നാത്തൂന്റെ വീട്ടിലേയ്ക്ക് പോകുമ്പോൾ ഞാൻ ഗർഭിണി, ഏഴാം മാസത്തിൽ മരത്തിൽ നിന്ന് വീണു; വേദനയും ഒപ്പം സന്തോഷവും നിറഞ്ഞ നാളുകൾ ഓർത്ത് പൊന്നമ്മ ബാബു

186

വലിയ പൊട്ടും പുഞ്ചിരിക്കുന്ന മുഖവുമായി പ്രേക്ഷകരെ ചിരിപ്പിക്കുന്ന നടി പൊന്നമ്മ ബാബുവിനെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. സിനിമയിൽ തിളങ്ങി നിൽക്കുന്ന നടി ഇപ്പോൾ സജീവമായി നിൽക്കുന്നത് സീരിയൽ രംഗത്താണ്. മിസ്സിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് പൊന്നമ്മ ബാബു അഭിനയിക്കുന്നത്. ഹിറ്റ്‌ലറുടെ അമ്മ വേഷമാണ് പരമ്പരയിൽ നടി കൈകാര്യം ചെയ്യുന്നത്.

Advertisements

ഇപ്പോൾ തന്റെ വിവാഹ ജീവിതത്തിലെ ആദ്യനാളുകളെ കുറിച്ച് താരം പറയുന്നതാണ് ശ്രദ്ധനേടുന്നത്. വിവാഹം കഴിഞ്ഞ് ഗർഭിണിയായിട്ടും തന്റെ കുട്ടിത്തം മാറിയിരുന്നല്ലെന്ന് പറയുന്നു. അങ്ങനെ നിറവയറിൽ കളിക്കാൻ പോയിട്ടുണ്ടായ ദുരനുഭവവും നടി ആരാധകരുമായി പങ്കുവെയ്ക്കുകയാണ് ഇപ്പോൾ. വിവാഹം കഴിഞ്ഞ സമയത്ത് പാചകം തനിക്ക് അറിയില്ലായിരുന്നുവെന്ന് നടി പറയുന്നു.

Also read; എപ്പോഴും വരുന്നത് ശരീര ഭാഗങ്ങളെ കുറിച്ചും മാറിടത്തെ കുറിച്ചും ഉള്ള കമന്റുകളാണ്, അത്തരം വീഡിയോ അതിന് വേണ്ടി ഇടുന്നതാണെന്ന് പറയും: തുറന്നടിച്ച് അഞ്ജന പള്ളത്തിൽ

ഒരു ദിവസം ചീരക്കറി വെച്ചതിൽ പിന്നെ അടുത്ത ദിവസം മുതൽ ഒന്നും വെക്കേണ്ടെന്നും ഭർത്താവ് പറഞ്ഞതായി പൊന്നമ്മ ബാബു വെളിപ്പെടുത്തി. അത് വായിൽ വെക്കാൻ കൊള്ളില്ലാത്തത് കൊണ്ടാണ് ഇനിയൊന്നും ഉണ്ടാക്കേണ്ടെന്ന് ഭർത്താവ് പറഞ്ഞതെന്ന് മനസിലാക്കാൻ എനിക്ക് കാലങ്ങൾ വേണ്ടിവന്നുവെന്നും പൊന്നമ്മ പറയുന്നു. ഒരു ദിവസം ആലപ്പുഴയിലുള്ള പുള്ളിയുടെ പെങ്ങളുടെ വീട്ടിൽ കൊണ്ട് പോയി.

അവിടുന്നാണ് പാചകം പിച്ചത്. അന്നേരം കാര്യമായി മനസിലായില്ലെങ്കിലും പിന്നീട് പാചകം വശത്താക്കി. നാത്തൂന്റെ വീട്ടിലേക്ക് പോകുന്ന സമയം ഞാൻ ഗർഭിണിയാണ്. എന്നെ അങ്ങോട്ട് കൊണ്ട് പോകാൻ മറ്റൊരു കാര്യം കൂടിയുണ്ട്. ബാബുച്ചേട്ടൻ ജോലിയ്ക്ക് പോകുന്ന സമയത്ത് എന്റെ ഒപ്പം കളിക്കാൻ പിള്ളേര് വരും. ഞാനവരുടെ കൂടെ കളിക്കും. പുറത്തൊന്നും പോവരുതെന്ന് പറഞ്ഞാലും ഞാൻ കുട്ടികൾക്കൊപ്പം പോകും.

ഇതൊക്കെ കണ്ട് എന്നെ ഒരാഴ്ചയോളം പൂട്ടിയിട്ടു. പക്ഷേ എന്റെ സ്വഭാവത്തിൽ മാറ്റമൊന്നും വന്നില്ല. ഒരു ദിവസം പിള്ളേരുടെ കൂടെ ചാടി കളിക്കുമ്പോഴാണ് ബാബുച്ചേട്ടൻ വന്നത്. വടി എടുത്ത് അടിക്കുന്നത് പോലെ കാണിച്ച് പിള്ളേരെ ഓടിച്ചു. എന്നോട് ദേഷ്യപ്പെടാതെ വേഗം റെഡിയാവൻ പറഞ്ഞു. എവിടെ പോവാനാണെന്ന് ചോദിച്ചപ്പോൾ ആലപ്പുഴയ്ക്കാണെന്ന് പറഞ്ഞു. ഞാൻ വരില്ലെന്ന് പറഞ്ഞപ്പോൾ തിരിച്ച് വേഗം വരുമെന്നും ഉറപ്പ് നൽകി.

അങ്ങനെ അവിടെ കൊണ്ട് നിർത്തി. ചേച്ചിയുടെ അടുത്തൊക്കെ പിള്ളേര് ഉള്ളത് കൊണ്ട് ഒരു ആന്റിയുടെ വീട്ടിലാണ് നിർത്തിയത്. അവിടെ മതിലുണ്ട്. മാത്രമല്ല അങ്കിളിനെ എല്ലാവർക്കും പേടിയും ആണ്. പിന്നീടുള്ള ഏഴ് മാസം വരെ അവിടെയായിരുന്നു. ഒരു ദിവസം അങ്കിളും ആന്റിയും പുറത്ത് പോയ സമയത്ത് കുറച്ച് പിള്ളേര് വന്നു. അവരുടെ കൂടെ പോയ ഞാൻ കശുമാവ് കണ്ട് അതിന്റെ മുകളിൽ വലിഞ്ഞ് കയറി. അങ്ങനെ ഇരിക്കുമ്പോഴാണ് പെട്ടെവ്വ് ബാബുച്ചേട്ടൻ വന്നത്.

മരത്തിൽ നിന്നും താഴെ ഇറങ്ങുന്നതിനിടയിൽ പിടിവിട്ട് താഴെ വീണു. അന്ന് ഏഴ് മാസം ഗർഭിണിയാണ്. ശരീത്തെ ചെളി കണ്ട് എന്ത് പറ്റിയതാണെന്ന് ബാബുച്ചേട്ടൻ ചോദിച്ചെങ്കിലും പിള്ളേര് കാണിച്ചതാണെന്ന് കള്ളം പറഞ്ഞു. പക്ഷേ രാത്രിയായപ്പോഴെക്കും വേദന കൂടി. അന്നേരം സത്യം പറയേണ്ടതായി വന്നു. ശേഷം ആംബുലൻസ് വിളിച്ച് എന്നെ ആശുപത്രിയിൽ കൊണ്ട് പോയി.

Also read; ആ സംഭവം സുരേഷ് ഗോപിയെ ഒരുപാട് വേദനിപ്പിച്ചു, ഫ്രണ്ട്‌സിൽ നിന്നുള്ള നടന്റെ പിന്മാറ്റത്തിന് കാരണം വെളിപ്പെടുത്തി സിദ്ധിഖ്

ഏഴാം മാസത്തിൽ പ്രസവം നടക്കാതെ ഇരിക്കാൻ കട്ടിലിൽ തല താഴ്ത്തി കിടത്തുകയും ചെയ്തു. അങ്ങനെ കിടന്നാണ് മൂത്തമകൾക്ക് ജന്മം നൽകിയത്. ഇപ്പോൾ ചിരിക്കുന്നുണ്ടെങ്കിലും അന്ന് ആ പേടി ഉണ്ടായിരുന്നില്ല. ഞങ്ങൾ തമ്മിൽ പത്ത് വയസിന്റെ വ്യത്യാസമുണ്ടെന്നും പൊന്നമ്മ വെളിപ്പെടുത്തി. അന്ന് പുള്ളി എന്നെയും കൊണ്ട് എന്തൊക്കെ അനുഭവിച്ചിട്ടുണ്ടാവും. ഇന്നത്തെ കാലത്ത് ഇതൊക്കെ ചെയ്താൽ ഡിവോഴ്‌സ് ആണെന്നും പൊന്നമ്മ ബാബു കൂട്ടിച്ചേർത്തു.

Advertisement