ഇതാരാ ചേച്ചിയും അനിയത്തിയും ആണോ: മകൾക്കൊപ്പമുള്ള ഫോട്ടോസ് പങ്കുവച്ച് നടി നിത്യദാസ്, ഏറ്റെടുത്ത് ആരാധകർ

359

2001 ൽ താഹയുടെ സംവിധാനത്തിൽ മലയാളത്തിൻരെ ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ സൂപ്പർഹിറ്റ് സിനിമയായിരുന്നു ഈ പറക്കും തളിക. മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച് ഒരു വഴിക്കാക്കിയ ഈ സിനിമയിലെ ബസന്തി (ഗായത്രി) എന്ന കഥാപാത്രത്തെ അത്രപെട്ടെന്ന് ഒന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല.

തട്ടുപൊളിപ്പനായ ഒരു ബസ് വീടാക്കി ജീവിക്കുന്ന ഉണ്ണി എന്ന കഥാപാത്രത്തിന്റെയും കൂട്ടുകാരന്റെയും രസകരമായ സംഭവങ്ങളായിരുന്നു ആ കോമഡി ചിത്രത്തിൽ ഉണ്ടായിരുന്നത്. ദിലീപ് ആയിരുന്നു ഉണ്ണിയെ ്അവതരിപ്പിച്ചത്, കൂട്ടുകാരനായി ഹരിശ്രീ അശോകനും എത്തി.

Advertisements

ഈ സിനിമയിൽ ആദ്യം ബസന്തിയും പിന്നീട് ഗായത്രിയുമായ കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ നടി നിത്യ ദാസ് ആയിരുന്നു. ആദ്യ സിനിമയായിട്ട് കൂടി മികച്ച പ്രകടനമാണ് നിത്യ സിനിമയിൽ കാഴ്ചവെച്ചത്.

പതിനഞ്ചിൽ അധികം സിനിമകളിൽ നിത്യാ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ ബാലേട്ടനിലും നിത്യ മേനോൻ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
അതേ സമയം വിവാഹശേഷം സിനിമാ അഭിനയത്തിന് നിത്യാ ദാസ് ബ്രേക്കിട്ടു. ഗുരുവായൂരിൽ വച്ച് 2007 ലായിരുന്നു അരവിന്ദ് സിംഗ് ജംവാളും നിത്യയുമായുള്ള വിവാഹം.

അതേ വർഷം തന്നെയാണ് നിത്യ അവസാനമായി സിനിമയിൽ അഭിനയിച്ചത്. സിനിമ നിർത്തിയെങ്കിലും അഭിനയം നിർത്താൻ നിത്യ തയ്യാറല്ലായിരുന്നു. സീരിയലുകളിലും മറ്റു ചാനൽ പരിപാടികളിലും നിത്യ ഇപ്പോഴും അഭിനയിക്കുന്നുണ്ട്. തമിഴിൽ സൺ ടിവിയിൽ ‘കാണാന കണ്ണേ’ എന്ന സീരിയലിലാണ് നിത്യ ഇപ്പോൾ അഭിനയിക്കുന്നത്.

2007ലായിരുന്നു നിത്യയും അർവിന്ദു വിവാഹിതരായത്. ഗുരുവായൂരമ്പലത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. കശ്മീർ സ്വദേശിയായ അർവിന്ദ് ഫ്ളൈറ്റിലെ കാബിൻ ക്രൂവായിരുന്നു. യാത്രകളിൽ കണ്ട് ഇഷ്ടപെട്ടാണ് ഇവർ പ്രണയത്തിലായത്. പ്രണയം വീട്ടിലറിഞ്ഞപ്പോൾ ചെറുതായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് മുൻപ് താരം പറഞ്ഞിരുന്നു.

മറ്റൊരു ദേശക്കാരൻ, ഭാഷക്കാരൻ. പക്ഷെ അർവിന്ദ് അവരോടൊക്കെ സംസാരിച്ച് എല്ലാം ശരിയാക്കി. പരിചയപ്പെട്ട് ഏറെ നാൾ കഴിഞ്ഞപ്പോഴാണ് അരവിന്ദ് നിത്യ നടിയാണെന്ന് പോലും അറിഞ്ഞതെന്നും താരം പറഞ്ഞിരുന്നത്. വിവാഹ ശേഷം ഭർത്താവിനൊപ്പം കാശ്മീരിലേക്ക് പോയിരുന്നു നിത്യദാസ്.

ലോക്ഡൗൺ ആയതോടെ കോഴിക്കോട്ടെ വീട്ടിലാണ് നിത്യയും കുടുംബവും. രണ്ട് മക്കളാണ് നിത്യയ്ക്കുള്ളത്. നൈന എന്ന മകളും നമാൻ സിങ് എന്ന് മകനുമാണ് നിത്യക്ക് ഇപ്പോൾ എല്ലാം. നിത്യയെ പറിച്ചു വച്ച പോലെയാണ് മകൾ നൈനയും.

മകൾക്കൊപ്പമുള്ള ചില നിമിഷങ്ങൾ എപ്പോഴും നിത്യ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. മകൾക്കൊപ്പമുള്ള ഡാൻസ് ആയാലും അല്ലാതെ സെൽഫി ആയാലും തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുണ്ട് നിത്യ. അമ്മയെ പോലെ തന്നെ ഒരു മികച്ച നർത്തകിയാണ് മകൾ നൈന ജംവാൾ. ടിക് ടോക്ക് ഒെൈക്ക ചെയ്യാറുള്ള മകളുടെ വീഡിയോസ് സോഷ്യൽ മീഡിയയിലും നിത്യദാസ് പങ്കുവെക്കാറുണ്ട്.

അമ്മയുടെയും മകളുടെയും പുതിയ ഫോട്ടോസ് കണ്ടിട്ട് ചേച്ചിയും അനിയത്തിയും പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഇതിനോടകം തന്നെ നിത്യയുടെയും മക്കളുടേയും ചിത്രങ്ങൾ വൈറലായിട്ടുണ്ട്.

ഈ പറക്കും തളികയ്ക്കും ബാലേട്ടനും ശേഷം നരിമാൻ, കൺമഷി, സൂര്യകിരീടം, ചൂണ്ട, കുഞ്ഞിക്കുൻ(ഒരു ഗാനരംഗം) , ഹൃദയത്തിൽ സൂക്ഷിക്കാൻ, ഫ്രീഡം, മാറാത്തനാട്, കഥാവശേഷൻ, നഗരം ചൊല്ലിയാട്ടം തുടങ്ങിയ മലയാള സിനിമകളിലും ചില തമിഴ് സിനിമകളിലും നിത്യ നായികയായും സഹനടിയായും എത്തിയിരുന്നു.

Advertisement