സമാന്തയ്ക്ക് ഒപ്പം അഭിനയിക്കാൻ ഭയന്ന് തെന്നിന്ത്യൻ സൂപ്പർ താരങ്ങൾ; തങ്ങളുടെ ചിത്രങ്ങളിൽ നിന്നും നടിയെ ഒഴിവാക്കി നടൻമാർ

31576

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയ താരമാണ് സമാന്ത റൂത്ത് പ്രഭു. നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമാലോകത്ത് തന്റെതായ സ്ഥാനം നേടിയെടുക്കുക ആയിരുന്നു താരം.

ഫാമിലി മാൻ സീസൺ 2ലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായും സമാന്ത മാറി. ഫാമിലി മാന്റെ വൻ വിജയത്തിന് പിന്നാലെ പുഷ്പയിലെ ഡാൻസ് നമ്പറിലൂടെയും സമാന്ത കയ്യടി നേടിയിരുന്നു. വമ്പൻ ചിത്രമായ ശാകുന്തളം ആണ് തെലുങ്കിൽ സമാന്തയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

Advertisements

ഇപ്പോഴിതാ ബോളിവുഡിലെ നിറ സാന്നിധ്യമായി മാറാനായി തയ്യാറെടുക്കുകയാണ് സമാന്ത. താരത്തെ തേടി ഹിന്ദിയിൽ നിന്നും നിരവധി ഓഫറുകളാണ് വന്നു കൊണ്ടിരിക്കുന്നത്. സമാന്തയും ഹിന്ദിയിലേക്ക് ചുവടുമാറ്റാനുള്ള തയ്യാറെടുപ്പിൽ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Also Read
അവൻ പ്രൊപ്പോസ് ചെയ്ത കുട്ടി റിജക്റ്റ് ചെയ്തപ്പോഴാണ് എന്നോട് ഇഷ്ടം പറഞ്ഞത്; ആദ്യ പ്രണയത്തെ കുറിച്ചും കോളേജിലെ ഹൈലൈറ്റഡ് കപ്പിൾസായിട്ടും പിരിയേണ്ടി വന്നതിനെ കുറിച്ചും ഡെയ്‌സി ഡേവിഡ്

അതേസമയം സമാന്തയെ തേടി ഇപ്പോൾ സൂപ്പർ താരങ്ങളുടെ സിനിമകൾ വരുന്നില്ലെന്നും വലിയ താരങ്ങൾ തങ്ങളുടെ നായികയായി അഭിനയിക്കാൻ സമാന്തയെ സമീപിക്കുന്നില്ലെന്നുമാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രശ്മിക മന്ദാനയും പൂജ ഹെഗ്ഡെയുമാണ് സൂപ്പർ നായകന്മാരുടെ ചിത്രങ്ങൾക്കായി ആദ്യം സമീപിക്കപ്പെടുന്നതെന്നും ഇത് സമാന്ത്യയുടെ താരമൂല്യത്തെ ഭയക്കുന്നത് മൂലമാണെന്നുമാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വിജയ് ചിത്രം ബീസ്റ്റ്, ഹിന്ദിയിൽ സൽമാൻ ഖാൻ ചിത്രം കഭി ഈദ് കഭി ദിവാലി, സർക്കസ് എന്നീ ചിത്രങ്ങളിലെ നായികയായി എത്തുക പൂജയായിരിക്കും. അതേസമയം വിജയിയ്ക്കൊപ്പം പുതിയ ചിത്രത്തിൽ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. മിഷൻ മജ്നുവിലൂടെ രശ്മിക ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറാവുകയാണ്.

Also Read
ഇയാളെ അങ്ങനെ വിളിക്കാത്ത ആരെയും ഇയാൾ സെറ്റിൽ ജോലി ചെയ്യാൻ അനുവദിക്കില്ല, ഒന്നുകിൽ റേപ് ചെയ്യും അല്ലെങ്കിൽ ജോലി നിഷേധിക്കും: ദിലീപിന് എതിരെ തുറന്നടിച്ച് സംവിധായക

ഗുഡ് ബൈ, ആനിമൽ എന്നീ ചിത്രങ്ങളിലും രശ്മിക നായികയാകുന്നുണ്ട്. അതേസമയം യശോദയാണ് സമാന്തയുടെ ചിത്രീകരണം നടക്കുന്നത്. വിജയ് സേതുപതിയ്ക്കും നയൻതാരയ്ക്കുമൊപ്പം അഭിനയിക്കുന്ന കാത്തുവാക്കുലെ രണ്ട് കാതൽ ആണ് സമാന്തയുടെ മറ്റൊരു സിനിമ.

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ നായികയായി സമാന്തയെ പരിഗണിക്കാൻ മടിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ സമാന്ത ബോളിവുഡ് സിനിമകളുടെ തിരക്കഥ കേൾക്കുകയാണെന്നും താരം തന്റെ കരിയറിൽ മുന്നോട്ട് പോകാൻ തീരുമാനിച്ചതുമാണ് സൂപ്പർ നായകന്മാരുടെ കൂടെയുള്ള സിനിമകൾ ഒഴിവാക്കാനുള്ള കാരണമെന്നും അതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നുമാണ് ആരാധകരുടെ വിലയിരുത്തൽ.

Advertisement