Home Entertainment Celebrities

വിവാഹം കഴിക്കാൻ ദുൽഖർ എപ്പോഴും നിർബന്ധിക്കുമായിരുന്നു: തുറന്ന് പറഞ്ഞ് നടി നിത്യാ മേനോൻ

6666

കെപി കുമാരൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ആകാശഗോപുരം എന്ന ചിത്രത്തലൂടെ മലയാള സിനിമയിലെത്തിയ താരസുന്ദരിയാണ് നടി നിത്യാ മേനോൻ. കുട്ടിത്തം നിറഞ്ഞ അഭിനയവും കുസൃതി നിറഞ്ഞ ചിരിയുമായി സ്‌ക്രീനിൽ വന്ന മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഈ മലയാളി പെൺകൊടി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും താരം വേഷമിട്ടുണ്ട്.

ദി മങ്കി ഹു നോ ടൂ മച്ച് എന്ന ഇംഗ്ലീഷ് സിനിമയിൽ ബാലതാരയാണ് അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്. 2006 ൽ ഇറങ്ങിയ സെവനോ ക്ലോക്ക് എന്ന കന്നഡ സിനിമയിൽ നായിക വേഷത്തിൽ എത്തിയ താരം മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്ത് കൈയടി നേടി.

Advertisements

എല്ലാ ഭാഷയിലും മുൻ നിര നായകന്മാർക്ക് ഒപ്പം അഭിനയിച്ച താരത്തിന് ഒരുപാട് ആരാധകരുമുണ്ട്. അപൂർവ രാഗം, ഉറുമി, ഉസ്താദ് ഹോട്ടൽ, 100 ഡേയ്സ് ഓഫ് ലവ്, അൻവർ, ഉറുമി, ബാച്ചിലർ പാർട്ടി, ബാംഗ്ലൂർ ഡേയ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾതെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും വരെ അഭിനയിച്ച് മുന്നേറുകയാണ്.

ഉസ്താദ് ഹോട്ടൽ, ഓക്കേ കണ്മണി, 100 ഡേയ്സ് തുടങ്ങിയ ദുൽഖർ സൽമാൻ ചിത്രങ്ങളിൽ നായികയായി എത്തിയ വേഷം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ദുൽഖറിന്റെ അടുത്ത സുഹൃത്ത് കൂടിയായ നിത്യ ഇപ്പോൾ ദുൽഖറിനെ കുറിച്ച് മനസ്സ് തുറക്കുകയാണ്.

കഴിഞ്ഞ വർഷമാണ് നിത്യ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അക്ഷയ് കുമാർ പ്രധാനവേഷത്തിൽ എത്തിയ മിഷൻ മംഗൾ എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. കോളാമ്പി എന്ന മലയാള ചിത്രത്തിലാണ് നിത്യ അവസാനമായി അഭിനയിച്ചത്.

ദുൽഖറിന്റെ നായികയായി മലയാളത്തിലും തമിഴിലും നിത്യ അഭിനയിച്ചിട്ടുണ്ട്. ദുൽഖർ-നിത്യ ജോഡികളുടെ സിനിമകൾ എല്ലാം തന്നെ ഗംഭീരാഭിപ്രയം നേടിയതുമാണ്. ഇപ്പോഴിതാ ദുൽഖറിനെ കുറിച്ച് സിനിമ എക്‌സ്പ്രസിന്റെ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് നിത്യാമേനോൻ.

പുതിയ വെബ് സീരിസിന്റെ അനുഭവങ്ങളും പ്രതീക്ഷകളെ പറ്റിയും സംസാരിക്കുന്നതിനിടയിലാണ് നിത്യ ദുൽഖർ പറഞ്ഞ ഒരു കാര്യം സൂചിപ്പിച്ചത്. അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്ന ‘ബ്രീത്ത് ഇൻടു ദി ഷാഡോസ്’ എന്ന വെബ് സീരീസ് ജൂലൈ പത്തിന് ആമസോൺ പ്രിമിലൂടെ റീലിസ് ചെയ്യും.

വിവാഹശേഷം ജീവിതം വളരെ മനോഹരമായി ആസ്വദിക്കുന്ന ഒരാളാണ് ദുൽഖറെന്നും അതുകൊണ്ട് തന്നെ തന്നോട് വിവാഹം കഴിക്കാൻ നിർബന്ധിക്കുമെന്നും നിത്യാ അഭിമുഖത്തിൽ പറഞ്ഞു. അതുപോലെ കൊറോണ വരുന്നതിന് മുമ്പ് തന്നെ രണ്ട് വർഷത്തോളം ക്വാറന്റീനിലായിരുന്നു താൻ എന്നും അതുകൊണ്ട് ഇപ്പോൾ ഉള്ള ഈ ലോക്ക് ഡൗൺ തനിക്ക് വലിയ പുതുമയുള്ളതായി തോന്നില്ല, തന്റെ ഈ ലോകത്തിലേക്ക് സ്വാഗതമെന്നും നിത്യ പറയുന്നു.

തമിഴകത്തും നിത്യ മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. ദളപതി വിജയ് നായകനായി എത്തിയ സൂപ്പർ ഹിറ്റ് സിനിമ മെർസലിൽ നിത്യ ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Advertisement