അച്ഛനും അമ്മയും വേർപിരിഞ്ഞത് കുടുംബത്തിൽ ഉണ്ടായ ഏറ്റവും നല്ല കാര്യം: തുറന്നു പറഞ്ഞ് സെയ്ഫലി ഖാന്റെ ആദ്യഭാര്യയിലെ മകൾ സാറ അലി ഖാൻ

152

നിരവധി ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരം ആണ് സെയ്ഫ് അലിഖാൻ. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ അദ്ദേഹം പിന്നീട് ബോളിവുഡ് താരസുന്ദരി കരീന കപൂറിനെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മൂത്ത മകളാണ് സാറ അലി ഖാൻ.

മാതാപിതാക്കളുടെ വേർപിരിയലിനെ കുറിച്ച് സാറ അലി ഖാൻ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. സെയ്ഫ് അലി ഖാൻ കരീന കപൂറിനെ വിവാഹം ചെയ്ത ദിവസം സാറയും ഒപ്പമുണ്ടായിരുന്നു. അമ്മയാണ് അച്ഛന്റെ രണ്ടാം വിവാഹത്തിന് തന്നെ ഒരുക്കി അയച്ചതെന്ന് സാറ നേരത്തേ പറഞ്ഞിരുന്നു.

Advertisements

ഇപ്പോൽ മാതാപിതാക്കളുടെ വേർപിരിയൽ കുടുംബത്തെ എങ്ങനെ ബാധിച്ചു എന്ന് തുറന്നു പറയുകയാണ് സാറാ അലിഖാൻ. വൂട്ടിന് നൽകിയ അഭിമുഖത്തിലൂടെയാണ് സാറയുടെ തുറന്നു പറച്ചിൽ. ഇരുവരുടേയും വേർപിരയൽ കുടുംബത്തിൽ ഉണ്ടായ ഏറ്റവും നല്ല കാര്യമാണെന്നാണ് സാറ പറയുന്നത്.

Also Read
മോഹൻലാലിന് ആദ്യമായി ജീൻസ് വാങ്ങിക്കൊടുത്തത് ഞാനാണ്, അദ്ദേഹം അത് ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, വെളിപ്പെടുത്തലുമായി പൂർണ്ണിമ ഭാഗ്യരാജ്

രണ്ടുപേർക്ക് സന്തോഷത്തോടെ ഒന്നിച്ച് ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ വേർപിരിയുന്നതാണ് ഉചിതമെന്ന് സാറ സ്വന്തം അനുഭവത്തിലൂടെ പറയുന്നു. സന്തോഷത്തോടെ രണ്ട് പേർക്ക് ഒന്നിച്ച് ജീവിക്കാൻ സാധിക്കുന്നില്ലെങ്കിൽ രണ്ട് വഴികളാണ് ഉള്ളത്. ഒന്നുകിൽ ഒരു വീട്ടിൽ സന്തോഷമില്ലാതെ ഒന്നിച്ച് കഴിയുക, അല്ലെങ്കിൽ സന്തോഷത്തോടെ വേർപിരിയുക. അത് വളരെ എളുപ്പമാണെന്നും സാറ പറയുന്നു.

വേർപിരിയുകയാണെങ്കിൽ ജീവിതത്തിൽ സന്തോഷത്തോടെ കഴിയാംയമെന്നും കണ്ടുമുട്ടുന്ന ഓരോ നിമിഷവും പ്രത്യേക സ്നേഹവും അടുപ്പവും അനുഭവിക്കാമെന്നും സാറ കൂട്ടിച്ചേർത്തു. അമ്മയാണ് തനിക്ക് എല്ലാമെന്നും തന്റെ ഏറ്റവും അടുത്ത സുഹൃത്തും അമ്മ തന്നെയാണെന്നാണ് സാറ പറയുന്നത്.

Also Read
അവസാനം നയൻതാരയുടെ വായിൽ നിന്ന് തന്നെ ആരാധകർ ആ സത്യം അറിഞ്ഞു ; വിഘ്‌നേഷുമായുള്ള എൻഗേജ്‌മെന്റ് കഴിഞ്ഞെന്ന് വെളിപ്പെടുത്തി താരം : വീഡിയോ വൈറൽ

താൻ കഴിയുന്നത് അമ്മയ്ക്കൊപ്പമാണ്. അതുപോലെ എന്ത് കാര്യത്തിനും എന്നെ സഹായിക്കാൻ അച്ഛനും ഉണ്ടെന്ന് സാറ പറയുന്നു. അതേ സമയം സാറ അലിഖാന് സെയ്ഫ് അലി ഖാന്റെ രണ്ടാം ഭാര്യ കരീന കപൂറുമായും നല്ല ബന്ധം തന്നെയാണുള്ളത്.

Advertisement