എന്റെ യഥാർത്ഥ സൗന്ദര്യം ഇതാണ്, മേക്കപ്പിടാതെയുള്ള വീഡിയോയുമായി ആരാധകരെ ഞെട്ടിച്ച് പാർവതി തിരുവോത്ത്

656

മികച്ച ഒരുപിടി ചിത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയമായ താരമാണ് പാർവതി തിരുവോത്ത്. എന്തും വെട്ടിത്തുറന്ന് പറയുന്ന താരത്തിന് പല വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. കസബ സിനിമക്കൊക്കെ എതിരെ താരം നടത്തിയ വിമർശനങ്ങൾ വൻ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.

ഇടവേള ബാബുവിന്റെ ചില പ്രസ്താവനകളുടെ പേരിൽ താരം അമ്മ സംഘടനയിൽ നിന്ന് അടുത്തിടെ രാജിവെച്ചിരുന്നു. മലയാള സിനിമയിലെ നട്ടെല്ലുള്ള നടി എന്നാണ് പാർവതിയെ വിശേഷിപ്പിക്കുന്നത്.

Advertisements

ഇപ്പോളിതാ ഫിൽട്ടറും മേക്കപ്പും ഇല്ലാതെ തന്റെ യഥാർത്ഥ മുഖം വെളിവാക്കുന്ന വീഡിയോ പാർവതി പങ്കുവെച്ചിരിക്കുകയാണ് താരം. തുടക്കത്തിൽ ഫിൽറ്റർ ഇടുകയും ശേഷം അത് ഇല്ലാതെ സ്വന്തം മുഖം കാട്ടുകയും ചെയ്യുന്ന ചെറു വീഡിയോയാണിത്.

അമിത മേക്കപ്പുകളില്ലാതെ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങൾ ഒരുകാലത്ത് ഇല്ലെന്നു തന്നെ ഉറപ്പായിരുന്നു. പൊതു ചടങ്ങുകളിൽ വരുമ്പോൾ പോലും സ്‌ക്രീനിൽ കാണുന്ന അതേ പെർഫെക്ഷനോട് കൂടിയേ പലരും താരങ്ങളെ കണ്ടിരുന്നുള്ളൂ.

ക്യാമറയുടെ മുന്നിൽ അല്ലാത്ത നേരം സ്വന്തം മുഖം എങ്ങനെയാണോ, അത് അതുപോലെ തന്നെ തുറന്നു കാട്ടാൻ താരങ്ങൾ മുന്നിട്ടിറങ്ങുന്നു. നടി സമീറ റെഡ്ഡി അക്കാര്യത്തിൽ എല്ലാരെക്കാളും മുന്നിൽ എന്ന് തന്നെ പറയാം.

തലമുടിയിലെ നരയും മുഖത്തെ പാടുകളും ഉറക്കച്ചടവും എല്ലാം തുറന്നു കാട്ടുന്ന വീഡിയോയുമായി രണ്ടു കുട്ടികളുടെ അമ്മയായ സമീറ സോഷ്യൽ മീഡിയയിൽ വന്ന് പലരെയും ഞെട്ടിച്ചു. നടി നിമിഷ സജയനും, ഗായിക സിതാരയുമൊക്കെ ഇത്തരത്തിൽ അഭിപ്രായം പറയുകയും ഈ അഭിപ്രായങ്ങളും വീഡിയോയുമെല്ലാം സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ച ആകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ നടി പാർവതി തിരുവോത്ത് ആണ് ഇത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫിൽട്ടറും മേക്കപ്പും ഇല്ലാതെ തന്റെ യഥാർത്ഥ മുഖം വെളിവാക്കുന്ന പാർവതിയുടെ വീഡിയോ ശ്രദ്ധ നേടുന്നു. തുടക്കത്തിൽ ഫിൽറ്റർ ഇടുകയും ശേഷം അത് ഇല്ലാതെ സ്വന്തം മുഖം കാട്ടുകയും ചെയ്യുന്നുണ്ട്. മുഖത്തെ പാടുകൾ ക്ലോസ്അപ്പിൽ കാട്ടി, താൻ എങ്ങനെയാണോ അതുപോലെ തന്നെ ക്യാമറയുടെ മുന്നിൽ നിൽക്കുകയാണ് പാർവതി.

ഇതാണ് എന്റെ യഥാർത്ഥ സൗന്ദര്യം എന്ന് പാർവതി ക്യാപ്ഷനിൽ പറയുന്നു. അടുത്തിടെ ഡിജിറ്റൽ റിലീസ് ചെയ്ത ‘ഹലാൽ ലവ് സ്റ്റോറി’ ആണ് പാർവതിയുടെ ഏറ്റവും പുതിയ ചിത്രം. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിലെത്തുന്നത്. താരം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലായിരുന്നു തിളങ്ങിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ താരം തന്റേതായ സ്ഥാനം ഉറപ്പിക്കുകയിയിരുന്നു.

ബാംഗ്ലൂർ ഡേയ്‌സ്, എന്ന് നിന്റെ മൊയ്തീൻ, ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ കൂടി മുൻ നിര നായികയായ നിൽക്കുന്ന താരത്തിന് മികച്ച നടിക്കുള്ള കേരള, കർണാടക സംസ്ഥാനകളുടെ അവാർഡും ലഭിച്ചിട്ടുണ്ട്.

Advertisement