ഇന്ന് ഹൃത്വിക് ആണെങ്കിൽ നാളെ മറ്റാരെങ്കിലും ആയിരിക്കും, പ്രണയത്തെ കുറിച്ച് കരീന കപൂർ

124

ലോകം മുഴുവൻ ആരാദകരുള്ള ബോളിവുഡ് സൂപ്പർതാരമാണ് ഹൃത്വിക് റോഷൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഇതിനോടകം തന്നെ വേഷമിട്ട് കഴിഞ്ഞ അദ്ദേഹത്തിന് തെന്നിന്ത്യയിലും ധാരാളം ആരാധകരാണുള്ളത്. അതേ പോലെ ബോളിവുഡിൽ ഏറെ ആരാധകരുളള താരസുന്ദരിയാണ് കരീന കപൂർ.

ഒരു കാലത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഹൃത്വിക് റോഷനും കരീനാ കപൂറും. ഇരുവരും ഒന്നിച്ചഭിനയിച്ച ചില സിനിമകളാണ് ഈ ഗോസിപ്പുകൾക്ക് കാരണമായി മാറിയത്. കഭി ഖുഷി കഭി ഗം, യാദേൻ, മേം പ്രേം കി ദീവാനി ഹൂം എന്നി ചിത്രങ്ങൾ പുറത്ത് വന്നതിന് ശേഷമാണ് ഇരുവരും പ്രണയത്തിൽ ആണെന്നുള്ള വാർത്ത പ്രചരിച്ചു തുടങ്ങിയത്.

Advertisement

അതേ സമയം ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത് ഹൃത്വിക് റോഷനുമായുള്ള പ്രണയത്തെ കുറിച്ച് കരീന പറഞ്ഞ വാക്കുകളാണ്. ഇതേക്കുറിച്ച് നിരന്തരമായി ചോദിച്ച മാധ്യമ പ്രവർത്തകരോടു അപേക്ഷയുടെ സ്വരത്തിൽ അവർ പറഞ്ഞത് ദയവ് ചെയ്ത് തന്നെ വെറുതെ വിടൂ എന്നാണ്.

Also Read
ആ കൂട്ടുകെട്ട് വേണ്ടെന്ന് മമ്മൂട്ടി അന്നേ പറഞ്ഞു കാലം അത് ശരിയാണെന്ന് തെളിയിച്ചു: വെളിപ്പെടുത്തലുമായി ലാൽ

തനിക്ക് വിവാഹിതരായ പുരുഷന്മാരോട് പ്രണയമില്ല. അത് തന്റെ കരിയറിനെ അത് പതികൂലമായി ബാധിക്കും.നനിങ്ങൾ നിർമ്മാതാക്കളോടും സംവിധായകരോടും അന്വേഷിക്കൂ. എല്ലാവരും തങ്ങളെ ഒരുമിച്ച് അഭിനയിപ്പിക്കാൻ പാടു പെടുകയാണ്. കാരണം തങ്ങൾ നല്ല ജോഡിയായിരുന്നു അത് മാത്രയേ ഉള്ളൂ എന്നും കരീന കപൂർ പറയുന്നു.

അതേ സമയം ഇത്തരത്തിലുള്ള വാർത്തകൾ ഹൃതിക്കിന്റെ വിവാഹ ജീവിത്തെ ബാധിക്കുമോ എന്ന ഭയംപോലും അവർക്ക് ഇണ്ടായിരുന്നു. തന്നെ സംബന്ധിച്ചടത്തോളം ഇത് പ്രൊഫഷനാണ് ഇന്ന് ഹൃത്വിക് ആണെങ്കിൽ നാളെ മറ്റാരെങ്കിലും ആയിരിക്കും. എന്നാൽ ഈ സത്യം അറിയാവുന്നത് കൊണ്ട് തനിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്ന് കരീന അഭിമുഖത്തിൽ പറയുകയുണ്ടായി.

താൻ കരിയർ വിടുന്നുവെന്ന വാർത്തയാണ് ഏറെ വിഷമം ഉണ്ടാക്കിയതെന്ന് കരീന പറയുന്നു. ഹൃത്വിക്കിന് ഒപ്പം പോകാൻ വേണ്ടി താൻ അഭിനയം നിർത്തുന്നു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ആർക്ക് വേണ്ടിയും താൻ അത് ചെയ്യില്ലെന്നും അന്ന് കരീന വിശദീകരിച്ചു.

2012 ൽ ആണ് കരീന സെയ്ഫ് അലി ഖാനെ വിവാഹം കഴിക്കുന്നത്. നടൻ ഷാഹിദ് കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. സെയ്ഫ് അലിഖന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. അമൃത സിങ്ങുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അദ്ദേഹം കരീനയുമായി അടുക്കുന്നതും ആ ബന്ധം വിവാഹത്തിൽ എത്തുന്നതും. സെയ്ഫുമായുള്ള വിവാഹത്തിൽ തൈമൂർ എന്ന ഒരു മകനും ഉണ്ട് കരിനയ്ക്ക്.

Also Read
പ്രേംനസീറിനു ശേഷം മലയാളം കണ്ട ഏറ്റവും സുന്ദരനായ നടനാണ് മമ്മൂട്ടി, വൈറലായി ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ

Advertisement