തനിക്ക് കിട്ടേണ്ട വേഷങ്ങൾ ദിലീപ് തട്ടിയെടുത്തോ? ജയറാമിനും ചിലത് പറയാനുണ്ട്

97

മലയാളത്തിൽ ഒരു കാലത്ത് കുടുംബ സിനിമകളിലെ പ്രിയപ്പെട്ട നായകനായിരുന്നു സൂപ്പർതാരം ജയറാം. നിരവധി കുടുംബ ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് ജയറാം കൈയ്യടി നേടി.

അതേ പോലെ ജനപ്രിയ നായകനായ ദിലീപ് പ്രേക്ഷകമനസ്സിൽ ഇടം നേടിയത് ചെയ്യുന്ന കഥാപാത്രങ്ങൾ വ്യത്യസ്തമാക്കിക്കൊണ്ടു തന്നെയായിരുന്നു. പല തരത്തിലുള്ള ഓർക്കാൻ പാകത്തിനുള്ള ഒരുപിടി നല്ല കഥാപാത്രങ്ങൾ ദിലീപ് മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും നൽകിയിട്ടുണ്ട്.

Advertisements

എന്നാൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ദിലീപിനെക്കുറിച്ച് നേരത്തെ ജയറാം പറഞ്ഞ വാക്കുകളാണ്.
ജയറാമിന്റെ ചില കഥാപാത്രങ്ങൾ ദിലീപ് തട്ടിയെടുത്തെന്ന് പ്രചാരണങ്ങൾ ഉണ്ടായിരുന്നു. അതിനെക്കുറിച്ചെല്ലാം തുറന്നുപറഞ്ഞിരിക്കുകയാണ് ജയറാം.

നേരത്തെ നടന്ന ഒരു അഭിമുഖത്തിലായിരുന്നു ജയറാം ഇക്കാര്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്. ജയറാമിന് വേണ്ടി കരുതിവെച്ചിരുന്ന ചില കഥാപാത്രങ്ങൾ ദിലീപ് കൊണ്ടുപോയോ’ എന്ന അവതാരകന്റെ ചോദ്യത്തിന് ജയറാം നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

ദിലീപ് ചെയ്യുന്ന ചില കഥാപാത്രങ്ങൾ ഞാൻ ചെയ്താൽ നന്നാവില്ല. അത് അവന്റെ ബോഡി സ്‌ട്രെക്ച്ചറും മറ്റും അങ്ങനെയാണ്. അവന്റെ കഷ്ടപ്പാടും കാര്യങ്ങളും ഒക്കെ അതിന്റെ പിന്നിലുണ്ട്. സ്വന്തമായി എന്തെങ്കിലുമൊക്കെ ആകാൻ അവൻ നന്നായി കഷ്ടപ്പെടുമെന്നും ജയറാം പറഞ്ഞു.

അതേ സമയം മിമിക്ര രംഗത്തു നിന്നും സിനിമയിലെത്തിയ താരങ്ങളാണ് ജയറാമും ദിലീപും. ഇരുവരും തമ്മിൽ വളരെ അടുത്ത സൗഹൃദവുമാണ് നില നിൽക്കുന്നത്. അടുത്തിടെ കൊച്ചിയിൽ യുവനടിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ ദിലീപ് ജയിലായപ്പോൾ ജയറാം കാണാനെത്തിയതും വലിയ വാർത്തായായിരുന്നു.

Advertisement