Home Entertainment

വെറുപ്പിച്ച ആ പേളിയൊക്കെ കണ്ടു പഠിക്കണം, മിയ ഗർഭം ധരിച്ചതും പ്രസവിച്ചതും ആരും അറിഞ്ഞില്ല: നടി മിയയ്ക്കും ഭർത്താവ് അശ്വിനും കൈയ്യടിച്ച് ആരാധകർ

166

അൽഫോൺസാമ്മ എന്ന മിനിസ്‌ക്രീൻ പരമ്പരയിലൂടെ സിനിമയിലെത്തി പിന്നീട് മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരസുന്ദരിയാണ് നടി മിയാ ജോർജ്ജ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും അഭിനയിച്ച് കൈയ്യടി നേടിയിരുന്നു.

2020 ലെ ലോക്ഡൗൺ സമയത്ത് ആയിരുന്നു മിയാ ജോർജിന്റെ വിവാഹം കഴിഞ്ഞത്. എറണാകുളത്തെ ഒരു ബിസിനസ്മാൻ ആയി അശ്വിൻ ഫിലിപ്പ് ആയിരുന്നു മിയയെ മിന്നുകെട്ടിയത്. എന്നാൽ ഇപ്പോൾ താരം അമ്മയായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസമാണ് മിയ ഒരു അമ്മയായി എന്നുള്ള വാർത്ത പുറത്ത് വന്നത്.

Advertisements

തനിക്കും അശ്വിനും ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചാണ് മിയ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ ഭർത്താവ് അശ്വിനും കുഞ്ഞിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മിയ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. മിയയും അശ്വിനും ആദ്യത്തെ കൺമണിക്ക് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്.

Also Read
ആദ്യം മുതലേ തനിക്ക് ചേരുന്ന കോസ്റ്റ്യൂമുകളേ ധരിക്കാറുള്ളു, പറ്റില്ലെങ്കിൽ ചെയ്യില്ല എന്ന് പറയും ; തുറന്ന് പറഞ്ഞ് അനു സിത്താര

ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മേകന് പരിട്ടിരിക്കുന്നതെന്നും മിയ വെളിപ്പെടുത്തിയിരുന്നു. അതേ സമയം. മിയയുടെ ചിത്രം എത്തിയതോടെ ആരാധകർ ഇതൊന്നും ആരും അറിഞ്ഞില്ലല്ലോ, എപ്പോൾ സംഭവിച്ചു എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായാണ് രംഗത്ത് എത്തിയത്.

അതേസമയം കുഞ്ഞ് അതിഥിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച മിയയെ ആരാധകർ അഭിനന്ദിക്കുകയാണ് ചെയ്തത്. നടിക്കും ഭർത്താവിനും നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ച് എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ കമന്റുകളിൽ ഗർഭിണിയായ വിവരം അറിയിക്കാതിരുന്ന മിയയെ അഭിനന്ദിച്ചും ചിലർ എത്തുന്നുണ്ട്.

സംവൃത സുനിലിനും മിയയ്ക്കും ഒക്കെ കൊച്ചുണ്ടായി കുറെ ദിവസം കഴിഞ്ഞാണ് പുറം ലോകം തന്നെ അറിഞ്ഞത്. ആ പേളിയൊക്കെ ഇവരെ കണ്ട് പഠിക്കണം. ഭാമയും ഇത് പോലെ തന്നെയായിരുന്നു. ഗർഭകാലം ഒരുവലിയ സംഭവം ആക്കി മാറ്റി സോഷ്യൽ മീഡിയയിൽ അതിനെ ഒരു ആഘോഷം ആക്കാതിരുന്ന നിങ്ങളുടെ വകതിരിവിന് എന്റെ ആദ്യ കൈയ്യടിയെന്നായിരുന്നു ഒരാരാധകൻ കമന്റ് ചെയ്തത്.

ഇവിടെ ചിലർ ഗർഭം ധരിച്ച മുതൽ പ്രസവം കഴിയുന്നത് വരെ ആഘോഷിച്ച് വെറുപ്പിച്ച് കയ്യിൽ തരുന്നു, എന്നിട്ടോ വാർത്താ ദാരിദ്ര്യം കൊണ്ട് മാധ്യമങ്ങൾ അവരുടെ പിന്നാലെ പോയി വലിയ വാർത്താ പ്രധാന്യം കൊടുക്കുന്നു, നിങ്ങളെ കണ്ട് അവർ പഠിക്കട്ടെ ഗർഭം ധരിച്ചതും പ്രസവിച്ചതും ആരും അറിഞ്ഞില്ല. പ്രസവം ഒരു ഷോർട്ട് ഫിലിം ആക്കി പബ്ലിസിറ്റിക്ക് നിൽക്കാതെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ കൊട്ടിഘോഷിക്കാതെ അമ്മ എന്ന കടമ കൃത്യമായി നിർവഹിച്ച മിയക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Also Read
അത് സാധിക്കാതെ ഇവിടെ നിന്നും പോകേണ്ടി വരുമോ എന്ന് ചിന്തിച്ചു ; വീഡിയോയിലൂടെ തന്റെ സങ്കടം പറഞ്ഞ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജോബി ജോൺ

അതേ സമയം വിവാഹം ശേഷവും അഭിനയം തുടരും എന്ന് മിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബ്രദേഴ്സ് ഡേ, ഡ്രൈവിങ് ലൈസൻസ്, അൽമല്ലു തുടങ്ങിയവയാണ് മലയാളത്തിൽ അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങൾ. സി ഐഡി ഷീല എന്ന ചിത്രമാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ഈ സിനിമയിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് മിയ അവതരിപ്പിക്കുന്നത്.

Advertisement