അച്ഛനും അമ്മയിൽ നിന്നും കിട്ടിയത് ആണത്: ഐശ്വര്യ റായിയെ പോലുള്ള തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമൃതാ സജു

209

മുൻ ലോകസുന്ദരിയും ബോളിവുഡിന്റെ സൂപ്പർനടിയുമായ ഐശ്വര്യ റായിയുടെ മുഖ സാദൃശ്യം കൊണ്ട് ഏറെ ശ്രദ്ധ നേടിയ സുന്ദരിയാണ് അമൃത സാജു. ടിക് ടോകിൽ കൂടി വൈറലായ അമൃതയുടെ ചിത്രങ്ങളും പോസ്റ്റുകളും വൈറലായിരുന്നു. നിരോധനത്തിന് മുമ്പ് ടിക് ടോക്കിൽ പന്ത്രണ്ട് ലക്ഷംപേർ ആയിരുന്നു അമൃതയെ ഫോളോ ചെയ്തിരുന്നത്.

ഇടുക്കി തൊടുപുഴ സ്വദേശിനിയായ അമൃത സാജുവിനെ മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും കൂടെയുള്ള ഐശ്വര്യ റായിയുടെ ചിത്രങ്ങളിലെ സീനുകൾ ടിക് ടോക് ചെയ്ത ശേഷമാണ് എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. പെട്ടെന്നായിരുന്നു അമൃത വാർത്തകളിൽ ഇടം നേടിയത്.

Advertisements

ഇപ്പോൾ ഫോട്ടോഷൂട്ടും ചാനൽ അഭിമുഖങ്ങളും ആയി അമൃത ഏറെ തിരക്കിലാണ്. അതേ സമയം സിനിമകളിൽ നിന്ന് വരെ അമൃതയെ തേടി വിളികൾ എത്തിയിരിക്കുകയാണ്. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ അമൃത അഭിനയിച്ച ഒരു മ്യൂസിക് ആൽബം വൈറലായിരുന്നു. മേക്കപ്പ് ഇട്ടാൽ താൻ ഐശ്വര്യ റായിയെ പോലെ തന്നെ ആകും എന്നാണ് അമൃത പറയുന്നത്.

അതേ പോലെ തന്നെ കണ്ടാൽ ഇങ്ങനെ തോന്നും എന്ന് ആദ്യം പറഞ്ഞത് സഹോദരി ആണെന്ന് അമൃത പറയുന്നു. ഒരു ആരാധിക ഇന്റർവ്യൂവിൽ ആണ് അമൃത സജുവിന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് ചോദിച്ചത്.

ഐശ്വര്യ റായിയുടെ അത്രേം തോന്നിക്കുന്ന ഭംഗിയുടെ രഹസ്യം താരം പറയുന്നത് ഇങ്ങനെ:

തന്റെ സൗന്ദര്യത്തിന് അങ്ങനെ ഒരു രഹസ്യം ഒന്നും ഇല്ല. അച്ഛനും അമ്മയിൽ നിന്നും കിട്ടിയത് ആണ്. പിന്നെ എങ്ങനെയൊക്കെയോ ഇങ്ങനെ വന്നു. താൻ പ്രണയതിൽ ആണെന്നും വീട്ടുകാർ അത് ഉറപ്പിച്ചു എന്നും അഞ്ചു വർഷം കഴിഞ്ഞേ വിവാഹം ഉള്ളു എന്നും പറയുന്നുതന്റെ വീഡിയോസ് വൈറലായതിന് ശേഷം ധാരാളം പ്രണയാഭ്യർത്ഥനകൾ വന്നിട്ടുണ്ട്.

കൂടുതലും കേരളത്തിന് പുറത്തു നിന്നാണ് എന്നാൽ തന്നെക്കുറിച്ച് ഒരു പാട് ഗോസിപ്പുകൾ കേട്ടിട്ടുണ്ടെന്നും അതിൽ കൂടുതലും തന്റെ പ്രണയത്തെകുറിച്ച് ആയിരുന്നു. ആളുകൾ എന്നെ പറ്റി പലതും പറഞ്ഞിരുന്നു, നുണക്കഥകൾ പറഞ്ഞു എന്നെ തേച്ചൊട്ടിച്ചു എന്നും താരം പറയുന്നു.

ഇങ്ങനെ ചെയ്തത് പെൺകുട്ടികൾ തന്നെ ആണെന്ന് അമൃത പറയുന്നു, എന്നാൽ ചില പെൺകുട്ടികൾ എന്നെ ഏറെ സപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അമൃത വെളിപ്പെടുത്തുന്നു.

Advertisement