ദിലീപിനെ പിന്തുണച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ല, ദിലീപിന്റെ പതനം ആഗ്രഹിച്ചവരുണ്ട്, അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്നു: തുറന്നു പറഞ്ഞ് മഹേഷ്

101

മലയാളത്തിന്റെ ജനപ്രിയ നായകൻ ആയ നടൻ ദിലീപ് ഒരു പ്രശ്‌നത്തിൽ പെട്ടപ്പോൾ അദ്ദേഹത്തെ പിന്തുണച്ച് നിരവധി ചാനൽ ചർച്ചകളിൽ സംസാരിച്ചിട്ടുളള ആളാണ് സംവിധായകനും നടനുമായ മഹേഷ്. നടിയുമായി ബന്ധപ്പെട്ട സംഭവത്തിന്റെ സമയത്ത് ദിലീപ് നിരപരാധിയാണെന്നും അദ്ദേഹം അങ്ങനെ ചെയ്യില്ലെന്നും പറഞ്ഞാണ് മഹേഷ് രംഗത്തെത്തിയത്.

അതേ സമയം ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നതെന്ന് പറയുകയാണ് മഹേഷ് ഇപ്പോൾ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഹേഷിന്റെ വെളിപ്പെടുത്തൽ. മഹേഷിന്റെ വാക്കുകൾ ഇങ്ങനെ:

Advertisements

Also Read
മോഹൻലാലിന് ആദ്യമായി ജീൻസ് വാങ്ങിക്കൊടുത്തത് ഞാനാണ്, അദ്ദേഹം അത് ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, വെളിപ്പെടുത്തലുമായി പൂർണ്ണിമ ഭാഗ്യരാജ്

ദിലീപിനെ പിന്തുണച്ച് നൂറിലേറെ മണിക്കൂറുകൾ പല ചാനലുകളിലും പോയി സംസാരിച്ചിട്ടുണ്ട്. അത് എന്റെ മനസിൽ തോന്നിയ ഒരു തോന്നൽ കൊണ്ട് പെട്ടെന്ന് സംസാരിച്ച് തുടങ്ങിയതല്ല. ഈ പ്രശ്നമൊക്കെ ഉണ്ടായി, ഒരു മാസത്തിലേറെ സമയം എടുത്ത ശേഷം എന്താണ് യഥാർത്ഥത്തിൽ എന്ന് ഞാൻ ഒന്ന് വിശകലനം ചെയ്തു. അങ്ങനെ എന്റെ മനസിൽ തോന്നിയ സത്യം, അത് വെച്ചിട്ടാണ് സംസാരിച്ചത്.

നീതിയാണ് മറ്റേത് നീതിക്കേടാണ് നടക്കുന്നത് എന്നൊക്കെ മനസിലാക്കികൊണ്ടാണ് ഞാൻ സംസാരിച്ചുതുടങ്ങിയത്.
ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ്. അയാൾ ഒരിക്കലും ആ തെറ്റ് ചെയ്യില്ല. അയാള് ഒരു മണ്ടനല്ല അയാൾ നല്ല ബുദ്ധിയുളള, കൂർമ ബുദ്ധിയുളള, വളരെ കഴിവുളള ഒരു ബിസിനസ്മാനാണ്. അദ്ദേഹം നല്ല ആക്ടറാണ്. എന്നാൽ ആക്ടറേക്കാളും മുകളിൽ നിൽക്കുന്ന മനുഷ്യൻ. അയാൾ ഇങ്ങനെയൊരു വിഡ്ഡിത്തരം കാണിക്കില്ല.

കഠിനാദ്ധ്വാനം കൊണ്ടാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒകെ ലെവലിൽ ദിലീപ് ഉയർന്നുവന്നത്. ഒരുപാട് കഠിനാദ്ധ്വാനം ചെയ്താണ് ദിലീപ് ഇന്ന് കാണുന്ന നിലയിൽ എത്തിയത്. എനിക്ക് ദിലീപിനെ പിന്തുണച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ല. അദ്ദേഹത്തിനൊപ്പം മുൻപും ഞാൻ അഭിനയിച്ചിട്ടില്ല. കേസിന് ശേഷവും അഭിനയിച്ചിട്ടില്ല. അതിന് അദ്ദേഹത്തെ കുറ്റം പറയാനും കഴിയില്ല.

Also Read
അവസാനം നയൻതാരയുടെ വായിൽ നിന്ന് തന്നെ ആരാധകർ ആ സത്യം അറിഞ്ഞു ; വിഘ്‌നേഷുമായുള്ള എൻഗേജ്‌മെന്റ് കഴിഞ്ഞെന്ന് വെളിപ്പെടുത്തി താരം : വീഡിയോ വൈറൽ

പിന്നെ ദിലീപിനെ പിന്തുണച്ച് സംസാരിച്ചതുകൊണ്ട് എനിക്ക് കുറെ സിനിമകൾ പോയിട്ടുണ്ട് എന്നതാണ് സത്യം. എനിക്ക് സിനിമകൾ പോയി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദിലീപിനൊപ്പം നിന്ന പലരും അദ്ദേഹത്തിന് ഒരു വീഴ്ച വന്നപ്പോൾ നടന് നേരെ തിരിയുകയും അദ്ദേഹത്തിന് വേണ്ടി സംസാരിച്ച എന്നെ അകറ്റി നിർത്തുകയും ചെയ്തു. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്.

അത് എന്റെ അനുഭവം കൊണ്ട് പറഞ്ഞതാണ്. അത് ചിലപ്പോൾ തെറ്റായിരിക്കാം. ഇനി കോടതി വിധി വരുമ്പോാൾ എല്ലാം തെളിയിക്കപ്പെടുമല്ലോ. ഞാൻ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. ദിലീപ് ഇന്നസെന്റാണ് അതിൽ യാതൊരു സംശയവുമില്ല. അയാളുടെ തലയിൽ അടിച്ചേൽപ്പിച്ചതാണ്. അതിന് പിന്നിലാരാണ് പ്രവർത്തിച്ചത് എന്ന് എല്ലാവർക്കും അറിയാം. പ്രത്യേകിച്ച് ഇദ്ദേഹത്തിനും അറിയാം.

പക്ഷേ അതൊന്നും പുറത്തുപറയാനോ പ്രത്യേകിച്ച് ആരെയും ഹേർട്ട് ചെയ്യേണ്ട കാര്യവുമില്ല. കോടതി വിധി വരട്ടെ. കേസിനെ കുറിച്ച് കൂടുതലൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. ദിലീപിന്റെ പതനം ആഗ്രഹിച്ചത് മെയിൻ താരങ്ങളാണോ എന്നൊന്നും പറഞ്ഞ് ഞാൻ ആരെയും കോർണർ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഒരുപറ്റം ആൾക്കാർ ഇദ്ദേഹത്തിന്റെ പതനം ആഗ്രഹിച്ചിരുന്നു എന്നത് സത്യം തന്നെയാണ്.

Also Read
അച്ഛനും അമ്മയും വേർപിരിഞ്ഞത് കുടുംബത്തിൽ ഉണ്ടായ ഏറ്റവും നല്ല കാര്യം: തുറന്നു പറഞ്ഞ് സെയ്ഫലി ഖാന്റെ ആദ്യഭാര്യയിലെ മകൾ സാറ അലി ഖാൻ

എത്രയോ പേരെ സഹായിച്ചിട്ടുളള ആളാണ് ദിലീപ്. ട്വന്റി 20 പോലൊരു സിനിമ എടുക്കാൻ മറ്റ് താരങ്ങൾ മടിച്ചപ്പോൾ ദിലീപാണ് മുന്നോട്ടുവന്നത് ആ സിനിമയ്ക്ക് കിട്ടിയ വരുമാനം കൊണ്ട് ഒരുപാട് കാര്യങ്ങൾ ദിലീപ് ചെയ്തു. ദുരിതത്തിലായ ഒരുപാട് പേരെ സഹായിച്ചു എന്നും മഹേഷ് പറയുന്നു.

Advertisement