മലയാളം സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താര ദമ്പതികളാണ് നടിൻ ഫഹദ് ഫാസിലും ഭാര്യും നടിയുമായ നസ്രിയയും. സിനിമയിൽ ബാലതാരമായി എത്തിയ നസ്രിയ നസീം വളരെ പെട്ടെന്ന് തന്നെ നായികയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
നായികയായി സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് നടൻ ഫഹദ് ഫാസലുമായുള്ള വിവാഹം നടക്കുന്നത്. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. 2014 ൽ ആയിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്. കല്യാണത്തിന് ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു നസ്‌റിയ.
എന്നാൽ ഇപ്പോൾ വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് താരം. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ആയിരുന്നു നസ്രിയ മടങ്ങി വരവ്. രണ്ടാം വരവിൽ ഫഹദിനോടൊപ്പം ട്രാൻസ് എന്ന നസ്രിയ അഭിനയിച്ചിരുന്നു.
Also Read
ദളപതി വിജയിയുടെ ആ കിടിലൻ റെക്കോർഡിനെ ഒന്ന് തൊടാൻ പോലും ആകാതെ രജനികാന്ത്
ഇപ്പോൾ തെലുങ്ക് സിനിമയുടെ തിരക്കിലാണ് നസ്രിയ. ഇപ്പോഴിത് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഫഹദിന്റെ പിതാവും മലയാളത്തിലെ എണ്ണംപറഞ്ഞ സംവിധായകനുമായ ഫാസിലിന്റെ ഒരു അഭിമുഖമാണ്. മരുമകൾ നസ്രിയെ കുറച്ചാണ് ഫാസിൽ പറയുന്നത്. കൂടാതെ ഫഹദ് നസ്രിയ വിവാഹത്തെ കുറിച്ചും ഇദ്ദേഹം പറയുന്നുണ്ട്.
ടിവി ഷോകളിലും ചില സിനിമയുടെ പൂജ സമയങ്ങളിലും നസ്രിയയെ കണ്ടിട്ടുണ്ട്. അങ്ങനെയാണ് ഷാനുവിന് വേണ്ടി നസ്രിയയെ ആലോചിക്കുന്നത് എന്നാണ് ഫാസിൽ പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ:
ടിവി ഷോകളിലും ചില സിനിമയുടെ പൂജ സമയങ്ങളിലും നസ്രിയയെ കണ്ടിട്ടുണ്ട്. അങ്ങനെയെപ്പോഴോ ആണ് ഷാനുവിന് നസ്രിയയെ ആലോചിച്ചാലോ എന്ന ചിന്ത വരുന്നത്. ഷാനുവിനോട് ഇക്കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഉള്ള മറുപടി തന്നെയാണ് നൽകിയത്.
Also Read
ഹൃദയത്തിൽ നിന്നുള്ള ചിരിയുമായി അടിച്ച് പൊളിച്ച് റോയ്സും ഭാര്യയും, കിടിലൻ കമന്റുകളുമായി ആരാധകർ
നമുക്ക് പരിചയം ഉള്ള കുട്ടിയെപ്പോലെ തോന്നുന്നു എന്ന മറുപടിയാണ് ഷാനു നൽകിയത്. നസ്രിയയുടെ മാതാപിതാക്കൾക്കും സന്തോഷം. ഫർഹാന്റെ മറുപടിയാണ് കൂടുതൽ ഇഷ്ടം ആയതെന്ന് ഫാസിൽ അഭിമുഖത്തിൽ പറയുന്നുത്. ഷാനൂന് നസ്രിയയെ ആലോചിച്ചാലോ എന്ന് ചോദിച്ചപ്പോൾ വാപ്പയെന്താ കോമഡി പറയുകയാണോ, ആ കുട്ടി അതിനു സമ്മതിക്കുമോ എന്നായിരുന്നു മറുപടി.
അതോടെ ഒരു കാര്യം മനസിലായി, നസ്രിയയെ ആലോചിച്ചതിൽ ആരും കുറ്റം പറയില്ല എന്ന് ഫാസിൽ പറഞ്ഞു. ക്യൂട്ട് ആയ ഇന്റലിജൻസ് ആ കുട്ടിക്കുണ്ട്. ഏതു കാര്യവും വളരെ പോസിറ്റീവ് ആയിട്ടാണ് നസ്രിയ കൈകാര്യം ചെയ്യുക. പല സമയത്തും നസ്രിയയുടെ പോസിറ്റീവ് ചിന്ത കണ്ടിട്ട് അത്ഭുതം തോന്നിയിട്ടുണ്ട്.
ഷാനുവിന്റെ ഒരു സിനിമയിൽ ബൈക്ക് സ്റ്റാർട്ട് ആകുന്ന സീൻ റീ ടെക്ക് ചെയ്യേണ്ടി വന്നു. ഇക്കാര്യം ഉമ്മ നസ്രിയയോട് പറഞ്ഞപ്പോൾ അയ്യേ അതിനു എന്തിനു വിഷമിക്കണം എന്ന മറുപടി ആയിരുന്നു നസ്രിയ നൽകിയതെന്നും ഫാസിൽ ഓർത്തെടുക്കുന്നു. ഞാൻ സിനിമയിൽ ആയിരുന്നപ്പോൾ കുടുംബം കൺട്രോൾ ചെയ്തിരുന്നത് എന്റെ ഭാര്യ ആയിരുന്നു.
നസ്രിയയും അതെ പോലെ തന്നെ വേണം എന്നാണ് ആഗ്രഹം. ഇവിടെ നിൽക്കുന്നതിനേക്കാൾ ഷാനുവിന്റെ കൂടെ വേണം എന്നാണ് ആഗ്രഹം. മാത്രമല്ല വിവാഹത്തിന് ശേഷവും നസ്രിയ സിനിമയുടെ ഏതെങ്കിലും ഒരു മേഖലയിൽ പ്രവർത്തിക്കണമെന്ന മോഹവും ഉണ്ട്. ഷാനുവിന്റെയും ഫർഹാന്റെയും രക്ഷകർത്താവായി നസ്രിയയെ പോസ്റ്റ് ചെയ്താൽ നന്നായിരിക്കും എന്ന് തോന്നിയിട്ടുണ്ട്.
അവൾ അങ്ങനെ ഒരു കുട്ടിയാണ്. എനിക്ക് ഇവരോട് കമ്യൂണിക്കേറ്റ് ചെയ്യുന്നതിനേക്കാളും നസ്രിയയുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും എന്ന് തോന്നിയിട്ടുണ്ടെന്നും ഫാസിൽ വ്യക്തമാക്കുന്നു.