അല്ലു അർജുൻ ഫഹദ് ഫാസിൽ ചിത്രത്തിലെ ഐറ്റം ഡാൻസിന് രണ്ട് കോടി പ്രതിഫലം വാങ്ങി ഞെട്ടിച്ച് നോറ ഫത്തേഹി

65

പ്രശസ്ത മോഡലും നർത്തകിയുമായ നോറ ഫത്തേഹിയെ ബോളിവുഡിൽ അറിയാത്തവരുണ്ടാകില്ല. വളരെപ്പെട്ടെന്നാണ് തകർപ്പൻ നൃത്തച്ചുവടുകളുമായി അവർ പ്രേക്ഷകമനസിൽ കയറിപ്പറ്റിയത്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലൂടെ മലയാളികൾക്കും നോറയെ പരിചയമുണ്ട്.

ഇപ്പോഴിതാ പുഷ്പ എന്ന ചിത്രത്തിലെ ഐറ്റം സോങ്ങിനായി ബോളിവുഡിന്റെ പ്രമുഖ നടി നോറ ഫത്തേഹി പ്രതിഫലമായി ആവശ്യപ്പെട്ടത് രണ്ട് കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. തെന്നിന്ത്യയുടെ യുവ താരം അല്ലു അർജുനും മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിലെ നൃത്തരംഗത്തിനാണ് നോറ ഈ തുക ആവശ്യപ്പെട്ടത്.

Advertisements

ടെമ്പർ എന്ന ചിത്രത്തിലെ ഐറ്റം സോങ്ങിനായി നാല് ലക്ഷം ആയിരുന്നു നോറയുടെ പ്രതിഫലം. ഇപ്പോൾ വളരെ പെട്ടെന്നാണ് നോറ തന്റെ പ്രതിഫലം വർദ്ധിപ്പിച്ചത്. വളരെ പ്രശസ്തി നേടിയ ഒരു കനേഡിയൻ നർത്തകി കൂടിയാണ് നോറ ഫത്തേഹി. പുഷ്പ എന്ന ചിത്രത്തിലെ ആദ്യ ഭാഗത്തിലാണ് ഈ ഗാനരംഗമുള്ളത്.

നോറ പ്രശസ്തിയിലേക്ക് ഉയർന്നത് ഓ സാകി, ഗർ മി, ദിൽബർ തുടങ്ങിയ ഐറ്റം സോംഗുകളിലൂടെയാണ്. വളരെ മനോഹരമായ നൃത്ത ചുവടുകൊണ്ട് സിനിമാസ്വാദകരുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിവിൻ പോളി നായകനായെത്തിയ കായംകുളം കൊച്ചുണ്ണിയിലെ വളരെ മനോഹരമായ ഗാനരംഗത്തിൽ നോറ ഫത്തേഹി കിടിലൻ നൃത്ത ചുവടുകൾ വെച്ചിരുന്നു.

Also Read
അതിൽ മാത്രം കുറച്ചൊക്കെ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്, അല്ലാതെ വലിയ മാറ്റങ്ങൾ ഒന്നും തന്നെയില്ല: പുതിയ വിശേഷം പങ്കുവെച്ച് സ്വാതി നിത്യാനന്ദ്

സത്യേവ ജയതേ എന്ന ജോൺ എബ്രഹാം ചിത്രത്തിന് വേണ്ടി നോറ ചുവട് വച്ച ദിൽബർ എന്ന ഗാനമാണ് നോറയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ഫാഷൻ, നൃത്തം, ആകാരഭംഗി എന്നിവ യുടെ കാര്യത്തിൽ ബോളിവുഡ് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരം കൂടിയാണ് നോറ ഫത്തേഹി.

ബോളിവുഡ് സിനിമകളിലെ ഡാൻസ് നമ്പറുകളിലെ സ്ഥിരം സാന്നിധ്യമായ നോറ സിനിമാ ആസ്വാദകർക്ക് കൂടുതൽ സുപ രിചതയായത് ദിൽബർ എന്ന ഗാനത്തിലെ പ്രകടനത്തിലൂടെയാണ്. 1999ൽ റിലീസ് ചെയ്ത സിർഫ് തും എന്ന സിനിമയിലെ ദിൽബർ സോങ് വീണ്ടും റിക്രീയേറ്റ് ചെയ്ത് സത്യമേവ ജയതേ എന്ന ജോൺ എബ്രഹാം ചിത്രത്തിൽ അവതരിപ്പിച്ചത് നോറ ഫത്തേഹിയായിരുന്നു.

ഈ ഗാനത്തിലെ പ്രധാന ആകർഷണം നോറയുടെ മനോഹരമായ നൃത്തം തന്നെയായിരുന്നു. മൂന്ന് വർഷം മുമ്പ് റിലീസ് ചെയ്ത ഗാനത്തിന് യുട്യൂബിൽ മാത്രം ഇതിനോടകം ഒരു ബില്യൺ കാഴ്ചക്കാരെ ലഭിച്ചു. കാനഡ സ്വദേശിനിയാണ് നോറ ഫത്തേഹി.

ബാഹുബലി, കിക്ക് 2 എന്നീ തെലുങ്ക് ചിത്രങ്ങളിലും നോറ ഐറ്റം നമ്പറുകളിലെ നൃത്തചുവടുകളിലൂടെ പ്രശസ്തി നേടിയെടുത്തിട്ടുണ്ട്. ബിഗ് ബോസ് സീസൺ 9ലെ മത്സരാർഥിയായും നോറ എത്തിയിരുന്നു. 58ാം ദിവസം വൈൽഡ് കാർഡി എൻട്രിയായിട്ടായിരുന്നു നോറയുടെ രംഗപ്രവേശം. പിന്നീട് 84ാം ദിവസം താരം പുറത്താക്കപ്പെട്ടു.

Also Read
ഭാവന അന്ന് ബുദ്ധിപരമായ തീരുമാനമെടുത്തു, പക്ഷെ ഞാൻ മണ്ടത്തരം കാണിച്ചു, അതിന്റെ ഫലം ഞാൻ അനുഭവിക്കുകയും ചെയ്തു: ആസിഫലി

സിനിമയ്ക്കൊപ്പെം മോഡലിങ്ങിലും താരം സജീവമാണ്. അജയ് ദേവ്ഗൺ സിനിമ ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യയാണ് നോറയുടേതായി അവസാനമായി റിലീസ് ചെയ്ത സിനിമ. ഒടിടി റിലീസായിരുന്ന സിനിമയ്ക്ക് മികച്ച പ്രതികരണവും ലഭിച്ചിരുന്നു.

സഞ്ജയ് ദത്ത്, സോനാക്ഷി സിൻഹ എന്നിവരും സിനിമയുടെ ഭാഗമായിരുന്നു. സോഷ്യൽ മീഡിയകളിലെ സെൻസേഷനായ നോറയ്ക്ക് 31.9 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ മാത്ര മുള്ളത്.

Advertisement