ലാലേട്ടൻ എന്തിരൻ സിനിമയിലെ ചിട്ടി റോബോർട്ടിനെ പോലെയാണെന്ന് അൻസിബ; അങ്ങനെ പറയാനുള്ള കാരണം എന്താന്നറിയുവോ

148

മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം മോഹൻലാൽ എന്തിരൻ സിനിമയിലെ ചിട്ടി റോബോർട്ടിനെ പോലെയാണെന്ന് പറഞ്ഞ് യുവ നടി അൻസിബ ഹസ്സൻ. മോഹൻലാലിന് ഒപ്പം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തും അഭിനയിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കവെയാണ് ലാലിനെ ചിട്ടി എന്ന റോബോർട്ടുമായി അൻസിബ താരതമ്യം ചെയ്തത്.

ഇന്ത്യഗ്ലിഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അൻസിബ ഹസൻ ഇങ്ങനെ പറഞ്ഞത്.
വലിയ വലിയ താരങ്ങൾ പോലും മോഹൻലാലിനൊപ്പം ഒരു സീനിലെങ്കിലും അഭിനയിക്കാൻ ഒരു അവസരത്തിനായി കാത്തിരിയ്ക്കുമ്പോൾ എനിക്ക് തുടരെ തുടരെ രണ്ട് ചിത്രങ്ങളിൽ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ പറ്റി. അതും മകളുടെ വേഷത്തിൽ.

Advertisements

തമിഴകത്തിന്റെ സ്റ്റൈൽമന്നൻ സൂപ്പർ സ്റ്റാർ രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി സൂപ്പർഹിറ്റ് ഡയറക്ടർ ഷങ്കർ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് എന്തിരൻ. ഐശ്വര്യ റായിയും രജനികാന്തും ആടിത്തിമർത്ത സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയ കാരണം ചിട്ടി റോബോർട്ട് എന്ന കഥാപാത്രം തന്നെയാണ്.

ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്ന റോബോർട്ടിന് രജനികാന്തിന്റെ മുഖം തന്നെയാണ് നൽകിയിരിയ്ക്കുന്നത്. എന്തും അനായാസം ചെയ്യുന്ന ചിട്ടി റോബോർട്ടിനെ അത്ര പെട്ടന്നൊന്നും പ്രേക്ഷകർ മറന്നുകാണില്ല.

അതുകൊണ്ട് തന്നെ അധികം ആമുഖങ്ങൾ ആവശ്യമില്ല എന്ന് തോന്നുന്നു. ചിട്ടി റോബോർട്ടിനെ പോലെയാണ് മോഹൻലാൽ എന്നാണ് അൻസിബ ഹസൻ പറയുന്നത്. ദൃശ്യം 2ൽ തൊണ്ണൂറ് ശതമാനവും തനിക്ക് ലാലേട്ടനൊപ്പമുള്ള കോമ്പിനേഷൻ രംഗങ്ങളായിരുന്നു എന്ന് അൻസിബ പറയുന്നു.

മൂന്നും നാലും പേജുള്ള ഡയലോഗുകളാണ് ഓരോ ദിവസവും കൊണ്ടു തരുന്നത്. ഞാനൊക്കെ അത് മനപാഠം പഠിച്ച് തെറ്റിപ്പോവാതെ പറയാനുള്ള ശ്രമത്തിലായിരിയ്ക്കും. എന്നാൽ ലാലേട്ടൻ വന്ന്, ഒന്ന് നോക്കട്ടെ മോളെ എന്ന് പറഞ്ഞ് അതൊന്ന് മറിച്ചു നോക്കും.

എന്തിരനിലെ ചിട്ടി റോബോർട്ട് പുസ്തകങ്ങൾ സ്‌കാൻ ചെയ്യുന്നത് പോലെയാണ് അത്. പെട്ടന്നൊന്ന് മറിച്ചു നോക്കുമ്പോഴേക്കും ലാലേട്ടൻ എല്ലാം പഠിയ്ക്കും. പിന്നെ ഒറ്റ ടേക്കിൽ മൂന്ന് നാല് പേജുള്ള ഡയലോഗ് ഒരക്ഷരം പോലും തെറ്റി പോവാതെ പറയും. അതൊക്കെ കണ്ടു നിൽക്കാൻ കഴിയുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണെന്നാണ് അൻസിബ പറയുന്നത്.

മീന ചേച്ചിയും മലയാളം ഡയലോഗുകളെല്ലാം പെട്ടന്ന് പഠിച്ച് അവതരിപ്പിയ്ക്കുന്നത് അത്ഭുതം തന്നെയാണെന്ന് അൻസിബ പറയുന്നു. എല്ലാവരും ഒറ്റ ടേക്കിന് ഓകെയാണ്. അതുകൊണ്ട് എന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റ് വരാതിരിയ്ക്കാൻ പരമാവധി ശ്രമിയ്ക്കും. അത്രയേറെ ശ്രദ്ധയോടെയാണ് ഓരോ സീനും ചെയ്യുന്നതെന്നും അൻസിബ പറയുന്നു.

Advertisement