തിളങ്ങിയ താരമാണ് രഞ്ജിനി.

Advertisement