Entertainment Movies World

ആദ്യമായി 10 പ്രീമിയർ ഷോകൾ; യുകെയിലും റെക്കോർഡ് റിലീസിന് ഒരുങ്ങി മാമാങ്കം

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്ര സിനിമ മാമാങ്കം റിലീസിനോട് അടുത്തിരിക്കുകയാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരമമിട്ട് ഡിസംബർ 12 നാവും ചിത്രം തിയേറ്ററുകളിലെത്തുക. യുകെയിലും മാമാങ്കത്തെ വരവേല്ക്കാൻ ആരാധകർ ഒരുങ്ങി കഴിഞ്ഞു.

യുകെയിൽ റെക്കോർഡ് റിലീസിന് ഒരുങ്ങുന്ന മാമാങ്കത്തിന് 10 പ്രീമിയർ ഷോകളാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ യുകെ യിലെ ഫാൻസ് ഷോയുടെ ഔദോഗിക ടിക്കറ്റ് വില്പന ഇന്നലെ ലണ്ടനിൽ വെച്ച് നടന്നു.

ഡബ്ബിംഗ് പതിപ്പുകൾ ഉൾപ്പെടെ ലോകമെമ്പാടും ഏറ്റവുമധികം സ്‌ക്രീനുകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന നേട്ടത്തിലേക്ക് മാമാങ്കം അടുക്കുകയാണ്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കർ രാമകൃഷ്ണൻ. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദൻ, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റർ അച്യുതൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം എം. ജയചന്ദ്രൻ.