മോഹൻലാലിന് ആദ്യമായി ജീൻസ് വാങ്ങിക്കൊടുത്തത് ഞാനാണ്, അദ്ദേഹം അത് ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, വെളിപ്പെടുത്തലുമായി പൂർണ്ണിമ ഭാഗ്യരാജ്

618

തെന്നിന്ത്യൻ സിനിമയിലെ മുൻകാല നായിക നടിയാണ് പൂർണിമ ഭാഗ്യരാജ്. താരരാജാവ് മോഹൻലാലിന്റെ ആദ്യ ചിത്രമായിരുന്ന ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ പൂർണിമ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി മലയാള സിനിമകളിൽ പൂർണിമ ഭാഗ്യരാജ് അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തിളങ്ങിയിട്ടുളള താരമായിരുന്നു നടി.

മോഹൻലാൽ വില്ലൻ വേഷത്തിൽ എത്തിയ ചിത്രത്തിൽ ശങ്കറിന്റെ ജോഡിയായിട്ടാണ് പൂർണിമ അഭിനയിച്ചത്. സൂപ്പർ വിജയം ആയിരുന്ന സിനിമ ഇന്നും മോഹൻലാലിന്റെ ആദ്യ ചിത്രമെന്ന നിലയിൽ പ്രേക്ഷകർ ഓർത്തിരിക്കുന്ന സിനിമയാണ്. അതേ സമയം മാഹൻലാലിനെ കുറിച്ച് പൂർണിമ സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാലിന് ആദ്യമായി ജീൻസ് വാങ്ങിക്കൊടുത്ത് താനാണ് എന്നാണ് പൂർണിമ പറയുന്നത്.

Advertisements

കേരളത്തിൽ ജീൻസ് എത്താത്ത കാലമാണ്. ബോംബയിൽ നിന്നും ഷൂട്ട് കഴിഞ്ഞു വരുന്ന തന്നോട് ജീൻസ് വാങ്ങിക്കൊണ്ടു വരാമോ എന്ന് ലാൽ ആണ് ചോദിച്ചത്. ആദ്യമായി ജീൻസ് വാങ്ങിയ കാര്യം വളരെ രസകരമായ ഓർമ്മയാണെന്നും പൂർണ്ണിമ പറയുന്നു. കൈരളിക്ക് നൽകിയ അഭിമുഖത്തിലാണ് പൂർണ്ണിമ പഴയ സംഭവം വെളിപ്പെടുത്തിയത്

Also Read
അവസാനം നയൻതാരയുടെ വായിൽ നിന്ന് തന്നെ ആരാധകർ ആ സത്യം അറിഞ്ഞു ; വിഘ്‌നേഷുമായുള്ള എൻഗേജ്‌മെന്റ് കഴിഞ്ഞെന്ന് വെളിപ്പെടുത്തി താരം : വീഡിയോ വൈറൽ

പൂർണിമ ഭാഗ്യരാജിന്റെ വാക്കുകൾ ഇങ്ങനെ:

അന്നെല്ലാം ബോംബെയിൽ ആണ് ഫാഷനബിളായ നല്ല മെറ്റീരിയലുകളും ഗാർമെന്റ്സും കിട്ടുന്നത്. അതുകൊണ്ട് തിരികെ വരുമ്പോൾ ഒരു ജോഡി ജീൻസ് മേടിച്ചുവരുമോയെന്ന് മോഹൻലാൽ ചോദിച്ചിരുന്നു. അദ്ദേഹം അത് ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ലെന്ന താരം പറയുന്നു.

അതേ സമയം മോഹൻലാലിനൊപ്പം നിരവധി തവണ ഒരുമിച്ചഭിനയിച്ച നടിയാണ് പൂർണ്ണിമ. ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് പൂർണ്ണിമ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. 1981ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന അവാർഡ് പൂർണ്ണിമക്കാണ് ലഭിച്ചത്.

മലയാളത്തിൽ 1982ൽ പുറത്തിറങ്ങിയ ഓളങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും നടിക്ക് ലഭിച്ചു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, വെളിച്ചം വിതറുന്ന പെൺകുട്ടി, ഊതിക്കാച്ചിയ പൊന്ന്, ഓളങ്ങൾ, ആ രാത്രി, ഞാൻ ഏകനാണ്, ഊമക്കുയിൽ, മറക്കില്ലൊരിക്കലും, പിൻ നിലാവ്, മഴനിലാവ്, കിന്നാരം, ഇത്തിരിനേരം ഒത്തിരികാര്യം, വെറുതെ ഒരു പിണക്കം എന്നിവയാണ് പൂർണിമ നായികയായ മലയാളം ചിത്രങ്ങൾ.

Also Read
താൻ ഒരു ഫെമിനിസ്റ്റ് ആണ്! ആണുങ്ങളെക്കാൾ തനിക്കിഷ്ടം പെണ്ണുങ്ങളുടെ അടുത്ത് ഇരിക്കാനാണ് ; വൈറലായി ഫഹദിന്റെ അന്നത്തെ വാക്കുകൾ

നിരവധി ചിത്രങ്ങളിൽ സഹനടിയായും വേഷമിട്ടിട്ടുണ്ട്. ശങ്കർ, മമ്മൂട്ടി, ബാലചന്ദ്രമേനോൻ, അമോൽ പലേക്കർ, ദിലീപ്, ഷാനവാസ്, നെടുമുടി വേണു എന്നീ നടൻമാർക്കൊപ്പവും പൂർണിമ അഭിനയിച്ചിട്ടുണ്ട്. അതേ സമയം മോഹൻലാലും ദളപതി വിജയിയും നായകനാമാരെത്തിയ ജില്ല എന്ന ചിത്രത്തിലാണ് പൂർണിമ ഏറ്റവും ഒടുവിൽ മോഹൻലാലിന് ഒപ്പം അഭിനയിച്ചത്. ഈ സിനിമയിൽ മോഹൻലാലിന്റെ ഭാര്യയായിട്ടായിരുന്നു പൂർണിമ വേഷമിട്ടത്.

Advertisement