മാസ്‌ക്കിടാതെ പാളയം മാർക്കറ്റിൽ നിന്നുള്ള ചിത്രവുമായി നടി അനുശ്രി, മോശം കമന്റുകളുമായി ആരാധകർ, പോസ്റ്റ് മുക്കി തടിതപ്പി താരം

139

മലയാളത്തിന്റെ ഹിറ്റ്‌മേക്കർ ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താര സുന്ദരിയാണ് അനുശ്രീ. ആദ്യ ചിത്രത്തിലുടെ തന്നെ മികച്ച പ്രകടനം നടത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയാകാൻ താരത്തിന് കഴിഞ്ഞിരുന്നു. പ്രേക്ഷകരുടെ പ്രീയപ്പെട്ട നടിമാരിലൊരാളാണ് ഇപ്പോൾ അനുശ്രീ.

ഡയമണ്ട് നെക്ലേസിന് പിന്നാലെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ അവതരപ്പിച്ച അനുശ്രീക്ക് ആരാധകും ഏറെയാണ്. നിരവധി ചിത്രങ്ങളിലൂടെ ശാലീന സുന്ദരിയായി മലയാളികളുടെ മനസിൽ ഇടം നേടാൻ താരത്തിനായി. സൂപ്പർ താരങ്ങൾക്ക് ഒപ്പവും യുവതാരങ്ങൾ ഒപ്പവും മലയാള സിനിമയിൽ തിളങ്ങുന്ന അനുശ്രീ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.

Advertisements

പുതിയ വിശേഷങ്ങളും പങ്കുവെച്ച നടി പലപ്പോഴും രംഗത്ത് എത്താറുണ്ട്. അടുത്തിടെ മോഡേൺ വേഷത്തിൽ നടി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിമർശനത്തിനും വഴിയൊരുക്കിയിരുന്നു.
നാടൻ വേഷങ്ങളും മോഡേൺ രീതികളും ഒരുപോലെ ഇണങ്ങുന്ന നടിമാരിൽ ഒരാളാണ് അനുശ്രീ. ആരാധകരുമായി സംവദിക്കാനും താരം സമയം കണ്ടെത്താറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച ഫോട്ടോയാണ് ചർച്ചയായി മാറുന്നത്. കോഴിക്കോട് പാളയം മാർക്കറ്റിൽ വച്ച് നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനുശ്രീ ഏറ്റവും അടുത്ത് ഷെയർ ചെയ്തിരിക്കുന്നത്. പാളയം മാർക്കറ്റിലും സ്ഥിതിഗതികൾ പഴയ പോലെയാകും എന്ന് പ്രത്യാശയുണ്ടെന്ന് പോസ്റ്റിൽ പറയുന്നുണ്ട്.

മാസ്‌ക്ക് ധരിക്കാതെയുള്ള ഫോട്ടോകൾക്ക് താഴെ മോശം കമന്റുകൾ വന്നപ്പോൾ അനുശ്രി ഫോട്ടോ നീക്കം ചെയ്തു. ഇത് വളരെക്കാലം മുൻപ് എടുത്ത ഒരു ചിത്രമാണ് എന്ന് അനുശ്രീ പറയുന്നുണ്ടെങ്കിലും ആരാധകർ അത് മാനിക്കുന്നില്ല. ചിത്രങ്ങളിൽ നിങ്ങൾ സുന്ദരിയായി കാണപ്പെടുന്നു.

പക്ഷേ മാസ്‌ക് ഇല്ലാതെ ഇത്രയധികം ആളുകൾക്ക് നടുവിൽ നിൽക്കാമോ? ഒരു സെലിബ്രിറ്റി ആയത് കൊണ്ട് തന്നെ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതല്ലേ നിങ്ങൾ? നിങ്ങളുടെ ഫോളേവേഴ്‌സിനെ നിങ്ങൾ സ്വാധീനിക്കുന്നുവെന്ന കാര്യം മറക്കരുത്. ക്ഷമിക്കണം, ഇത് എന്നെ നിരാശപ്പെടുത്തുന്നെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

നേരത്തെ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ട്രിപ്പടക്കം എല്ലാ അനുശ്രീ സോഷ്യൽ മീഡിയയിൽപങ്കുവെച്ചിട്ടുണ്ട്. അന്ന് സുഹൃത്തുക്കൾക്കൊപ്പം താരം നടത്തിയ ചില ഫോട്ടോകൾ വിമർശനങ്ങൾക്ക് വിധേയമാക്കിയിരുന്നു. കുറച്ചു കാലങ്ങൾക്കു മുമ്പ് സ്വിമ്മിംഗ് പൂളിൽ നിന്ന് പകർത്തിയ ചിത്രവും ചിലരെയൊക്കെ ചൊടിപ്പിച്ചു എങ്കിലും നിരവധി പ്രശംസകളും ഈ ചിത്രങ്ങൾക്ക് ലഭിക്കുകയുണ്ടായി.

Advertisement