എനിക്ക് സുകുമാരിയമ്മയുടെ ഛായ ഉണ്ടെന്നും ആ മാനറിസങ്ങളുണ്ടെന്നും പലരും പറഞ്ഞിരുന്നു: കൃഷ്ണ പ്രഭ

334

സിനിമകളിലൂടെയും മിനിസ്‌ക്രീൻ പരിപാടികളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടി കൃഷ്ണപ്രഭ. മികച്ച അഭിനേത്രി എന്നതിന് പുറകേ ഒരു പ്രൊഫഷണൽ നർത്തകി കൂടിയാണ് താരം. അടുത്തിടെ പുറത്തിറങ്ങിയ താരരാജാവ് മോഹൻലാൽ ചിത്രമായ ദൃശ്യം 2ൽ കൃഷ്ണപ്രഭ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ദൃശ്യം 2 ലെ മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ ചെയ്ത് ഫലിപ്പിച്ചു ആരാധകരിൽ എത്തിക്കാൻ കഴിവുള്ള താരം കൂടിയാണ് കൃഷ്ണ പ്രഭ. അഭിനയ രംഗത്ത് മാത്രമല്ല നൃത്തരംഗത്തും കൃഷ്ണ പ്രഭ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

Advertisements

കൊച്ചിൻ നവോദയ ട്രൂപ്പിൽ കൂടി ഉയർന്നു വന്ന താരം നിരവധി കോമഡി ഷോകളിലും ഭാഗമായിട്ടുണ്ട്. പിന്നീട് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത താരം മോഹൻലാൽ നായകനായ മാടമ്പി എന്ന സിനിമയിൽ കൂടിയാണ് സിനിമ രംഗത്ത് സജീമായത്.

Also Read
ചിലരൊക്കെ ഓടി വന്ന് കെട്ടിപ്പിടിച്ചിട്ട് ഒരുപാട് ഇഷ്ടമാണെന്ന് പറയാറുണ്ട്, വലിയ സ്‌നേഹമാണ് പലരിൽ നിന്നും ലഭിക്കുന്നത്: തുറന്നു പറഞ്ഞ് അൻഷിത

2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിൽ ഒരു കോളേജ് വിദ്യാർത്ഥിനിയായി കൃഷ്ണപ്രഭ വേഷമിട്ടിരുന്നു. സിനിമയിലെത്തി പതിനാറ് വർഷം തികയുമ്പോൾ അഡ്രസ്സുള്ള സിനിമകളുടെ ഭാഗമാകാൻ സാധിച്ചു എന്നതാണ് തനിക്ക് ലഭിച്ച ഭാഗ്യമെന്ന് താരം പറയുന്നു.

ഇപ്പോഴിതാ തനിക്ക് അന്തരിച്ച് മലയാളത്തിന്റെ മഹാനടി സുകുമാരിയുടെ ഛായയുണ്ടെന്നും മാനറിസങ്ങളുണ്ടെന്നും പലരും പറഞ്ഞിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് കൃഷ്ണപ്രഭ. രമേഷ് പിഷാരടിയാണ് ഇത് തന്നോട് ആദ്യമായി പറയുന്നതെന്നും അത് വലിയ അംഗീകാരമാണെന്നും കൃഷ്ണപ്രഭ സ്റ്റാർ ആൻഡ് സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

താൻ ഒരുപാട് ആരാധിക്കുന്ന ആർട്ടിസ്റ്റുകളാണ് സുകുമാരിയമ്മ, ലളിതാമ്മ, കൽപ്പന ചേച്ചി എന്നിവർ. ഒരിക്കൽ രമേഷ് പിഷാരടിയാണ് പറയുന്നത്, നീ ഞങ്ങളുടെ ഇടയിലെ കൊച്ചു സുകുമാരിയല്ലേ എന്ന്. പിന്നീടത് പലരും പറഞ്ഞിരുന്നു. എവിടൊക്കെയോ സുകുമാരിയമ്മയുടെ ഛായയുണ്ടെന്നും മാനറിസങ്ങളുണ്ടെന്നും. അത് വലിയൊരു ക്രെഡിറ്റാണ്.

Also Read
ഞാൻ ജനിച്ചത് ഒരു ഹിന്ദുവായി, ഈ ജന്മം ഒരു ഹിന്ദുവായി തന്നെ ജീവിക്കും: മതം മാറ്റ വാർത്തകൾക്ക് എതിരെ തുറന്നടിച്ച് എംജി ശ്രീകുമാർ

അത്തരമൊരു ഇതിഹാസ താരത്തോട് നമ്മുടെ പേര് ചേർക്കപ്പെടുകയെന്നത് വലിയ അംഗീകാരമാണ്. അവരെപ്പോലെ ജീവിതകാലം മുഴുവൻ സിനിമയിൽ നിൽക്കാൻ സാധിക്കണമെന്നും പല വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കണമെന്നുമാണ് താൻ ആഗ്രഹിക്കുന്നത് എന്നും കൃഷ്ണപ്രഭ പറയുന്നു.

Advertisement