Home Entertainment Celebrities

ഇപ്പോൾ തന്നെ അമ്മ ആയ പോലെയാണ് എനിക്ക് തോന്നുന്നത്; തന്റെ ഗർഭത്തെ കുറിച്ച് തുറന്നു പറഞ്ഞ് കാജൽ അഗർവാൾ

604

2004 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ ക്യുൻ ഹോ ഗയ നാ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് കാജൽ അഗർവാൾ. പിന്നീട് തെന്നിത്യൻ സിനിമയിൽ ശ്രദ്ധകേന്ദ്രീകരിച്ച
കാജൾ അഗർവാൾ ഇപ്പോൾ തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ്.

മുതിർന്ന തമിഴ് സംവിധായകൻ ഭാരതിരാജയുടെ ബോമ്മലട്ടത്തിൽ അർജുൻ സർജയ്ക്കൊപ്പം അഭിനയിച്ചു. തെലുങ്ക് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച കാജൽ അഗർവാൾ 2007ൽ തേജയുടെ ലക്ഷ്മി കല്യാണം എന്ന ചിത്രത്തിൽ കല്യാൺ റാമിനൊപ്പം അഭിനയിച്ചു. തെലുങ്കിന് ശേഷം തമിഴിലേക്കാണ് കാജൽ എത്തിയത്.

Advertisements

ആദ്യ തമിഴ് സിനിമ പഴനി ആയിരുന്നു. 2009ൽ പുറത്തിറങ്ങിയ രാം ചരൺ നായകനായ മഗാധീര എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് കാജൾ തെന്നിന്ത്യയിലൊട്ടാകെ അറിയപ്പെടാൻ തുടങ്ങിയത്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത മഹാധീര വലിയ വിജയമായി മാറിയിരുന്നു. ആര്യ 2, നാൻ മഹാൻ ഇല്ലയ്, വീര, മാട്രാൻ, തുപ്പാക്കി, ജില്ല, മാരി, മെർസൽ, മൊസ?ഗല്ലു എന്നിവയാണ് കാജളിന്റെ റിലീസ് ചെയ്ത പ്രധാന സിനിമകൾ.

Also Read
പല സമയത്തും നസ്രിയയുടെ ആ പ്രവർത്തി കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്, നസ്രിയയെ ഷാനുവിന്റെയും ഫർഹാന്റെയും രക്ഷകർത്താവാക്കിയാലോ എന്നു വരെ തോന്നി: ഫാസിൽ

തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള കാജൾ കഴിഞ്ഞ വർഷമാണ് വിവാഹിത ആയത്. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്ലുവിനെയാണ് കാജൾ ജീവിത പങ്കാളിയാക്കിയത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. വർഷങ്ങളായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്.
മുംബൈ താജ്മഹൽ പാലസ് ഹോട്ടലിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

താരത്തിന്റെ വിവാഹ ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഹൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. പ്രിയ നായികയുടെ വിവാഹം സോഷ്യൽമീഡിയയും ആഘോഷം ആക്കിയിരുന്നു. ഡിസൺ ലിവിങ്ങ് എന്ന ഇന്റീരിയർ ഡിസൈനിങ്ങ് സ്ഥാനപനത്തിന്റെ മേധാവിയാണ് ഗൗതം കിച്ച്ലു.

അടുത്തിടെയാണ് കാജൾ അമ്മയാകാൻ പോകുന്നുവെന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചത്. ഇപ്പോൾ റൂമറുകളെ സത്യാവസ്ഥയെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാജൾ. ഗർഭിണിയാണോ എന്ന വാർത്തയോട് ഇപ്പോൾ പ്രതികരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സമയമാകുമ്പോൾ അതിനെക്കുറിച്ച് സംസാരിക്കും എന്നുമാണ് കാജൽ പ്രതികരിച്ചത്.

അമ്മയെന്ന പദവി നന്നായി കൈകാര്യം ചെയ്യുന്ന എന്റെ സഹോദരി നിഷയെ കാണുമ്പോൾ ഉടൻ തന്നെ അമ്മയാകാൻ എന്നെ പ്രേരിപ്പിക്കാറുണ്ട്. മാതൃത്വം ഒരു അത്ഭുതകരമായ വികാരമാണെന്ന് ഞാൻ കരുതുന്നു. ജീവിതത്തിന്റെ ആ ഘട്ടത്തിൽ ഒരാൾ സ്വയം തിരിച്ചറിവിലൂടെ കടന്നുപോകുന്നതായി എനിക്ക് തോന്നുന്നു. നിഷയുടെ കുഞ്ഞിനെ ഞങ്ങളുടെ കുഞ്ഞിനെപ്പോലെയാണ് കരുതുന്നതും സ്‌നേഹിക്കുന്നതും.

Also Read
സീരീയൽ രംഗത്ത് നിന്നും സിനിമയിലേക്ക്: പ്രതികരണവുമായി നടി മേഘന വിൻസെന്റ്

അതിനാൽ തന്നെ അമ്മയായ പ്രതീതിയാണ് എനിക്ക് തോന്നുന്നത്. ഗൗതമിനും എനിക്കും ഇതിനകം മാതാപിതാക്കളായി എന്ന തോന്നൽ ആ കുഞ്ഞ് നൽകുന്നുണ്ട്. സ്വന്തമായി ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വരുമ്പോ ജീവിതത്തിൽ കുറച്ച് കൂടി മാറ്റം വരുമെന്നും കരുതുന്നു കാജൾ പറഞ്ഞു.ദിവസങ്ങൾക്ക് മുമ്പാണ് കാജളും ഗൗതമും അവരുടെ ആദ്യത്തെ വിവാഹ വാർഷികം ആഘോഷിച്ചത്.

ഗൗതം എപ്പോഴും തന്നെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണെന്നും താൻ സിനിമകൾ ചെയ്യണമെന്നും അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുമാണ് അദ്ദേഹം സന്തോഷിക്കുന്നതെന്നും നേരത്തെ കാജൾ പറഞ്ഞിരുന്നു. കാജൽ അഗർവാൾ ടൈറ്റിൽ റോളിലെത്തുന്ന ബോളിവുഡ് സിനിമ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഉമ സയലൻസ് ഓഫ് ലൈഫ് ഡ്രാമ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ജയം രവി നായകനായെത്തിയ കോമാളിയിലാണ് കാജൽ ഒടുവിൽ അഭിനയിച്ച് റിലീസ് ചെയ്ത സിനിമ. വിവാഹ ശേഷം കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ഹേയ് സിനാമികയിൽ കാജൾ അഭിനയിച്ചിരുന്നു. ദുൽഖർ സൽമാനാണ് ചിത്രത്തിൽ നായകൻ.

Advertisement