എആർ മുരുഗദോസ് ചിത്രത്തിൽ ദളപതി വിജയിയുടെ നായികയായി മഡോണ സെബാസ്റ്റ്യൻ: ഒപ്പം കാജൽ അഗർവാളും പൂജ ഹെഗ്‌ഡെയും

61

തമിഴത്തിന്റെ സൂപ്പർ സംവിധായകൻ എആർ മുരുകദോസ് തുപ്പാക്കി, കത്തി, സർക്കാർ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം വീണ്ടും ദളപതി വിജയിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ മലയാളി താര സുന്ദരി മഡോണ സെബാസ്റ്റിയൻ നായികാവുന്നു.

സൺ പിക്‌ചേഴ്‌സ് ആണ് മുരുകദോസ് ചിത്രം നിർമിക്കുന്നത്. ലോകേഷ് കനകരാജിന്റെ മാസ്റ്ററിന് ശേഷം വിജയ് ചെയ്യുന്നത് മുരുഗദോസ് ചിത്രമായിരിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു

Advertisements

തെന്നിന്ത്യൻ നടിമാരായ കാജൽ അഗർവാൾ, പൂജ ഹെഗ്‌ഡെ എന്നിവർ ആയിരിക്കും ചിത്രത്തിൽ നായികമാരായെത്തുമെന്ന് റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. ഇതിനിടെയാണ് ചിത്രത്തിലെ നായികമാരിലൊരാളായി മലയാളികളുടെ പ്രേമം നായിക മഡോണ സെബാസ്റ്റ്യൻ എത്തുമെന്ന വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ജൂൺ 22 വിജയിയുടെ ജൻമദിനത്തിൽ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്യാനാണ് സാധ്യത. അന്നായിരിക്കും ചിത്രത്തിലെ നായികയാരെന്ന കാര്യം ഔദ്യോഗികമായി പുറത്തുവിടുക. തമിഴിൽ കാതലും കടന്തു പോകും, കവൻ, ജുങ്കാ, പവർ പാണ്ടി, വാനം കൊട്ടട്ടും എന്നീ സിനിമകളിൽ മഡോണ സെബാസ്റ്റ്യൻ അഭിനയിച്ചിട്ടുണ്ട്.

നിലവിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിനായാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുക. വിജയ് സേതുപതിയാണ് വില്ലനായെത്തുന്നത്. ‘മാസ്റ്റർ’ സിനിമയുടെ റിലീസ് ലോക്ക് ഡൗൺ കഴിഞ്ഞാൽ ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement