വാപ്പയുടെ നിക്കാഹാണ്, ചിത്രങ്ങൾ പങ്കുവെച്ച് നടി അനാർക്കലി മരക്കാർ, കൊച്ചുമ്മയെയും പരിചയപ്പെടുത്തി താരം

88

പുതുമുഖങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസൻ നിർമ്മിച്ച ആനന്ദം എന്ന സിനിമയിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് നടി അനാർക്കലി മരക്കാർ. ആനന്ദത്തിന് പിന്നാലെ ഒരു പിടി സിനിമകളിൽ കൂടി വേഷമിട്ട അനാർക്കലിക്ക് ആരാധകരും ഏറെയാണ്. നായികയായും സഹനടിയായുമെല്ലാം അനാർക്കലി അഭിനയിച്ചിരുന്നു.

അഭിനേത്രി എന്നതിലുപരി നല്ലൊരു പാട്ടുകാരി കൂടിയാണ് അനാർക്കലി മരക്കാർ. ആദ്യ ചിത്രമായ ആനന്ദത്തിൽ ഡയലോഗുകൾ അധികം ഇല്ലായിരുന്നെങ്കിലും നടിയുടെ റോൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദർശന മാളിയേക്കൽ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ആനന്ദത്തിന് ശേഷം വിമാനം, മന്ദാരം, ഉയരെ, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളിലും അനാർക്കലി മരക്കാർ അഭിനയിച്ചു.

Advertisements

സിനിമകൾക്ക് പുറമെ സോഷ്യൽ മീഡിയയിലെ താരം കൂടിയാണ് നടി അനാർക്കലി. തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം താരം ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. അനാർക്കലിയുടെതായി മുൻപ് വന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിംഗായിരുന്നു. നടിയുടെതായി വന്ന ഗ്ലാമറസ് ചിത്രങ്ങളാണ് മുൻപ് ആരാധകർ ഏറ്റെടുത്തത്.

അതേസമയം ഇത്തവണ വാപ്പയുടെ നിക്കാഹ് ചിത്രങ്ങൾ അനാർക്കലി പങ്കുവെച്ചിരുന്നു. വാപ്പയ്ക്കൊപ്പം തന്റെ കൊച്ചുമ്മയെയും പരിചയപ്പെടുത്തികൊണ്ടുളള പോസ്റ്റുകളാണ് അനാർക്കലി മരക്കാറിന്റേതായി വന്നിരിക്കുന്നത്. കണ്ണാടിയ്ക്ക് മുന്നിൽ വാപ്പ ഒരുങ്ങുന്നതിന്റെ ചിത്രവും അനാർക്കലി പങ്കുവെച്ചിട്ടുണ്ട്.

മതപരമായി നടന്ന നിക്കാഹ് ചടങ്ങിന്റെ ചിത്രങ്ങളാണ് അനാർക്കലി പോസ്റ്റ് ചെയ്തത്. കണ്ണൂർക്കാരിയാണ് അനാർക്കലിയുടെ കൊച്ചുമ്മ. തീൻമേശയിൽ നിരത്തിവെച്ചിരിക്കുന്ന ഭക്ഷണങ്ങളുടെ ചിത്രവും അനാർക്കലി പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം ഒരു രാത്രി ഒരു പകൽ, അമല, കിസ തുടങ്ങിയവയാണ് നടിയുടെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

Advertisement