മന്ത്രി കെകെ ഷൈലജ ടീച്ചർക്ക് അഭിനന്ദനങ്ങളുമായി ലേഡി സൂപ്പർ സ്റ്റാർ നയൻതാര, നിങ്ങളിൽ അഭിമാനം തോന്നുന്നുവെന്ന് താരം

96

കേരളത്തിന്റെ ശക്തയായ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറിനെ അഭിനന്ദിച്ച് മലയാളിയായ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര. ലോകപ്രശസ്ത അന്താരാഷ്ട്ര ഫാഷൻ മാഗസിനായ വോഗിന്റെ വുമൺ ഓഫ് ദ ഇയർ സീരിസിൽ സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ഇടം നേടിയിരുന്നു.

ഇതിനെ തുടർന്നാണ് ഷൈലജ ടീച്ചർക്ക് അഭിനന്ദനവുമായി താര സുന്ദരിയും ലേഡി സൂപ്പർ സ്റ്റാറുമായ നയൻതാര എത്തയത്. സോഷ്യൽ മീഡിയയിലൂടെയാണ് താരത്തിന്റെ ആശംസ അറിയിച്ചിരിക്കുന്നത്. ഷൈലജ ടീച്ചറെ അഭിനന്ദിച്ചുള്ള നയൻതാരയുടെ വാക്കുകൾ ഇങ്ങനെ:

Advertisements

മാഡം, നിങ്ങളിൽ അഭിമാനം തോന്നുന്നു. നിങ്ങളുടെ സ്തുത്യർഹമായ സേവനത്തിന് വളരെയധികം നന്ദി, ഈ അത്ഭുതകരമായ നേട്ടത്തിന് കെകെ ഷൈലജ ടീച്ചറിന് അഭിനന്ദനങ്ങൾ എന്നായിരുന്നു നയൻതാര കുറിച്ചത്. അതേ സമയം വോഗിന്റെ വുമൺ ഓഫ് ദ ഇയർ സീരിസിൽ ഇടം നേടിയ മമന്ത്രിയ്ക്ക് അഭിനന്ദനവുമായി നിരവധി പേരാണ് എത്തിയിരുന്നതത്.

നയൻതാരക്ക് പുറമെ മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലുൾപ്പെടെ നിരവധി താരങ്ങളാണ് ശൈലജ ടീച്ചർക്ക് അഭിനന്ദനവുമായി എത്തിയത്. ഫഹദിന്റെ ഭാര്യയും നടിയുമായ നസ്‌റിയ, നടി റിമാകല്ലിങ്കൽ തുടങ്ങിയവരെല്ലാം ചലച്ചിത്ര മേഖലയിൽ നിന്നും മന്ത്രിയെ അഭനന്ദിച്ചെത്തി.

ഫേസ്ബുക്കിലൂടെയാണ് മന്ത്രിക്ക് നയൻതാര ആശംസ അറിയിച്ചത്. ഈ അത്ഭുതകരമായ നേട്ടത്തിന് കെ കെ ഷൈലജ ടീച്ചറിന് അഭിനന്ദനങ്ങൾ. നിങ്ങളിൽ അഭിമാനം തോന്നുന്നു മാഡം. നിങ്ങളുടെ സ്തുത്യർഹമായ സേവനത്തിന് വളരെയധികം നന്ദി എന്നാണ് നയൻതാര ഫേസ്ബുക്കിൽ കുറിച്ചത്.

നടൻ ഫഹദ് ഫാസിലും തന്റെ ഫേസ് ബുക്ക് പ്രൊഫൈലിൽ ശൈലജ ടീച്ചറുടെ ഫോട്ടോ ഇട്ട് സന്തോഷം പ്രകടിപ്പിച്ചിരുന്നു. മന്ത്രിയുടെ ചിത്രം ഫഹദ് ഫാസിൽ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ ആക്കിയിരുന്നു. ഫഹദിനെ കൂടാതെ നസ്രിയ നസീം, റിമ കല്ലിങ്കൽ തുടങ്ങിയ പ്രമുഖ താരങ്ങളും മന്ത്രിയുള്ള വോഗിന്റെ കവർ പേജ് ഷെയർ ചെയ്തിട്ടുണ്ട്.

കൊവിഡ് നിപ്പ പ്രതിരോധ പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ഇന്ത്യ കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രിയെ അടയാളപ്പെടുത്തിയിരിക്കുന്നത്.വോഗ് ഇന്ത്യയുടെ പുതിയ പതിപ്പിന്റെ കവർ ചിത്രവും മന്ത്രിയുടേതാണ്.

Advertisement