Home Entertainment

അയാളുടെ ഭാഗത്താണ് എല്ലാ തെറ്റുകളും, വിവാഹം ഒരു പേടി സ്വപ്നമാണ്: വെളിപ്പെടുത്തലുമായി ഗായിക ലക്ഷ്മി ജയൻ

431

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ സീസൺ 7ൽ മത്സരാർത്ഥി ആയി എത്തി മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ലക്ഷ്മി ജയൻ. നിരവധി സ്റ്റേജ് ഷോകളിലും നിറ സാന്നിധ്യം ആയിരുന്ന ലക്ഷ്മി ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നിരവധി ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്.

വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെ നിരവധി മേഖലകളിൽ ലക്ഷ്മി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ലക്ഷ്മി ജയൻ. ബിഗ് ബോസ് മലയാളം പതിപ്പ് സീസൺ 3ലെ മൽസരാർത്ഥി കൂടി ആയിരുന്നു ലക്ഷ്മി ജയൻ.

Advertisements

ബിഗ് ബോസിൽ മത്സരാർഥിയായി എത്തിയ ശേഷം തലവര മാറിയ നിരവധി താരങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ലക്ഷ്മി ജയൻ. ലക്ഷ്മിയുടെ വിവാഹ ജീവിതം പരാജയമായിരുന്നു. താൻ വിവാഹ മോചിതയാണെന്നും തനിക്ക് ഒരു മകനുണ്ടെന്നും ലക്ഷ്മി ബിഗ് ബോസ് മത്സരാർഥി ആയിരിക്കെ വെളിപ്പെടുത്തിയിരുന്നു.

Also Read
ധരിച്ച വസ്ത്രങ്ങൾ വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുന്ന ആളാണ് ഞാൻ, പുത്തൻ വസ്ത്രങ്ങൾ മാത്രം ധരിക്കണം എന്ന് നിർബന്ധമില്ല: കനിഹ

ഇപ്പോൾ ഇതാ വിവാഹ മോചനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ലക്ഷ്മി. അമൃത ടിവിയിലെ പ്രമുഖ പരിപാടികളിൽ ഒന്നായ പാടാം നേടാമിൽ അതിഥിയായി എത്തിയപ്പോഴാണ് വിവാഹ ജീവിതത്തിൽ സംഭവിച്ച താള പിഴകളെ കുറിച്ച് ലക്ഷ്മി ഗായകൻ എംജി ശ്രീകുമാറിനോട് മനസ് തുറന്ന് സംസാരിച്ചത്.

അയാളുടെ ഭാഗത്താണ് എല്ലാ തെറ്റുകളും എന്ന് ഡിവോഴ്സ് ആവുന്ന സമയത്ത് എനിക്ക് തോന്നിയിരുന്നു. ആ ഒരു സമയത്ത് പെട്ടെന്ന് ഒരു ഡിപ്രഷൻ പോലെ വന്നിരുന്നു. ശരിക്കും ആ ഒരു ദിവസം വയലിനെടുത്ത് 16 മണിക്കൂറോളം വായിച്ചിരുന്നു.

പഴയ കഥ പറയുമ്പോൾ നമ്മൾ വന്ന ആ വഴി അറിയാതെ ഓർത്ത് പോവുകയും പെട്ടന്ന് അറിയാതെ കണ്ണുകൾ നിറയുകയും ചെയ്യും എനിക്ക്. ഞാൻ കല്യാണം കഴിക്കുന്നില്ല നീയും കെട്ടരുത്. നിനക്ക് കല്യാണം കഴിക്കണമെങ്കിൽ എന്നെ കെട്ടിച്ച് വിട്ടോളണം എന്ന് സുഹൃത്തിനോട് ഞാൻ പറഞ്ഞിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു.

സിംഗിൾ മദറാണ് താനെന്നും ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസിൽ പേടി തോന്നുന്നുണ്ടെന്നും ലക്ഷ്മി ബിഗ് ബോസിലെ മറ്റ് മത്സരാർഥികളോട് മനസ് തുറക്കവെ പറഞ്ഞിരുന്നു. അമ്മയ്ക്കും ഏഴ് വയസുകാരൻ മകനുമൊപ്പം ജീവിതം ആസ്വദിക്കുകയാണ് ഇപ്പോൾ ലക്ഷ്മി.

Also Read
‘അജഗജാന്തര’ത്തിലെ ‘ഒള്ളുള്ളേരു’വിന് ചുവടുവെച്ച് സോന നായരും കൂട്ടരും ; ശ്രദ്ധ നേടി ഡാൻസ് വീഡിയോ

Advertisement