ഒടുവിൽ ലക്ഷ്മി ഗോപാലസ്വാമി വിവാഹിത ആകുന്നു, വരൻ പ്രമുഖ മലയാള നടൻ എന്ന് റിപ്പോർട്ടുകൾ

4199

മലയാളത്തിന്റെ ക്ലാസ്സിക് ഡയറക്ടർ ലോഹിതദാസ് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത അരയന്നങ്ങളുട വീട് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താര സുന്ദരിയാണ് ലക്ഷ്മി ഗോപാല സ്വാമി. ഈ സിനിമയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ നടിക്ക് കൈനിറയെ അവസരങ്ങൾ ആയിരുന്നു മലയാളത്തിൽ താരത്തിന് ലഭിച്ചത്.

അരയന്നങ്ങളുടെ വീട്ടിലെ അഭിനയത്തിന് 2000 ത്തിലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലക്ഷ്മി ഗോപാലസ്വാമിക്ക് ലഭിച്ചിരുന്നു. തനിയെ, പരദേശി എന്നീ സിനിമകളിലെ അഭിനയത്തിന് 2007 ൽ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വീണ്ടും ലക്ഷ്മി ഗോപാലസ്വാമിയ്ക്ക് ലഭിച്ചു.

Advertisements

മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും താരം തിളങ്ങിയിരുന്നു. മികച്ച ഒരു നർത്തകികൂടിയായ ലക്ഷ്മി ഗോപാല സ്വാമി ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയും ആണ് താരം. നായകയായും സഹനടിയായും നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ 50കാരിയായ ലക്ഷ്മി ഗോപാലസ്വാമി പക്ഷേ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

Also Read
സുഹൃത്തുക്കൾക്ക് ഒപ്പം സ്വിമ്മിംഗ് പൂളിൽ നീരാടുന്ന പുതിയ ചിത്രങ്ങളുമായി അനുശ്രി, വൈറലാക്കി ആരാധകർ

മിക്കപ്പോഴും താരത്തിന്റെ വിവാഹ വാർത്ത ചർച്ച ചെയ്യപ്പെടാറുണ്ട്, ഇപ്പോൾ താരം വിവാഹിതയാകാൻ പോകുന്നു എന്നാണ് പുറത്ത് വരുന്ന പുതിയ വാർത്ത. വരൻ മലയാളി നടൻ ആണെന്നും ചില മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്, എന്നാൽ തന്റെ വിവാഹ വാർത്തയോട് ലക്ഷ്മി ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേ സമയം താൻ ഇതുവരെ വിവാഹം കഴിക്കാത്തതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നേരത്തെ ലക്ഷ്മി ഗോപാല സ്വാമി രംഗത്തെത്തിയിരുന്നു. വിവാഹം വേണമെന്ന് കൊറോണ സമയത്ത് തോന്നിയിട്ടുണ്ട്. ജീവിതം കുറച്ച് പതുക്കെയായ സമയം ആയിരുന്നു കൊറോണ കാലം ആ സമയത്ത് തന്നോടൊപ്പം ഒരു കംപാനിയൻ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് തോന്നി.

ഈ ലൈഫിലും താൻ ഹാപ്പിയാണ്, പ്രകൃതി എന്താണോ നമുക്കു വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മൾ പോകണം. കല്യാണത്തെപറ്റി തന്നോടുള്ള സ്നേഹം കൊണ്ട് പലരും ചോദിക്കാറുണ്ടെ്. ആ സമയത്ത് ജീവിതത്തിൽ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോയെന്ന് താൻ ആലോചിക്കും.സിംഗിൾ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ട് അത് നമ്മൾ തന്നെ നേരിടണം വിവാഹം കഴിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ലെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോൾ മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകൻ ആകുന്ന സല്യൂട്ട് എന്ന ചിത്രത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിക്കുന്നത്. സല്യൂട്ടിന്റെ ഷൂട്ടിനിടെ ദുൽഖർ സൽമാൻ ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ നടി പങ്കുവെച്ചിരുന്നു. വളരെ കൂളായിട്ടുള്ള ചെറുപ്പക്കാരനാണ് ദുൽഖറെന്നും സല്യൂട്ടിന്റെ ഷൂട്ടിംഗ് സമയങ്ങൾ മനോഹരം അയിരുന്നു എന്നും ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞിരുന്നു.

Also Read
ഇനിയൊരു പുനർജന്മം ഉണ്ടെങ്കിൽ അപ്പോഴും രാധിക തന്നെ ഭാര്യയായി വരണം: തുറന്നു പറഞ്ഞ് സുരേഷ് ഗോപി

Advertisement