അങ്ങനെ എഴുതിയിട്ട് അത് ഞാൻ ബിജുവിന്റെ ബാഗിൽ വെയ്ക്കും: ബിജു മോനോനുമായുള്ള പ്രണയത്തെ കുറിച്ച് സംയുക്ത വർമ്മ

1371

സത്യൻ അന്തിക്കാടിന്റെ ജയറാം ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ അഭിനയരംഗത്ത് എത്തി പിന്നീട് മലയാളികലുടെ പ്രിയ താരമായി മാറിയ നടിയാണ് സംയുക്ത വർമ്മ. വീണ്ടും ചില വീട്ടുകാര്യങ്ങൾക്ക് പിന്നാലെ മേഘമൽഹാർ, സ്വയംവരപ്പന്തൽ, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയപാടവം തെളിയിച്ചസംയുക്ത വർമ്‌ന മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാൾ കൂടിയാണ്.

അതേ സമയം സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ ബിജു മേനോനെ താരം പ്രണയിച്ചു വിവാഹം കഴിക്കുക ആയിരുന്നു. ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന താരത്തിന്റെ തിരിച്ചുവരവിനായി ആരാധകർ ഇന്നും കാത്തിരിക്കുകയാണ്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും.

Advertisement

2002ലാണ് ബിജു മേനോനും സംയുക്ത വർമ്മയും വിവാഹിതരായത്. വിവാഹത്തിന് ശേഷം സംയുക്ത സിനിമകളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഇപ്പോൾ ബിജുവിന്റെ ഉത്തമ ഭാര്യയായും വീട്ടുകാര്യങ്ങൾ നോക്കിയും യോഗ പരിശീലനത്തിന്റെ തിരക്കിലുമൊക്കെയാണ് നടി.

Also Read
ഇന്ന് ഹൃത്വിക് ആണെങ്കിൽ നാളെ മറ്റാരെങ്കിലും ആയിരിക്കും, ഹൃതിക് റോഷനുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് കരീന കപൂർ

ഇരുവർക്കും ദഷ് ധർമ്മിക് എന്ന് പേരുള്ള മകനുമുണ്ട്. ബിജു മോനോനും സംയുക്ത വർമ്മയും അടുക്കുന്നത് ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളിലൂടെയാണ്. ഇരുവരും തുടക്കത്തിൽ മികച്ച സുഹൃത്തുക്കൾ ആയിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

മേഘമൽഹാർ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും ജീവിതത്തിലും ഒന്നിച്ചാലോ എന്ന ആലോചിക്കുന്നത്.
സിനിമയിലെ പോലെ പൈങ്കിളിയായിരുന്നില്ല തങ്ങളുടെ പ്രണയമെന്ന് ബിജു മേനോനും സംയുക്തയും പറയുന്നു. തങ്ങൾ പ്രണയത്തിലിരുന്ന കാലത്ത് അഞ്ച് മിനുറ്റിൽ കൂടുതൽ ഫോണിൽ സംസാരിച്ചിട്ടില്ലെന്നാണ് താരദമ്പതികൾ പറയുന്നത്.

എന്നാണ് പരസ്പരം പ്രണയത്തിലായതെന്ന കാര്യം ഇപ്പോഴും തങ്ങൾക്ക് അറിയില്ലെന്നും ഇരുവരും പറയുന്നു. പ്രണയത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ഒരു അനുഭവം സംയുക്ത നേരത്തെ അഭിമുഖത്തിൽ തുറന്നുപറഞ്ഞിട്ടുണ്ട്.

ദാമ്പത്യ ജീവിതം ആരംഭിച്ചിട്ട് വർഷങ്ങൾ ഒരുപാട് ആയെങ്കിലും ബിജു മേനോന് താൻ കത്തെഴുതാറുണ്ട്. ദൂരയാത്ര പോവുമ്പോൾ പറയാനുള്ളതെല്ലാം എഴുതി മിസ് യൂ എന്ന് കുറിക്കും. എന്നിട്ട് അത് ബിജുവിന്റെ ബാഗിൽ വെക്കും. അങ്ങനെയും ചില പ്രണയങ്ങൾ ഉണ്ടല്ലോ എന്നാണ് സംയുക്ത ചോദിക്കുന്നത്. ബിജു മേനോനെ വിവാഹം കഴിക്കുമ്പോൾ സംയുക്തയുടെ പ്രായം 23 ആയിരുന്നു. ബിജു മേനോനും സംയുക്തയും തമ്മിൽ ഒൻപത് വയസ്സിന്റെ വ്യത്യാസമുണ്ട്.

Also Read
ആ കൂട്ടുകെട്ട് വേണ്ടെന്ന് മമ്മൂട്ടി അന്നേ പറഞ്ഞു കാലം അത് ശരിയാണെന്ന് തെളിയിച്ചു: വെളിപ്പെടുത്തലുമായി ലാൽ

അതേ സമയം അടുത്തിടെ ബിജു മോനോനും ഒന്നിച്ച് സംയുക ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇതോടെ സംയുക്ത സിനിമയിലേക്ക് മടങ്ങിവരുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സംയുക്തയ്ക്ക് ഇനി അഭിനയിക്കാൻ താൽപര്യം ഇല്ലെന്ന് ബിജു മേനോൻ വ്യക്തമാക്കിയിരുന്നു.

Advertisement