Home Entertainment

അവളെ ഞങ്ങൾക്ക് പഴയത് പോലെ തിരിച്ചുകിട്ടി, അമൃതയുടെ പിറന്നാളിന് സർപ്രൈസ് ഒരുക്കി അഭിരാമി

139

ഏഷ്യാനെറ്റിലെ സൂപ്പർറിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംങറിൽ മൽസരാർത്ഥിയായി എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃതാ സുരേഷ്. ആരാധകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ അമൃതയുടെ സഹോദരി അഭിരാമിയും ഗായികയും മോഡലും നടിയുമാണ്.

ഏഷ്യാനെറ്റിലെ തന്നെ ബിഗ് ബോസ് രണ്ടാം സീസണിൽ അമൃത സുരേഷും അഭിരാമി സുരേഷും ഒന്നിച്ചെത്തിയിരുന്നു. ബിഗ് ബോസിൽ അവസാനം വരെ പിടിച്ചുനിന്ന ശേഷമാണ് ഇരുവരും തിരിച്ചെത്തിയത്. 75ാം എപ്പിസോഡിലാണ് ബിഗ് ബോസ് രണ്ടാം സീസൺ കോവിഡ് സാഹചര്യത്തിൽ നിർത്തിവെക്കേണ്ടി വന്നത്. ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവെച്ച് അമൃതയും അഭിരാമിയും എപ്പോഴും എത്താറുണ്ട്.

Advertisements

അമൃതംഗമയ ബാൻഡിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഗായികമാരാണ് ഇരുവരും. ഐഡിയ സ്റ്റാർ സിംഗർ സമയം മുതലാണ് അമൃത സുരേഷ് എല്ലാവർക്കും സുപരിചിതയായത്. പിന്നീട് പിന്നണി ഗായികയായി മലയാള സിനിമയിലും തുടക്കം കുറിച്ചു ഗായിക. നടൻ ബാലയുമായുളള വിവാഹ ശേഷമായിരുന്നു അമൃത വീണ്ടും വാർത്തകളിൽ നിറഞ്ഞത്. പിന്നീട് 2019ൽ ഇരുവരും വിവാഹ മോചിതരായി.

Also Read
മോഹൻലാലിന് ആദ്യമായി ജീൻസ് വാങ്ങിക്കൊടുത്തത് ഞാനാണ്, അദ്ദേഹം അത് ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, വെളിപ്പെടുത്തലുമായി പൂർണ്ണിമ ഭാഗ്യരാജ്

അമൃത സുരേഷിന് പുറമെ പാപ്പു എന്ന് വിളിക്കുന്ന മകൾ അവന്തികയും സോഷ്യൽ മീഡിയയിലെ താരമാണ്. മകളുടെ വിശേഷങ്ങൾ പങ്കുവെച്ച് അമൃത എപ്പോഴും എത്താറുണ്ട്. യൂടൂബ് ചാനലിലാണ് പുതിയ വീഡിയോസുമായി അമൃതയും അഭിരാമിയും എത്താറുളളത്. ഹലോ കുട്ടിച്ചാത്തൻ പരമ്പരയുടെ സമയം മുതൽ അമൃതയുടെ സഹോദരി അഭിരാമി എല്ലാവർക്കും സുപരിചിതയാണ്.

അഭിരാമി പിന്നീട് അവതാരകയായും സിനിമകളിൽ അഭിനയിച്ചും പ്രേക്ഷകർക്ക് മുൻപിൽ എത്തി. വിവാഹ മോചിതയായ അമൃതയ്ക്ക് പിന്തുണയുമായി ഒപ്പം നിന്നത് അഭിരാമിയാണ്. താരസഹോദരിമാരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും എപ്പോഴും വൈറലാകാറുണ്ട്. അതേസമയം അമൃതയെ കുറിച്ചുളള അഭിരാമിയുടെ എറ്റവും പുതിയ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

Also Read
അവസാനം നയൻതാരയുടെ വായിൽ നിന്ന് തന്നെ ആരാധകർ ആ സത്യം അറിഞ്ഞു ; വിഘ്‌നേഷുമായുള്ള എൻഗേജ്‌മെന്റ് കഴിഞ്ഞെന്ന് വെളിപ്പെടുത്തി താരം : വീഡിയോ വൈറൽ

അമൃതയുടെ പിറന്നാൾ ആഘോഷമാക്കിയ ചിത്രങ്ങൾ പങ്കുവെച്ചാണ് അഭിരാമിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് വന്നത്. കുടുംബാംഗങ്ങൾക്കൊപ്പം അമൃതയുടെ സുഹൃത്തുക്കളും പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
ഒരുപാട് കാലം നീണ്ട സങ്കടങ്ങൾക്കൊടുവിൽ ഞങ്ങൾക്ക് അമൃതയെ പഴയതുപോലെ തിരിച്ചുകിട്ടി എന്നും ആ പുഞ്ചിരി മടങ്ങി എത്തി എന്നുമാണ് ചേച്ചിയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് അഭിരാമി കുറിച്ചത്.

ഒപ്പം ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെ കുറിച്ചും അഭിരാമി തന്റെ കുറിപ്പിൽ പറയുന്നുണ്ട്. അമൃതയുടെ ജന്മദിനത്തിൽ അഭിരാമി ഒരുക്കിയ സ്പെഷൽ വീഡിയോയും ആരാധകർ ഇപ്പോൾഏറ്റെടുത്തിരിക്കുകയാണ്.
ചേച്ചിയുടെ രസകരമായ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ചേർത്താണ് അഭിരാമി പിറന്നാൾ സമ്മാനമായി വീഡിയോ ഒരുക്കിയത്.

അതേസമയം ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുളള ഗായികമാരാണ് അമൃതയും അഭിരാമിയും. പാട്ട് വീഡിയോകളുമായും അമൃതയും അഭിരാമിയും എത്താറുണ്ട്. ദുൽഖർ സൽമാൻ ചിത്രം 100 ഡേയ്സ് ഓഫ് ലവിലെ അഭിരാമിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗുലുമാൽ, ബിവെയർ ഓഫ് ഡോഗ്സ്, ക്രോസ് റോഡ് തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റ് ചിത്രങ്ങൾ.

Also Read
അച്ഛനും അമ്മയും വേർപിരിഞ്ഞത് കുടുംബത്തിൽ ഉണ്ടായ ഏറ്റവും നല്ല കാര്യം: തുറന്നു പറഞ്ഞ് സെയ്ഫലി ഖാന്റെ ആദ്യഭാര്യയിലെ മകൾ സാറ അലി ഖാൻ

പിന്നണി ഗാനരംഗത്ത് സജീവമാണ് അമൃത. എറ്റവുമൊടുവിലായി ജൂൺ, സുല്ല്, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളിൽ പാടി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു ഗായിക. കൂടാതെ മ്യൂസിക്ക് വീഡിയോസും നിരവധി ആൽബങ്ങളും അമൃതയുടെയും അഭിരാമിയുടെയും പുറത്തിറങ്ങിയിട്ടുണ്ട്.

Advertisement