എന്റെ വീട്ടുകാർക്കും സുഹൃത്തുകൾക്കും അതിൽ ടെൻഷൻ ഉണ്ടായിരുന്നു: വെളിപ്പെടുത്തലുമായി എന്റെ കുട്ടികളുടെ അച്ഛൻ നടി പൂജിത മേനോൻ

51

സംവിധായകൻ എന്നെ വിളിച്ചു ഒരു രംഗം അഭിനയിച്ചശേഷം അയച്ചു കൊടുക്കാൻ പറഞ്ഞു. അതായിരുന്നു ഓഡിഷൻ

Advertisement

മലയാളം ടെലിവിഷൻ ഷോകളിലൂടെ എത്തി ഇപ്പോൾ സീരിയലുകളിലേക്ക് ചുവടു വെച്ചിരിക്കുന്ന താര സുന്ദരിയാണ് നടി പൂജിത മേനോൻ. മഴവിൽ മനോരമ ചാനൽ സംപ്രേക്ഷണം ചെയ്യുന്ന എന്റെ കുട്ടികളുടെ അച്ഛൻ എന്ന പരമ്പരയിലൂടെ ഒണ് നടി സീരിയിൽ അഭിനയ രംഗത്തേക്ക് എത്തിയിരിക്കുന്നത്.

എന്റെ കുട്ടികളുടെ അച്ഛൻ എന്ന പരമ്പരയിൽ സംഗീത രാജ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ എന്റെ കുട്ടികളുടെ അച്ഛൻ എന്ന പരമ്പരയിൽ എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

പൂജിത മേനോന്റെ വാക്കുകൾ ഇങ്ങനെ:

സീരിയലുകളിൽ നിന്ന് ഒരുപാട് അവസരങ്ങൾ ഇതിന് മുൻപ് വന്നിട്ടുണ്ടെങ്കിലും ഏറ്റെടുക്കാൻ താൽപര്യം ഇല്ലായിരുന്നു എന്നാണ് നടി പറയുന്നത്. സിനിമ ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹം. അതുകൊണ്ടാണ് സീരിയൽ ഓഫറുകൾ സ്വീകരിക്കാതിരുന്നത്. എന്നാൽ ഓഫർ വന്നപ്പോൾ ഒരു കൈ നോക്കാം എന്ന് വിചാരിക്കുകയായിരുന്നു.

കാരണം ഇതിന്റെ ടീം അംഗങ്ങളും കഥയുമായിരുന്നു. ഈ കഥാപാത്രത്തിൽ എനിക്ക് പെർഫോം ചെയ്യാൻ ചാൻസ് ഉണ്ട് എന്ന് എനിക്ക് തോന്നി. തനിക്ക് കഥ ഇഷ്ടമായെങ്കിലും തന്റെ വീട്ടുകാർക്കും സുഹൃത്തുകൾക്കും അൽപം ടെൻഷൻ ഉണ്ടായിരുന്നുവെന്ന് പൂജിത പറയുന്നു. പിന്നീട് താൻ അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. ഈ കഥാപാത്രത്തിലൂടെ ഒരുപാട് വികാരങ്ങൾ അഭിനയിക്കാൻ കഴിയും.

അസൂയ, ദേഷ്യം, പ്രണയം ഇതൊന്നും ഒരിക്കൽ പോലും തനിക്ക് സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിലും വലിയ എന്ത് തുടക്കമാണ് എനിക്ക് ടിവിയിൽ കിട്ടേണ്ടതെന്നും പൂജിത പറയുന്നു. അതേ സമയം അവിചാരിതം ആയിട്ടായിരുന്നു നടി സീരിയലിലേയ്ക്ക് എത്തിയത്.

സംവിധായകൻ എന്നെ വിളിച്ചു ഒരു രംഗം അഭിനയിച്ചശേഷം അയച്ചു കൊടുക്കാൻ പറഞ്ഞു. അതായിരുന്നു ഓഡിഷൻ. അതിൽ അൽപം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണെങ്കിലും പ്രേക്ഷകർ നല്ല അഭിപ്രായം പറയുന്നതിൽ സന്തോഷമുണ്ട്. ഇപ്പോൾ ലോക്ഡൗൺ കാരണം ഷൂട്ട് നിർത്തിവച്ചിരിക്കുകയാണെന്നും പൂജിത നേരത്തെ പറഞ്ഞിരുന്നു.

Advertisement