Home Entertainment

ഇപ്പോഴും ആളുകൾ ചോദിക്കുന്നത് മോഹൻലാലിന്റെ മക്കളല്ലേ എന്നാണ്; സാന്ത്വനത്തിലെ അഞ്ജലിയും അനിയത്തിയും പറയുന്നത് കേട്ടോ

573

മലയാള സിനിമയിൽ ബാലതാരങ്ങളായി എത്തി ടെലിവിഷൻ പരമ്പരകളിൽ ഇപ്പോൾ നായികമാരായി തിളങ്ങുന്ന നടികളാണ് ഗോപിക അനിലും കീർത്തന അനിലും. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ സാന്ത്വനത്തിൽ അഞ്ജലി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതപിപ്പിക്കുന്നത്.

സാന്ത്വനത്തിൽ എത്തും മുൻപേ സീ കേരളത്തിലെ കബനി എന്ന സീരിയലിൽ ആണ് ഇരുവരും അഭിനയിച്ചത്. അമ്മത്തൊട്ടിൽ,മാംഗല്യം എന്നീ സീരിയലുകളുടെ ഭാഗമായി ഇരുവരും അഭിയിച്ചിട്ടുണ്ട്. . സാന്ത്വനത്തിൽ അഞ്ജലി എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ ഗോപിക അവതരിപ്പിക്കുന്നത്. കിടിലൻ പെർഫോമൻസ് ആണ് ഗോപിക കാഴ്ചവക്കുന്നത്.

Advertisements

മോഹൻലാലിന്റെ മക്കളായി ബാലേട്ടൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്.
ബാലേട്ടനിലൂടെ എത്തിയാണ് ഗോപിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. തങ്ങളുടെ അച്ഛനെ നാട്ടുകാരും അമ്മയും സുഹൃത്തുക്കളുമൊക്കെ വിളിക്കുന്നതുപോലെ മക്കളും ബാലേട്ടാ എന്ന് വിളിക്കുന്നത് സിനിമയിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു. സഹോദരി കീർത്തനയും ചിത്രത്തിൽ ഗോപികയ്ക്ക് ഒപ്പം വേഷം ഇട്ടിരുന്നു.

ഇന്നും പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മുഖങ്ങളാണ് ഗോപികയും കീർത്തനയും.
മോഹൻലാലിന്റെ മക്കളല്ലേയെന്ന് ചോദിച്ചാണ് ഇന്നും പലരും തങ്ങളെ തിരിച്ചറിയുന്നതെന്ന് ഗോപികയും കീർത്തനയും പറയുന്നു.

ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങൾ പങ്കുവെച്ചത്.
2004 ലായിരുന്നു ബാലേട്ടൻ റിലീസ് ചെയ്തത്. ബാലേട്ടനിലെ ലാലേട്ടന്റെ മക്കളല്ലേയെന്നാണ് എല്ലാവരും ഇപ്പോഴും ചോദിക്കുന്നത്.

ഒരുമിച്ച് അഭിനയിക്കാനായി എന്നുള്ളതാണ് ഞങ്ങൾക്ക് കിട്ടിയ വലിയൊരനുഗ്രഹമെന്ന് ഇരുവരും പറയുന്നു. ശിവത്തിൽ ബിജു മേനോന്റെ മകളായാണ് ഗോപിക അനിൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഈ റോളിലേക്ക് ആദ്യം കീർത്തനയെ ആയിരുന്നു തിരഞ്ഞെടുത്തത്.

ബിജു മേനോൻ പോലീസ് ജീപ്പിൽ നിന്നും ഇറങ്ങി വരുമ്പോൾ അച്ഛായെന്ന് വിളിച്ച് അരികിലേക്ക് പോവാനായിരുന്നു പറഞ്ഞത്. ഞാൻ പോവില്ല, ഇതെന്റെ അച്ഛനല്ലെന്ന് പറഞ്ഞ് കരയുകയായിരുന്നു കീർത്തന.

അങ്ങനെയാണ് ആ വേഷം ഗോപികയ്ക്ക് ലഭിച്ചതെന്ന രസകരമായ അനുഭവം പങ്കുവെക്കുകയാണ് ഇരുവരും. അന്ന് അച്ഛായെന്ന് വിളിച്ചില്ലെങ്കിലും പിന്നീട് കൂടുതലും അച്ഛായെന്ന് വിളിച്ചത് ഇവളാണെന്ന് ഗോപിക പറയുന്നു. സീത കല്യണം, സദാനന്ദന്റെ സമയം തുടങ്ങിയ സിനിമകളിലെല്ലാം ബാലതാരമായി അഭിനയിച്ചിരുന്നു കീർത്തന.

എന്റെ വീട്ടിൽ കുതിരയുണ്ടെന്നും, നന്നായി അഭിനയിച്ചാൽ ഒരു കുതിരയെ തരാമെന്നും ലാലേട്ടൻ അന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. ബാലേട്ടനിൽ അഭിനയിച്ചിരുന്ന സമയത്തെ ഒരുപാട് കാര്യങ്ങളൊന്നും ഓർമ്മയില്ല. രസകരമായ കാര്യങ്ങൾ ഓർത്തിരിക്കുന്നുണ്ടെന്നും ഇരുവരും പറയുന്നു.

അതേ സമയം അഞ്ജലി ആയി എത്തിയതോടെയാണ് ഗോപികയോടുള്ള ആരാധന പ്രേക്ഷകർക്ക് കൂടിയത്. ഇൻസ്റ്റയിൽ ഏറെ സജീവമാണ് ഗോപിക. 25 കെ ഫോളോവേഴ്‌സുണ്ട് ഇൻസ്റ്റയിൽ ഗോപികയ്ക്ക് . ടിക് ടോക്കിലും വീഡിയോകൾ ട്രെൻഡായിരുന്നു. നല്ല അവസരങ്ങൾ സിനിമയിൽ നിന്നും കിട്ടിയാൽ ചുവട് വയ്പ്പിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ.

Advertisement