Home Entertainment

നടി മേഘ്നാ രാജും കുഞ്ഞും ആശുപത്രയിൽ: രോഗ വിവരം അറിഞ്ഞ് ഞെട്ടി ആരാധകർ ആശങ്കയിൽ, പ്രാർത്ഥനയോടെ സിനിമാ ലോകം

192

മലയാളികൾക്കും ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താര സുന്രി മേഘ്‌ന രാജ് നാലുമാസം ഗർഭിണിയായിരിക്കേ ഭർത്താവ് ചീരഞ്ജീവി സർജ മരണപ്പെട്ടത് ഏവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. അടുത്തിടെയാണ് മേഘ്‌ന ആൺകുഞ്ഞിന് ജന്മം നൽകിയത്.

ധ്രുവ് സർജ കുഞ്ഞിനെ കൈകളിലേറ്റുവാങ്ങുന്ന ചിത്രമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോളിതാ ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് മേഘ്‌നയുടെ കുടുംബത്തിൽ നിന്നും പുറത്തുവരുന്നത്. കുഞ്ഞിനും മേഘ്ന രാജിനും കൊവിഡ് സ്ഥിരീകരിച്ചുവെന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

Advertisements

അടുത്തിടെ എത്തിയ കുഞ്ഞതിഥിയുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബാംഗങ്ങൾ. മേഘ്‌ന തന്നെയാണ് തനിക്കും കുഞ്ഞിനും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്ത് വിട്ടത്. എനിക്കും കുഞ്ഞിനും എന്റെ മാതാവിനും കോവിഡ് സ്ഥിരീകരിച്ചു.

ഞങ്ങളുമായി സമ്പർക്കം പുലർത്തിയവരെ വിവരം ധരിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ ഇപ്പോൾ ചികിത്സയിലാണ്. ചിരുവിന്റെ ആരാധകർ പരിഭ്രമിക്കരുതെന്നും താരം കുറിപ്പിലൂടെ വ്യക്തമാക്കുന്നു. മേഘ്നയുടെ അമ്മ പ്രമീളയിലായിരുന്നു ആദ്യം രോഗ ലക്ഷണം കണ്ടത്. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.

പിന്നാലെയുള്ള സമ്പർക്കത്തിൽ മേഘ്നയ്ക്കും കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബിലാണ് മേഘ്നയ്ക്ക് കൂട്ടായി ആൺകുഞ്ഞ് പിറന്നത്. കന്നഡത്തിൽ ഏറെ ആഘോഷമാക്കിയ പിറവികൂടിയായിരുന്നു ചിരുവിന്റെ കുഞ്ഞിന്റെ ജനനം.

ആശുപത്രിയിൽ മേഘ്നയെ കാണാൻ ഫഹദും നസ്റിയയും എത്തിയതും വാർത്തയായിരുന്നു. കഴിഞ്ഞ ജൂണിലാണ് ചിരഞ്ജി സർജയുടെ ആക്സ്മികമായ വിയോഗം ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞ് വീണാണ് ചിരുവിന്റെ വിയോഗം സംഭവിച്ചത്.

Advertisement