മുസ്ലിമായ അബ്‌സറിനെ വിവാഹം കഴിച്ചത് എടുത്തു ചാട്ടമായിരുന്നില്ല: ഇന്ദ്രജ

271

ഒരു തമിഴ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തി പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ നായികയായി മാറിയ താരമാണ് ഇന്ദ്രജ. മമ്മൂട്ടിയുടെ ദി ഗോഡ് മാൻ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജ മലയാളത്തിൽ എത്തുന്നത്. തുടർന്ന് ഇൻഡിപെൻഡൻസ്, എഫ്‌ഐആർ, ഉസ്താദ്, ക്രോണിക്ക് ബാച്ച്‌ലർ, മയിലാട്ടം, ലോകനാഥൻ ഐ എഎസ്, ബെൻ ജോൺസൺ എന്നീ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിലും ഇന്ദ്രജ അഭിനയിച്ചിരുന്നു.

മെഗാസ്റ്റാർ മമ്മൂട്ടി, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, സൂപ്പർതാരം സുരേഷ് ഗോപി തുടങ്ങിയ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ താരസുന്ദരിയാണ് നടി ഇന്ദ്രജ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപോലെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുണ്ടായിരുന്ന നടി കൂടിയാണ് ഇന്ദ്രജ. അതേ സമയം വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ദ്രജ അഭിനയത്തിലെയ്ക്ക് തിരിച്ചെത്തുകയാണ് എന്ന വാർത്തകൾ കുറച്ചു നാളായി കേൾക്കുന്നുണ്ട്.

Advertisements

എന്നാൽ ലോക്ഡൗൺ മുലം സിനിമാ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ച് താരത്തിന്റെ തിരിച്ചുവരവിന് തിരിച്ചടിയായി മാറിയിരുന്നു. മലയാളത്തിന് പുറമെ തെലുങ്കു, തമിഴ്, കന്നഡ ചിത്രങ്ങളിലും തിളങ്ങിയ ഇന്ദ്രജ പിന്നീട് ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെട്ടു കയ്യടി നേടി. മികച്ച ഒരു ക്ലാസിക്കൽ നർത്തകി കൂടിയായ ഇന്ദ്രജയുടെ ഭർത്താവു സീരിയൽ രംഗത്താണ് ജോലി ചെയ്യുന്ന നടൻ അബ്സറാണ് .

Also Read
പല സമയത്തും നസ്രിയയുടെ ആ പ്രവർത്തി കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്, നസ്രിയയെ ഷാനുവിന്റെയും ഫർഹാന്റെയും രക്ഷകർത്താവാക്കിയാലോ എന്നു വരെ തോന്നി: ഫാസിൽ

നീണ്ട ആറ് വർഷത്തെ ഇടവേളയ്ക്ക് ഒടുവിലാണ് ഇരുവരും വിവാഹിതർ ആയത്. തുളുബ്രാഹ്മണ പെൺകുട്ടിയായ ഇന്ദ്രജ മറ്റൊരു മതത്തിലെ ഒരാളെ വിവാഹം ചെയ്യുന്നത് വലിയ പ്രശ്നമാണ് ഉണ്ടായത് ഇരുവർക്കും ഒരു മകളുണ്ട്. വിവാഹത്തിന് ശേഷം ടെലിവിഷൻ പരമ്പരകളിൽ സജീവമായിരുന്നു ഇന്ദ്രജ.

ഇപ്പോൾ ഇന്ദ്രജയുടെ വിശേഷങ്ങൾ വീണ്ടും വൈറലാകയാണ്. നടൻ അബ്‌സറുമായുള്ള വിവാഹത്തെ കുറിച്ച് മുൻപ് ഇന്ദ്രജ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 2005 ൽ ആണ് അബ്‌സറും ഇന്ദ്രജയും തമ്മിലുള്ള വിവാഹം നടക്കുന്നത്.

ഞങ്ങളുടെ വിവാഹം എടുത്തുചാട്ടമായിരുന്നില്ലെന്നാണ് നടി പറയുന്നത്. ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു വിവാഹം. പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു. അദ്ദേഹം എനിക്ക് പറ്റിയ ആളാണെന്ന് തോന്നിയതുകൊണ്ടാണ് വിവാഹത്തിലേക്ക് കടന്നത്. ഞാനിന്നും പക്കാ വെജിറ്റേറിയനാണ്.

ഞങ്ങളുടെ വീട്ടിൽ നോൺവെജ് പാകം ചെയ്യാറില്ല. കഴിക്കേണ്ടവർ പുറത്ത് നിന്ന് കഴിക്കും. പരസ്പരം മനസ്സിലാക്കിയും ബഹുമാനിച്ചു കൊണ്ടുമുള്ള ജീവിതം. വീണ്ടും സിനിമയിലേക്കിറങ്ങുമ്പോൾ ആറാം ക്ലാസിൽ പഠിക്കുന്ന മകളെക്കുറിച്ചായിരുന്നു ടെൻഷൻ. ഇപ്പോൾ അവളും അമ്മയെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു എന്നും ഇന്ദ്രജ പറയുന്നു.

Also Read
തനിക്ക് ഒപ്പം ജീവിക്കാൻ വിവാഹത്തിന് മുമ്പേ അദ്ദേഹം സ്വപ്‌ന ഭവനം ഒരുക്കി, ഗൃഹപ്രവേശനം കഴിഞ്ഞു: സജിൻ ഒരുക്കിയ ബെത്ലഹേമിനെ കുറിച്ച് ആലീസ്

മമ്മൂട്ടിക്കൊപ്പം ഗോഡ് മാൻ, ക്രോണിക് ബാച്ചിലർ എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിക്ക് ഒപ്പം എഫ് ഐ, അഗ്നി നക്ഷത്രം, ആർഎന്നീ ചിത്രങ്ങളിലും ഇന്ദ്രജ അഭിനയിച്ചു. ഇൻഡിപെൻഡൻസ്, ഉന്നതങ്ങളിൽ, കൃഷ്ണാ ഗോപാലകൃഷ്ണ, ചേരി, അച്ഛന്റെ കൊച്ചുമോൾ, റിലാക്സ്, വാർ ആൻഡ് ലവ്, താളമേളം, മയിലാട്ടം, ലോകനാഥൻ ഐ എ എസ്, ബെൻ ജോൺസൻ, ഹൈവെ പോലീസ്, നരകാസുരൻ, ഇന്ദ്രജിത് എന്നിവയാണ് ഇന്ദ്രജ അഭിനയിച്ച മറ്റു മലയാള ചിത്രങ്ങൾ.

Advertisement